നിങ്ങൾ പൊള്ളിക്കരിഞ്ഞ മൃതദേഹം വാരിയെടുത്തിട്ടുണ്ടോ? .കണ്ണിൽ ചോരയില്ലാത്തവരും മനസാക്ഷിയില്ലാത്തവരുമാണോ പൊലീസുകാർ

കൊച്ചി:കണ്ണിൽ ചോരയില്ലാത്തവരും മനസാക്ഷിയില്ലാത്തവരുമാണ് പൊലീസുകാർ എന്നാണ് പൊതുവെ അഭിപ്രായം .എന്നാൽ അതിനെ മാറ്റിമറിക്കുന്ന ചോദ്യവും അനുഭവക്കുറിപ്പുമായി പോലീസുകാരണ്ട് ചോദ്യം ചിന്തിപ്പിക്കുകയാണ് .നിങ്ങൾ തണുത്തു മരവിച്ച മൃതദേഹങ്ങളിൽ തൊട്ടിട്ടുണ്ടോ? പുഴുവരിക്കുന്ന ചീഞ്ഞളിഞ്ഞ മൃതദേഹങ്ങൾ വസ്ത്രങ്ങൾ വരെ മാറ്റി പരിശോധിക്കുന്നത് കണ്ടിട്ടുണ്ടോ? പൊള്ളിക്കരിഞ്ഞ മൃതദേഹം കൈകളിൽ വാരി എടുത്തിട്ടുണ്ടോ? ചോദിക്കുന്നതു മറ്റാരുമല്ല ഒരു പോലീസുകാരനാണ്.കണ്ണിൽ ചോരയില്ലാത്തവരും മനസാക്ഷിയില്ലാത്തവരുമാണ് പൊലീസെന്നാണ് പൊതുവെ അഭിപ്രായം. സമൂഹ മാധ്യമങ്ങളിലൂടെ പോലീസിനെ തെറിവിളിക്കുന്നവരും കുറവല്ല. ഒരു പോലീസുകാരൻ നേരിടുന്ന പ്രശ്നങ്ങൾ എന്തെന്നു അറിയാത്തതും ഇത്തരം കുറ്റപ്പെടുത്തലുകൾക്ക് കാരണമാകാറുണ്ട്. ഒാരോ പൊലീസുകാരന്റേയും ജീവിതം എന്തെന്നു പറയുകയാണ് ചങ്ങനാശ്ശേരി എസ്‌ഐ മനു വി.നായർ. അദ്ദേഹം ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. പൊലീസിനെ ശത്രുവായി കാണുന്നവരുടെ കണ്ണു തുറപ്പിക്കും ഈ പോസ്റ്റ്.

ഞാൻ ചങ്ങനാശ്ശേരിയിൽ പഠിച്ച ആളും ഇപ്പൊ ചങ്ങനാശ്ശേരി എസ്ഐ യും ആണ്. ചില പോസ്റ്റ്‌കളും കമന്റുകളും കണ്ടത്കൊണ്ട് ഇത് എഴുതുന്നു.നിങ്ങൾ തണുത്തു മരവിച്ച മൃതുദേഹങ്ങളിൽ തൊട്ടിട്ടുണ്ടോ.? പുഴു അരിക്കുന്ന ചീഞ്ഞളിഞ്ഞ ശവശരീരങ്ങളിൽ ഡ്രസ്സുകൾ വരെ മാറ്റി പരിശോധിക്കുന്നത് കണ്ടിട്ടുണ്ടോ ? പൊള്ളി കരിഞ്ഞ മൃതദേഹം കൈകളിൽ വാരി എടുത്തിട്ടുണ്ടോ ? ഒരു മാന്യന്മാരും തിരിഞ്ഞു നോക്കാതെ ചോരയിൽ കുളിച്ചു റോഡിൽ ആക്സിഡന്റ് ആയി കിടക്കുന്നവരെ മടിയിൽ കിടത്തി ഹോസ്പിറ്റലിൽ എത്തിച്ചിട്ടുണ്ടോ ? പെരുമഴയിലും രാത്രിയിലും റെയിൽവേ ട്രാക്കിലെ ചിതറി തെറിച്ച മാംസകഷ്ണങ്ങൾക്കു കാവൽ നിന്നിട്ടുണ്ടോ ? ഇതൊക്കെ യാതൊരു അറപ്പും വെറുപ്പും കൂടാതെ ഞങ്ങൾ ചെയ്യാറുണ്ട്.പരിക്കേറ്റവരെ ഹോസ്പിറ്റലിൽ എത്തിക്കുന്നു…തെരുവിൽ അലയുന്നവരെ ശല്യമുണ്ടാക്കുന്ന മാനസിക രോഗികളെ മാനസിക ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിക്കുന്നു…. ഈ വേനലിലും മണിക്കൂറുകൾ വെയിലിൽ നിന്നും ട്രാഫിക് നിയന്ത്രിക്കുന്നു….

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മോഷണം, അടിപിടി നടക്കുന്നിടത്തു ഓടി എത്തുന്നു.. അമ്മയും മക്കളും ആയുള്ള വഴക്കുകൾ അയൽക്കാർ തമ്മിലുള്ള വഴക്കുകൾ ഭാര്യയും ഭർത്താവും ആയുള്ള വഴക്കുകൾ അങ്ങനെ എന്തെല്ലാം സ്ഥലങ്ങളിൽ ഞങ്ങൾ മധ്യസ്ഥത നിന്നു കാര്യങ്ങൾ രമ്യമായി പരിഹരിക്കുന്നു.. ഏതു സമരത്തിലും സമരക്കാരുടെ ചീത്തവിളി കേൾക്കാനും ഞങ്ങൾ മുന്നിൽ ഉണ്ടാകും.. ഉത്സവപ്പറമ്പുകളിൽ പെരുനാൾ പറമ്പുകളിൽ, ആനയുടെ കൂടെ, വെടിക്കെട്ടുശാലക്കു മുന്നിൽ ഒക്കെ പകലും രാത്രീലും മഴയത്തും വെയിലത്തും ഒക്കെ ജീവൻ വരെ പണയം വെച്ച് ഞങ്ങളെ കാണാം.വിഷു ഈസ്റ്റർ റംസാൻ ക്രിസ്മസ് ഒന്നും ഞങ്ങൾ സ്വന്തം വീട്ടിൽ ആഘോഷിക്കാറില്ല… നിങ്ങളുടെ ആഘോഷങ്ങൾക്ക് സുരക്ഷ ഒരുക്കാൻ റോഡിലും ആഘോഷ സ്ഥലങ്ങളിലും ഞങ്ങൾ ഉണ്ടാകും.. മക്കളുടെ സ്കൂൾ ഞങ്ങൾ കണ്ടിട്ടില്ല. ഭാര്യയെ psc. എഴുതിക്കാൻ കൊണ്ടുപോകാറില്ല. അമ്മയുടെ കൂടെ ഓണം ഉണ്ണാറില്ല..

Top