പി.സി ജോര്‍ജിനെ ചോദ്യം ചെയ്യും; ചോദ്യം ചെയ്യലിന് നിന്ന് കൊടുക്കില്ലെന്ന് പി.സി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പി.സി ജോര്‍ജിനെ ചോദ്യം ചെയ്യും. ദിലീപിനെതിരെ ഗൂഢാലോചന നടന്നു എന്ന് വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് പി.സി ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ എ.വി ജോര്‍ജാണ് പി.സി ജോര്‍ജിനെ ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കിയത്.

എന്നാല്‍ ചോദ്യം ചെയ്യലിന് നിന്ന് കൊടുക്കില്ലെന്ന് പി.സി ജോര്‍ജ് വ്യക്തമാക്കി. കേസില്‍ തന്റെ അഭിപ്രായം പറയാന്‍ തയ്യാറാണെന്നും ചോദ്യം ചെയ്യാന്‍ വരേണ്ടെന്നുമായിരുന്നു പിസി പ്രതികരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദിലീപിന്റെ അറസ്റ്റിന് പിന്നില്‍ മൂന്ന് പേരുടെ ഗൂഢാലോചനയെന്നായിരുന്നു പി.സി.ജോര്‍ജ് എംഎല്‍എയുടെ വെളിപ്പെടുത്തല്‍. ഗൂഢാലോചന നടത്തിയത് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, എഡിജിപി സന്ധ്യയും, ഒരു തീയറ്റര്‍ ഉടമയും ചേര്‍ന്നാണ്. പിണറായിക്കെതിരായ കോടിയേരിയുടെ കളിയായിരുന്നിതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. പിണറായിയുടെ പ്രതിച്ഛായ തകര്‍ക്കലായിരുന്നു കോടിയേരിയുടെ ലക്ഷ്യമെന്നും പിസി ജോര്‍ജ് ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ദിലീപിനെ അനുകൂലിച്ച് പിസി ജോര്‍ജ് നേരത്തേയും രംഗത്തെത്തിയിരുന്നു. ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരില്‍ കാക്കനാട് ജയില്‍ സൂപ്രണ്ടുമുണ്ടെന്ന് പി.സി.ജോര്‍ജ് ആരോപിച്ചിരുന്നു. പള്‍സര്‍ സുനിയുടെ കത്ത് ദിലീപിന്റെ പക്കല്‍ എങ്ങനെ എത്തിയെന്ന് അന്വേഷിക്കണമെന്നാണ് പി.സി.ജോര്‍ജ്ജ് ആവശ്യപ്പെട്ടിരുന്നത്. ജയിലില്‍ നിന്ന് എഴുതിയ കത്ത് സൂപ്രണ്ട് അറിയാതെയാണോ പുറത്തെത്തിയത്. കണ്ടിട്ടുണ്ടെങ്കില്‍ അത് വിശദമായി പരിശശോധിച്ചില്ലേ എന്നും അദ്ദേഹം സംശയം ഉന്നയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആദ്യം ആരോപിച്ചതും പിസി ജോര്‍ജ് ആയിരുന്നു.

കേരളത്തിലെ ജനങ്ങള്‍ ദിലീപിനോട് ക്ഷമ പറയേണ്ടി വരുമെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു. ദിലീപിനെതിരെ തെളിവില്ലെന്ന് മുന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞതാണ്. തുടര്‍ന്ന് ഒന്നര ദിവസം കഴിഞ്ഞപ്പോള്‍ ദിലീപ് അറസ്റ്റിലായി. ഇതിലെന്താണ് ന്യായമെന്ന് പിസി ജോര്‍ജ് ചോദിച്ചു. പിണറായി വിജയനും മഞ്ജു വാര്യരും വേദി പങ്കിട്ടതിനു ശേഷമാണ് ഗൂഢാലോചന ഉയര്‍ന്നുവന്നത്. കേരളത്തില്‍ നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാവുന്നു. സിന്ദാബാദ് വിളിക്കാന്‍ അപ്പോഴൊന്നും ആരെയും കണ്ടിട്ടില്ല. സിനിമാ നടിയെ ബലാത്സംഗം ചെയ്തപ്പോള്‍ മാത്രമാണ് സിന്ദാബാദ് എന്നും പിസി ജോര്‍ജ് പറഞ്ഞിരുന്നു

Top