കൊച്ചി :കോൺഗ്രസ് DCC പ്രസിഡണ്ടുമാരെ നിയമിക്കാനുള്ള നീക്കം തുടരുമ്പോൾ ഗ്രൂപ്പ് പോര് ശക്തമാവുകയാണ.ഓരോ ഗ്രൂപ്പും പരസ്പരം തമ്മിലടി പോസ്റ്റർ വിവാദത്തിലേക്കും എത്തി .കൊല്ലത്ത് കൊടിക്കുന്നില്‍ സുരേഷിനെതിരെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കെപിസിസി സെക്രട്ടറി സൂരജ് രവിയുടെ പരാതിയിലാണ് നടപടി. കൊല്ലം ഈസ്റ്റ് പോലീസ് സൂരജ് രവിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തി. കെപിസി സി ജനറല്‍ സെക്രട്ടറി പി രാജേന്ദ്രപ്രസാദിനെ കൊല്ലം ഡി സി സി അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിച്ച പോസ്റ്ററുകളിലായിരുന്നു കൊടിക്കുന്നിലിനെതിരെയും മോശം പരാമര്‍ശങ്ങള്‍ ഉയര്‍ത്തിയത്. പോസ്റ്റര്‍ പതിച്ചതിനുപിന്നില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സൂരജ് രവി പരാതി നല്‍കിയത്. കൊല്ലം ഈസ്റ്റ് പോലീസ് സൂരജ് രവിയില്‍ നിന്ന് മൊഴി രേഖപ്പെടുത്തി. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് പരാതിയില്‍ പറഞ്ഞ കാര്യം മൊഴിയിലും സൂരജ് രവിആവര്‍ത്തിച്ചു.
ഡിജിപിക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയതിനു പുറമേ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെയും ഇതേ കാര്യം സൂരജ് രവി അറിയിച്ചിട്ടുണ്ട്. പോസ്റ്റര്‍ പതിച്ചതില്‍ പോലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുകയാണ്. ജില്ലയിലെ ഐ ഗ്രൂപ്പ് നേതാവിന്റെ അടുപ്പക്കാരന്റെ കാറില്‍ പോസ്റ്ററുകള്‍ എത്തിച്ചെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ തണലില്‍ തടിച്ചുകൊഴുത്ത കൊടിക്കുന്നിലിന്ന് വിറ്റുതുലയ്ക്കാന്‍ ഡിസിസി കുടുംബസ്വത്തല്ല എന്നത് ഉള്‍പ്പെടെയായിരുന്നു പോസ്റ്ററുകളിലെ പരാമര്‍ശം.