
സ്വന്തം ലേഖകൻ
കോഴിക്കോട് : മന്ത്രി മുഹമ്മദ് റിയാസിനെതിരെ വന്ന വാർത്ത പങ്കുവെച്ച പൊലീസുകാരന് സസ്‌പെൻഷൻ. ബേപ്പൂർ സ്റ്റേഷനിലെ എസ്.ഐ ഹരീഷ് ബാബുവിനെയാണ് സസ്‌പെൻഡ് ചെയ്തത്.ഓൺലൈൻ പോർട്ടലിൽ വന്ന വാർത്ത വാട്ട്‌സാപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചുവെന്ന് ആരോപിച്ചാണ് നടപടി. പൊലീസുകാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിലാണ് ഹരീഷ് മന്ത്രിക്കെതിരായ വാർത്ത പങ്കുവച്ചത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് മേലധികാരികൾ വിശദീകരണം തേടി.
അതേസമയം, ഓൺലൈൻ ക്ലാസിനിടെ മക്കൾ അബദ്ധത്തിൽ പങ്കുവച്ചതാണെന്ന് എസ് ഐ വിശദീകരണം നൽകിയത്. എന്നാൽ എസ്‌ഐയുടെ ഈ വാദം അംഗീകരിക്കാതെ വരികെയായിരുന്നു.തുടർന്നാണ് സസ്‌പെന്റ് ചെയ്ത് ഉത്തരവിറങ്ങിയത്. നേരത്തെ സമാനമായ രീതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വാർത്തകളും പോസ്റ്റുകളും ഷെയർ ചെയ്തതതിനും നിരവധി പൊലീസുകാർക്ക് സസ്‌പെൻഷൻ ലഭിച്ചിരുന്നു.