എക്‌സ് വീഡിയോസും പോണ്‍ഹബ്ബുമെല്ലാം നിരോധിച്ചെങ്കിലും ചില വളഞ്ഞ വഴിയിലൂടെ നിരവധി ആളുകള്‍ ഇപ്പോഴും ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. നിരോധിച്ച സൈറ്റുകള്‍ സന്ദര്‍ശിക്കുന്നത് കുറ്റകരമാവുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. അത് നിയമലംഘനമാവുമോയെന്നും ചിലര്‍ക്ക് ആശങ്കയുണ്ട്.2015ലാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം 857 പോണ്‍സൈറ്റുകള്‍ നിരോധിക്കാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കളോട് ആവശ്യപ്പെടുന്നത്.
എന്നാല്‍ വിവിധകോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ കുട്ടികളുടെ അശ്ലീലത പ്രദര്‍ശിപ്പിക്കുന്ന സൈറ്റുകള്‍ ഒഴികെയുള്ളവയുടെ വിലക്കുനീക്കി. ഈ വര്‍ഷം വീണ്ടും പോണ്‍സൈറ്റുകള്‍ നിരോധിക്കാന്‍ സേവനദാതാക്കള്‍ നിര്‍ബന്ധിതരായി. ഉത്തരാഖണ്ഡ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്നാണ് ജിയോയും എയര്‍ടെലും അടക്കമുള്ള സേവനദാതാക്കള്‍ 827 പോണ്‍സൈറ്റുകള്‍ നിരോധിച്ചത്.
ഡെറാഡൂണിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മാനഭംഗം ചെയ്തത് ഓണ്‍ലൈന്‍ പോണ്‍വീഡിയോ കണ്ടിട്ടായിരുന്നുവെന്നാണ് കോടതി നിരീക്ഷിച്ചത്. വെബ്‌സൈറ്റുകള്‍ ബാന്‍ ചെയ്ത് ഡോട്ടിന്റെ ഉത്തരവിറങ്ങയതിനെത്തുടര്‍ന്ന് ജിയോ, വോഡഫോണ്‍, എയര്‍ടെല്‍ തുടങ്ങിയ സേവനദാതാക്കള്‍ പല പോണ്‍ വെബ്സൈറ്റുകളും അവരുടെ നെറ്റ്വര്‍ക്കില്‍ നിരോധിച്ചു.
ഇവയില്‍ നിയമപരമായി പ്രശ്നമില്ലാത്ത വെബ്സൈറ്റുകളും ഉള്‍പ്പെടും. പല വെബ്സൈറ്റുകളിലും കുട്ടികളുടെ പോണും ഇല്ല. പോണ്‍ ബാന്‍ വന്നതിനു ശേഷം ഇന്ത്യന്‍ ഉപയോക്താക്കള്‍ വിപിഎന്‍, ഡിഎന്‍എസ് സെര്‍വര്‍ മാറ്റം, പ്രോക്സികള്‍ തുടങ്ങിയ രീതികളിലൂടെ ബാന്‍ ചെയ്ത വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ചെറിയ ഉദാഹരണം പറഞ്ഞാല്‍ ചില ബ്രൗസറുകളില്‍ തന്നെ വിപിഎന്‍ ഉണ്ട്. ഇതുപയോഗിച്ച് ബ്ലോക്കു ചെയ്യപ്പെട്ട ചില വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം. പല വഴിയിലൂടെയും ഇന്ത്യയില്‍ ബാന്‍ ചെയ്ത വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് കാണുന്നത്.
ഇങ്ങനെ സന്ദര്‍ശിച്ചാല്‍ നിങ്ങള്‍ ശിക്ഷിക്കപ്പെടുമോ? ഇന്ത്യയുടെ ‘ഐടി ആക്ട്’ പ്രകാരം കുട്ടികളുടെ പോണ്‍ പ്രസിദ്ധീകരിച്ചാല്‍ അഞ്ചുവര്‍ഷം വരെ ജയില്‍ ശിക്ഷയും. പത്തു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ശിക്ഷയാണ്. ഇത് രണ്ടാമതൊരിക്കല്‍ കൂടെ ആവര്‍ത്തിച്ചാല്‍ തടവ് ഏഴു വര്‍ഷമായി വര്‍ധിക്കും. പിഴ പത്തു ലക്ഷം രൂപ വീണ്ടും ഒടുക്കുകയും ചെയ്യണം. ചൈല്‍ഡ് പോണോഗ്രാഫി പ്രസിദ്ധികരിക്കുന്നതും കാണുന്നതും ഗൗരവമുള്ള കുറ്റമായാണ് നിയമം കാണുന്നത്. നിങ്ങള്‍ ബ്ലോക്ക് ചെയ്ത സൈറ്റിലാണോ ബ്ലോക്ക് ചെയ്യാത്ത സൈറ്റുകളിലാണോ ചൈല്‍ഡ് പോണോഗ്രഫി കണ്ടതെന്ന കാര്യം പ്രസക്തമല്ല. നിങ്ങള്‍ ഇക്കാര്യത്തില്‍ ശിക്ഷാര്‍ഹനാണ്.
ചൈല്‍ഡ് പോണോഗ്രഫി ഇല്ലാത്തതും നിരോധിച്ചതുമായ വെബ്‌സൈറ്റ് നിങ്ങള്‍ സന്ദര്‍ശിച്ചാല്‍ നിങ്ങളെ കുടുക്കാന്‍ നിലവില്‍ നിയമമില്ല. ഇത്തരം കണ്ടന്റ് ഒരു സേവനദാദിവിന്റെ ഇന്റര്‍നെറ്റ് കണക്ഷനില്‍ ലഭ്യമാണെന്ന് ഡോട്ട് കണ്ടെത്തിയാല്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് (Section 25 of the Information Technology Act 2000) പ്രകാരം സേവനദാതാവിന്റെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യപ്പെടാം. എന്നാല്‍ സൈബര്‍ കഫേകളില്‍ ഉള്‍പ്പെടെ പൊതുസ്ഥലത്ത് പോണ്‍കാണുന്നത് കുറ്റകരമാണ്. പോണ്‍സൈറ്റുകള്‍ ബ്ലോക്കു ചെയ്യപ്പെട്ടുവെന്ന് ഉറപ്പു വരുത്തേണ്ടത് ജിയോയും എയര്‍ടെല്ലും പോലെയുള്ള സേവനദാതാക്കളുടെ ചുമതലയാണ്.