കൊച്ചി: ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടത്തിയ എന്‍ ജി അസോസിയേഷന്‍ നേതാവിനെതിരെ നടപടി.
കോണ്‍ഗ്രസ് അനുകൂല സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ NGO അസോസിയേഷന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ ജെനേഷ് കുമാറിനെയാണ് സംഘടനയില്‍നിന്നു സംസ്ഥന പ്രസിഡന്റ് എന്‍ രവികുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്…. ഉമ്മന്‍ ചാണ്ടി സരിതയെ ചുമന്നുകൊണ്ട് പോകുന്ന ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് സസ്‌പെന്‍ഷന്‍. എറണാകുളം സെയില്‍ ടാക്‌സ് കോംപ്ലക്‌സിലെ ലിഫ്റ്റ് ഓപ്പറേറ്ററാണ്.
സോളാര്‍ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചതോടെ കോണ്‍ഗ്രസിനകത്തുണ്ടായ ഗ്രൂപ്പ് കാലാപമാണ് ഉമ്മന്‍ചാണ്ടിക്കെതിരായ പ്രചരണത്തില്‍ കലാശിച്ചത്. ഐ ഗ്രൂപ്പുകാരനെതിരെ ഇതിന്റെ പേരില്‍ നടപടി സ്വീകരിച്ചതോടെ എറണാകുളം എന്‍ ജി ഒ അസോസിയേഷനില്‍ ഗ്രൂപ്പ് യുദ്ധം മുറുകിയിരിക്കുകയാണ്.
നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരിക്കേ നിരവധി ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. തോപ്പുംപടിയിലെ വനിതാ കോണ്‍ഗ്രസ് നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ പോലീസ് ഇയാള്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഉന്നത ഇടപെടലില്‍ കേസ് അട്ടിമറിയ്ക്ക് പെടുകയായിരുന്നു. സെയില്‍ ടാക്‌സ് കോംപ്ലക്‌സിലെ ജോലിയും പിന്നാമ്പുറ ഇടപെടലിലൂടെ നേടിയതാണെന്നും പരാതി ഉയര്‍ന്നിരുന്നു.