കൊടകര കുഴൽപ്പണ കേസ് :12 പ്രതികളുടെയും വീട്ടിൽ പൊലീസ് റെയ്ഡ് ;കണ്ടെത്താനുള്ളത് രണ്ടരക്കോടി രൂപ

സ്വന്തം ലേഖകൻ

തൃശൂർ: കൊടകര കുഴൽപ്പണക്കേസിലെ പ്രതികളുടെ വീടുകളിൽ പൊലീസ് റെയ്ഡ്. കേസിലെ പ്രതികളായ പന്ത്രണ്ട് പേരുടെ വീടുകളിലാണ് പരിശോധന നടക്കുക.

കണ്ണൂർ, കോഴിക്കോട് ജില്ലകളിലായാണ് പ്രതികളുടെ ചവീടുകൾ. മൂന്നരക്കോടി രൂപയിൽ ഇതുവരെ ഒരു കോടി മാത്രമാണ് കണ്ടെത്തിയിരിക്കുന്നത്. ബാക്കിയുള്ള രണ്ടരക്കോടി രൂപയ്ക്കായാണ് ഇപ്പോൾ പരിശോധന നടക്കുന്നത്.

എന്നാൽ ഈ പണം 20 പേർക്കായി പണം വീതിച്ചു നൽകിയെന്ന് പ്രതികൾ വെളിപ്പെടുത്തിയതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വ്യാപക പരിശോധന നടത്തുന്നത്.

അതേസമയം, കേസിൽ ബിജെപി നേതാക്കളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. തൃശൂർ ബിജെപി ഓഫീസ് സെക്രട്ടറി തിരൂർ സതീഷിനെ ഇന്ന് ചോദ്യം ചെയ്യും. പണവുമായി എത്തിയ സംഘത്തിന് മുറിയെടുത്ത് നൽകിയത് തൃശൂർ ജില്ലാ ഓഫിസിൽ നിന്നാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സതീഷിനെ ചോദ്യം ചെയ്യുന്നത്.

ഇത് സംബന്ധിച്ച് ഹോട്ടൽ ജീവനക്കാരൻ മൊഴി പൊലീസിന് നൽകിയിരുന്നു. രണ്ട് മുറികളിലായാണ് മൂന്ന് പേരടങ്ങുന്ന സംഘം താമസിച്ചിരുന്നതെന്നാണ് ജീവനക്കാരന്റെ മൊഴി നൽകിയിരിക്കുന്നത്.

Top