കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട ഗൂഡോലചനക്കേസിൽ ദിലീപിനെ കുടുക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ’യിലൂടെ .വളരെ തന്ത്രപരമായി പോലീസ് ഒരുക്കിയ കെണിയിൽ ദിലീപ് വീഴുകയായിരുന്നു. അതിനാൽ തന്നെ ശക്തമായ തെളിവും ദിലീപിന് എതിരെ കിട്ടിയിട്ടുണ്ട്.തിരക്കഥക്ക തുടക്കം തൃശൂരിലെ അത്താണിയിലുള്ള മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കുടുക്കിയത്. ഒരിക്കലും അറസ്റ്റോ ചോദ്യം ചെയ്യലോ ഒന്നും ദിലീപ് സ്വപ്നത്തിൽ പോലും കരുതിയില്ല. ആലുവയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ആശയ വിനിമയത്തിനായാണ് ദിലീപ് ഇവിടെ എത്തിയത്. കേസിൽ താൻ കുടുങ്ങില്ലെന്ന് ഉറപ്പിച്ചായിരുന്നു വരവ്. എന്നാൽ സംഭവിച്ചത് മറ്റൊന്നും. കാർണിവൽ ഗ്രൂപ്പിന്റേതാണ ഈ ഗസ്റ്റ് ഹൗസ്.
പ്രമുഖ മൾട്ടിപ്ലക്സ് സിനിമാശാലയുടെ ഗ്രൂപ്പിന്റേത് കൂടിയാണ് ഈ ഗസ്റ്റ് ഹൗസ്. ഇവർക്ക് മാധ്യമ സ്ഥാപനവും ഉണ്ട്. ഈ ഗ്രൂപ്പുമായി ദിലീപിന് അടുത്ത ബന്ധമുണ്ടായിരുന്നു. ഈ ഗസ്റ്റ് ഹൗസിൽ ദിലീപ് ഇടയ്ക്ക് താമസിക്കാറുമുണ്ടായിരുന്നുവത്രേ. എന്നാൽ പൊലീസും ഈ ഗ്രൂപ്പുമായുള്ള ബന്ധം ദിലീപ് അറിയാതെ പോയി. ഈ ചതിയാണ് ദിലീപിനെ കുടുക്കിയത്. വിതരണക്കാരുടെ സംഘടനയുടെ തലപ്പത്തേക്ക് ദിലീപിനെ എത്തിക്കുന്നതിൽ ഈ ഗസ്റ്റ് ഹൗസുകളുടെ ഉടമകളും നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ചാലക്കുടിയിലെ ദിലീപിന്റെ ഡി സിനാമാസിന്റെ തൊട്ടടുത്ത മേഖലയിലാണ് ഈ ഗസ്റ്റ് ഹൗസ്. എല്ലാം തന്നിൽ നിന്ന് മാറുന്നുവെന്ന് ദിലീപ് കരുതിയ സാഹചര്യത്തിലായിരുന്നു പൊലീസ് തന്ത്രപരമായ നീക്കങ്ങൾ നടത്തിയത്.
കേസിലെ ഒത്തു തീർപ്പ് ചർച്ചയ്ക്ക് ചില പൊലീസുകാർ ദിലീപിനെ സമീപിച്ചു. ഇത് സത്യസന്ധമായ ഇടപെടലാണെന്ന് ജനപ്രിയ നായകൻ കരുതി. ഇതിന് പൊലീസ് ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചത് ദിലീപിന്റെ കൂടി സൗകര്യമുള്ള ഗ്രൂപ്പിന്റെ ഗസ്റ്റ് ഹൗസായിരുന്നു. ആരുടേയും കണ്ണിൽപ്പെടാതെയുള്ള ചർച്ചയായിരുന്നു ലക്ഷ്യമിട്ടത്. കാവ്യാ മാധവന്റെ ചോദ്യം ചെയ്യൽ ഒഴിവാക്കിക്കുകയായിരുന്നു ലക്ഷ്യം. പൊലീസ് ഉദ്യോഗസ്ഥനെ പൂർണ്ണമായും വിശ്വാസത്തിലെടുത്ത് ഈ ഗസ്റ്റ് ഹൗസിൽ മുറി ബുക്ക് ചെയ്തതും ദിലീപായിരുന്നു. കൃത്യസമയത്ത് ദിലീപ് എത്തുകയും കൂടിക്കാഴ്ച തുടങ്ങുകയും ചെയ്തു. അപ്പോഴാണ് ചതിക്കപ്പെട്ട കാര്യം ദിലീപ് പറഞ്ഞത്. അതുകൊണ്ട് തന്നെ ഡിജിപി ഓഫീസിലിരുന്നുള്ള ലോക്നാഥ് ബെഹ്റയുടെ ചോദ്യങ്ങളോട് ദിലീപ് പതറുകയും ചെയ്തു. ഇത് അറസ്റ്റിലേക്കും കാര്യങ്ങളെത്തിച്ചു.
വളരെ കരുതലോടെയാണ് പൊലീസ് ഇടപെടൽ നടത്തിയത്. നടിയെ ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് പൊലീസ് വരുത്ി തീർത്തു. ആലുവ എസ് പിയുടെ ചില പ്രതികരണം പോലും തെറ്റിധാരണ പരത്താനായിരുന്നു. അന്വേഷണത്തിന് ചുക്കാൻ പിടിച്ച എസ് പി കോളനി സന്ദർശനം തുടങ്ങിയതോടെ ഗൂഢാലോചനക്കേസിൽ അന്വേഷണം തീർന്നുവെന്ന് ദിലീപും കരുതി. തനിക്കെതിരെ ആർക്കും ഒരു തെളിവും കിട്ടിയില്ലെന്ന് ദിലീപ് തന്നെ പലരോടും പറഞ്ഞിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് പൊലീസുമായി ഒത്തുതീർപ്പിന് നടൻ ശ്രമിച്ചത്. കാവ്യയെ ചോദ്യം ചെയ്യലിൽ നിന്ന് രക്ഷിക്കാനായിരുന്നു ഇത്. മഞ്ജു വാര്യരെ പൊലീസ് ചോദ്യം ചെയ്തുവെന്ന പ്രചരണം പോലും ഇതിന് വേണ്ടിയുള്ള മുന്നൊരുക്കമായിരുന്നു.
എന്നാൽ പൊലീസിന്റെ തന്ത്രം ദിലീപിനെ കുടുക്കുകയായിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ എങ്ങനേയും സ്വാധീനിച്ച് കേസിന്റെ സ്ഥിതി അറിയാനും ഇടപെടൽ നടത്താനുമായിരുന്നു ശ്രമം. തൃശൂരിലെ അത്താണിയിലെ ഗസ്റ്റ് ഹൗസിലേക്ക് ദിലീപ് എത്തിയത് അങ്ങനെയാണ്. ഈ ഇടപെടലിനെ കുറിച്ച് പൊലീസ് ഗസ്റ്റ് ഹൗസിലെ ബന്ധപ്പെട്ടവരെ അറിയിച്ചു. താമസക്കാരെ മുഴുവൻ അവിടെ നിന്ന് മാറ്റാനും നിർദ്ദേശിച്ചു. ദിലീപ് വിളിക്കുമ്പോൾ ചോദിക്കുന്ന മുറി അനുവദിക്കണം. ബാക്കിയെല്ലാം പൊലീസിന് ഇതായിരുന്നു നിർദ്ദേശം. ഇത് അക്ഷരാർത്ഥത്തിൽ മാനേജ്മെന്റ് പാലിച്ചു. ദിലീപിന് മുറി അനുവദിക്കുകയും ചെയ്തു.
ദിലീപ് എത്തുന്നതിന് മുമ്പ് തന്നെ ഗസ്റ്റ് ഹൗസിലെ മറ്റ് മുറികളിലെല്ലാം പൊലീസ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു ഇത്. പറഞ്ഞതു പോലെ ഗസ്റ്റ് ഹൗസിലെത്തിയ ദിലീപിന്റെ ശ്രദ്ധയിൽ ഇതൊന്നും പെട്ടില്ല. പൊലീസ് ഉദ്യോഗസ്ഥനുമായുള്ള ചർച്ചയക്കിടെ എല്ലാം മാറിമറിഞ്ഞു. ഒത്തു തീർപ്പ് ചർച്ച ചോദ്യം ചെയ്യലായി. അപ്രതീക്ഷിതമായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ പ്രത്യക്ഷരായി. വിഡീയോ കോൺഫറൻസിലൂടെ ഡിജിപി ലോക്നാഥ് ബെഹ്റയുമെത്തി.സിബിഐ സ്റ്റൈലിൽ പൊലീസ് ഒരുക്കിയ കുടുക്ക് താരത്തെ തളർത്തി. ഈ ഗസ്റ്റ് ഹൗസിലെ ദിലീപിന്റെ ഓരോ നീക്കവും സിസിടിവി ക്യാമറയിലും ചിത്രീകരിച്ചിട്ടുണ്ട്. ഇതെല്ലാം വേണ്ടിവന്നാൽ കേസിൽ ദിലീപിനെതിരായ തെളിവായി മാറുകയും ചെയ്തു. ഇവിടെ മണിക്കൂറുകളോളം ദിലീപിനെ ചോദ്യം ചെയ്തു. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുമായി മാത്രമേ പങ്കുവച്ചിരുന്നുള്ളൂ. അന്വേഷണ സംഘത്തിലുള്ളവർ പോലും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് എല്ലാം അറിഞ്ഞത്. മൊഴിയെടുക്കലിന്റെ വിശദാംശങ്ങൾ അറിഞ്ഞതോടെ അറസ്റ്റിന് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടി.അതിന് ശേഷമാണ് ദിലീപിനെ കസ്റ്റഡിയിൽ എടുത്ത കാര്യം പുറംലോകം അറിഞ്ഞത്. ഇതോടെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസിൽ നിന്ന് ദിലീപിനെ ആലുവ പൊലീസ് ക്ലബ്ബിലേക്ക് മാറ്റി. അവിടെ നിന്ന് മജിസ്ട്രേട്ടിന്റെ വീട്ടിലേക്കും. പിന്നെ ആലുവ സബ് ജയിലിലേക്കും. ഈ സാഹചര്യത്തിലാണ് ദിലീപിനെ കുടുക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥയിലൂടെയാണെന്ന ആരോപണം സഹോദരൻ അനൂപ് ഉന്നയിച്ചതും.അതേസമയം കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും ഇതേ കേസില്‍ ഗൂഢാലോചനക്കുറ്റം ചാര്‍ത്തി പോലീസ് അറസ്റ്റ് ചെയ്ത നടന്‍ ദിലീപുമായി ഒത്തുതീര്‍പ്പ് ശ്രമം നടന്നതായി പുതിയ വെളിപ്പെടുത്തല്‍. സുനി ജയിലില്‍വച്ച് എഴുതിയ കത്ത് ദിലീപിനു ലഭിച്ചതിനു പിന്നാലെയാണ് ഒത്തുതീര്‍പ്പിനു ശ്രമം നടന്നത്. എന്നാല്‍, വിഷ്ണു ഉള്‍പ്പെടെയുള്ള സുനിയുടെ സഹതടവുകാര്‍ വിവരം അറിഞ്ഞതോടെ ഈ നീക്കം പാളിപ്പോയി. ഇതോടെ ദിലീപ് ബ്ലാക് മെയിലിങ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. പള്‍സര്‍ സുനിയാണ് ഇക്കാര്യം ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞത്.