യുദ്ധം അവസാനിപ്പിക്കാന്‍ പാദങ്ങൾ ചുംബിച്ച് മാര്‍പാപ്പ..!! സമാധാനത്തിന്റെ വെള്ളരിപ്രാവായി പോപ് ഫ്രാന്‍സിസ്

വത്തിക്കാന്‍ സിറ്റി: സമാധാനത്തിന്റെ വെള്ളരിപ്രാവായി പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ. പരസ്പരമുള്ള ശത്രുത അവസാനിപ്പിക്കാന്‍ ദക്ഷിണ സുഡാനിലെ പ്രസിഡന്റ് സാല്‍വ കീറിന്റെയും പ്രതിപക്ഷനേതാവ് റീക് മാഷറിന്റെയും പാദം ചുംബിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ശത്രുത അവസാനിപ്പിച്ച് സമാധാന നടപടികളുമായി മുന്നോട്ടുപോകാനുള്ള ആഹ്വാനവുമായാണ് 82 വയസ്സുള്ള മാര്‍പാപ്പയുടെ അപ്രതീക്ഷിത നടപടി.

അടുത്തമാസത്തോടെ ഐക്യസര്‍ക്കാര്‍ രൂപവത്കരിക്കാമെന്ന യുദ്ധവിരാമ ഉടമ്പടിയെ ബഹുമാനിക്കണമെന്നും മാര്‍പാപ്പ നേതാക്കളോട് അഭ്യത്ഥിച്ചു. യുദ്ധവിരാമ ഉടമ്പടിയില്‍ നേതാക്കള്‍ നേരത്തെ ഒപ്പുവച്ചിരുന്നു. ”സമാധാനത്തില്‍ കഴിയണമെന്ന് ഒരു സഹോദരനെന്ന നിലയിലാണ് ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നത്. ഹൃദയം കൊണ്ടാണ് അഭ്യര്‍ത്ഥിക്കുന്നത്. നമുക്കൊന്നിച്ച് മുന്നോട്ട് പോകാം. ഒരപാട് പ്രശ്‌നങ്ങളുണ്ടായേക്കാം. പക്ഷേ അവയ്‌ക്കൊന്നും നമ്മളെ തോല്‍പ്പിക്കാന്‍ കഴിയില്ല.’ മാര്‍പാപ്പ പറഞ്ഞു. അതേസമയം, തങ്ങളുടെ കാലില്‍ വീണ് സമാധാനം അഭ്യര്‍ത്ഥിക്കുന്ന 82കാരനായ മാര്‍പാപ്പയെ കണ്ട് തെക്കന്‍ സുഡാന്‍ നേതാക്കള്‍ അമ്പരന്നുനില്‍ക്കുന്ന ചിത്രങ്ങള്‍ ഇതിനോടകം തന്നെ ലോകമെമ്പാടും വൈറലായിക്കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ദക്ഷിണ സുഡാനിലെ വിഭാഗീയ പ്രശ്നങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് 24 മണിക്കൂര്‍ പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി നേതാക്കളെ വത്തിക്കാനിലെ മാര്‍പാപ്പയുടെ വസതിയിലേക്ക് ക്ഷണിച്ചത്. ഇതിനിടെ നടന്ന യോഗത്തിലാണ് മാര്‍പാപ്പ ഇവരുടെ പാദങ്ങള്‍ ചുംബിച്ച് അഭ്യര്‍ത്ഥന നടത്തിയത്.

2011ലാണ് സുഡാനില്‍ നിന്ന് വേര്‍പിരിഞ്ഞ് തെക്കന്‍ സുഡാന്‍ രൂപീകൃതമായത്. മുസ്ലിം ഭൂരിപക്ഷ രാജ്യമായിരുന്നു സുഡാനില്‍നിന്നും വേര്‍പ്പെട്ട ഇതിന്റെ തെക്കന്‍ മേഖലയില്‍ ക്രിസ്തുമത വിശ്വാസികളായിരുന്നു ഭൂരിപക്ഷം. സുഡാനില്‍നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ദശാബ്ദങ്ങളായി തെക്കന്‍ സുഡാന്‍ മേഖല പ്രക്ഷോഭം നടത്തിയിരുന്നു. രൂപീകൃതമായി രണ്ടുവര്‍ഷത്തിനു ശേഷം 2013ല്‍ ദക്ഷിണ സുഡാനില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. 40 ലക്ഷത്തോളം ആളുകള്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്. തുടര്‍ന്ന് സമാധാന കരാര്‍ ഒപ്പുവെക്കുകയും ഐക്യസര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തീരുമാനം ആവുകയുമായിരുന്നു.

Top