ബാങ്കിങ് ചാര്‍ജില്ലാതെ പോസ്റ്റ് ഓഫീസ് അക്കൗണ്ട്, എടിഎം സേവനവും സൗജന്യം

ഇനി സർവീസ് ചാർജ് ഈടാക്കുന്നതിനെതിരെ പരാതി വേണ്ട. പോസ്റ്റ് ഓഫീസിൽ പോയി ഒരു പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ട് തുടങ്ങിയാൽ മാത്രം മതി. ഒരു രൂപ പോലും സര്‍വീസ് ചാര്‍ജ് നല്‍കാതെ ബാങ്കിങ് ഇടപാടുകള്‍ നടത്താന്‍ കഴിയും. ഒരു രൂപപോലും സര്‍വീസ് ചാര്‍ജ് ഇല്ലാത്ത സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്, പരിധിയില്ലാതെ സൗജന്യ എടിഎം ഉപയോഗം തുടങ്ങിയ സേവനങ്ങൾ ഇതിലൂടെ ലഭ്യമാകും.

കേന്ദ്ര സര്‍ക്കാര്‍ ജനുവരിയില്‍ ആരംഭിച്ച ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന്റെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ ഇതു മാത്രമല്ല, ഇതിനുമപ്പുറമുളള സേവനവും സൗജന്യമാണ്. മറ്റ് ബാങ്കുകള്‍ 1,000, 5,000 രൂപ മിനിമം ബാലന്‍സ് ആവശ്യപ്പെടുമ്പോള്‍ ഇവിടെ വെറും 50 രൂപ സര്‍വീസ് ചാര്‍ജ് മാത്രം മതി. അക്കൗണ്ട് തുടങ്ങുന്നതിനൊപ്പം എടിഎം കാര്‍ഡിനുള്ള പ്രത്യേക അപേക്ഷ ഫോറവും പോസ്റ്റ് ഓഫീസിഇ നിന്നും കിട്ടും. വിസ റുപ്പേ ഡെബിറ്റ് കാര്‍ഡാണ് പോസ്റ്റ് ഓഫീസില്‍ നിന്നു ലഭിക്കുന്നത്. ഈ കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകളും നടത്താന്‍ സാധിക്കും. പോസ്റ്റ് ഓഫീസ് എടിഎമ്മുകള്‍ക്ക് പുറമെ ഏതു ബാങ്കിന്റെ എടിഎമ്മിലും ഈ കാര്‍ഡ് സൗജന്യമായി ഉപയോഗിക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇനി ചെക്ക് ബുക്ക് വേണമെങ്കില്‍ ഇതിനായി 500 രൂപയെങ്കിലും അക്കൗണ്ടില്‍ നിലനിര്‍ത്തണം. ചെക്ക് ബുക്ക് വേണ്ടെങ്കില്‍ 50 രൂപ മതി. അക്കൗണ്ട് സജീവമായി നിലനിര്‍ത്താന്‍ മൂന്നു വര്‍ഷത്തിനിടെ ഒരു തവണയെങ്കിലും ഇടപാട് നടത്തണം എന്നതാണ് ഒരേയൊരു നിബന്ധന. അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ ഫോട്ടോയും ആധാര്‍ രേഖയുമായി ചെന്നാല്‍ അക്കൗണ്ട് തുടങ്ങാം. വലിയ തുകയ്ക്കുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് കൂടി വേണം. ജോയിന്റ് അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യവും പോസ്റ്റ് ഓഫീസിലുണ്ട്. നിക്ഷേപങ്ങള്‍ക്ക് നാലു ശതമാനം പലിശയും പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നു. സാമ്പത്തിക വര്‍ഷം 10,000 രൂപവരെയുള്ള പലിശയ്ക്ക് ടാക്‌സ് ഫ്രീയും ലഭിക്കും.

ബാങ്ക് അക്കൗണ്ട് പോലെ പോസ്റ്റ് ഓഫീസിലെ സേവിംഗ് അക്കൗണ്ട് മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് മാറ്റാനും സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ വേണമെങ്കില്‍ അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതി. രാജ്യത്തെ ഭൂരിഭാഗം ഹെഡ് പോസ്റ്റ് ഓഫീസുകളിലും പോസ്റ്റല്‍ വകുപ്പിന്റെ എടിഎം പ്രവര്‍ത്തിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം വടക്കാഞ്ചേരി മുഖ്യ തപാല്‍ ഓഫീസില്‍ എടിഎം പ്രവര്‍ത്തിച്ചു തുടങ്ങി. കേരളത്തില്‍ തൃശ്ശൂര്‍, ഗുരുവായൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും എടിഎം പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്.

എടിഎം കാര്‍ഡിന് വാര്‍ഷിക ഫീസ് ഇല്ല എസ്എംഎസ് സന്ദേശത്തിന് ഫീസ് ഇല്ല പരിധിയില്ലാത്ത എടിഎം ഇടപാട് നടത്താം അധിക ചെക്ക് ബുക്കിന് ഫീസ് ഇല്ല എസ്ബി അക്കൗണ്ട് തുടങ്ങാന്‍ 50 രൂപ ഏതു ബാങ്കിന്റെ എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാം ഏതു പോസ്റ്റ് ഓഫീസിലും നിക്ഷേപിക്കാം, പിന്‍വലിക്കാം രണ്ടാം ശനി ഉള്‍പ്പെടെ ആഴ്ചയില്‍ ആറു ദിവസവും പ്രവര്‍ത്തി ദിനമായിരിക്കും

Top