കർദ്ദിനാൾമാർക്കെതിരെ അഴിമതിയും കേസുകളും!കർശന പരിഷ്‌കരണങ്ങൾ നടപ്പാക്കി മാർപ്പാപ്പ.

റോം : ലാക്വിഗിക ആരോപണങ്ങളും സാമ്പത്തിക ക്രമക്കേടുകളും കത്തോലിക്കാ സഭയെ വിഴുങ്ങുകയാണ് അതിന്റെ വത്തിക്കാൻ സെക്രട്ടേറിയേറ്റിലെ സാമ്പത്തിക ക്രയ വിക്രയങ്ങളിൽ പരിഷ്‌കരണങ്ങൾ നടപ്പിലാക്കി ഫ്രാൻസിസ് മാർപ്പാപ്പ. ഇതിന്റെ ഭാഗമായുള്ള പുതിയ നിയമത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ ഒപ്പുവെച്ചു. വത്തിക്കാൻ സെക്രട്ടേറിയേറ്റിലെ ഉന്നത പദവികൾ വഹിക്കുന്ന കർദിനാൾമാർക്കെതിരെ അഴിമതി അന്വേഷണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി.

വിശ്വാസികളിൽ നിന്നും അല്ലാതെയും പുരോഹിതർക്ക് ലഭിക്കുന്ന സംഭാവനകൾ പ്രത്യേകം ഫണ്ടുകളായി കണക്കാക്കി ക്രയവിക്രയം ചെയ്യാനുള്ള പൂർണ്ണ അധികാരം വത്തിക്കാൻ ട്രഷറി ഓഫീസിന് നൽകികൊണ്ടുള്ള നിയമത്തിലാണ് മാർപ്പാപ്പ ഒപ്പുവെച്ചത്. നേരത്തെ വിശ്വാസികൾ പുരോഹിതൻമാർക്ക് നൽകുന്ന പണവും മറ്റ് വസ്തുക്കളും ഇവർ നേരിട്ടാണ് ചിലവഴിച്ചിരുന്നത്. ഇതിന് പുറമേ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കാൻ അധികാരമുള്ള എപിഎസ്എ( അഡ്മിനിസ്‌ട്രേഷൻ ഓഫ് ദി പാട്രിമണി ഓഫ് ദി അപ്പോസ്‌തോലിക് സീ) യ്ക്ക് വത്തിക്കാൻ സെക്രട്ടേറിയേറ്റിലെ എല്ലാ സ്വത്തുവകകൾ സംബന്ധിച്ച വിവരങ്ങളും ഉടൻ കൈമാറാനും മാർപ്പാപ്പ നിർദ്ദേശിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥരായ നിരവധി കർദ്ദിനാൾമാരാണ് നിലവിൽ അന്വേഷണം നേരിടുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ 117,440 ഡോളറിന്റെ സ്വത്തുക്കൾ അനധികൃതമായി സമ്പാദിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കർദ്ദിനാൾ ജിയോവന്നി ആഞ്ചലോ ബെക്യൂ വിനെ പുറത്താക്കിയിരുന്നു.

Top