ലോകത്തെ സൈനീക ശേഷിയില്‍ എല്ലാവര്‍ക്കും വെല്ലുവിളി ഉയര്‍ത്തി നില്‍ക്കുന്ന രാജ്യം ഇന്നും അമേരിക്കതന്നെ. രണ്ടാം സ്ഥാനത്ത് റഷ്യയും മൂന്നാം സ്ഥാനത്ത് ചൈനയുമാണ്. വികസിത രാജ്യങ്ങളെ പിന്തളി ഈ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ !
ലോകത്തെ വന്‍ശക്തിയായി തുടരുന്നതിന് അമേരിക്ക ചെലവിടുന്ന തുക ഒരുപക്ഷേ, ലോകത്തിന്റെ മുഴുവന്‍ പട്ടിണി മാറ്റാന്‍ വേണ്ടതിനെക്കാളും അധികമാണ്. റഷ്യയും ചൈനയും മുടക്കുന്ന തുക കൂട്ടിയാല്‍പ്പോലും ഇത്രയും വരില്ല. 60,000 കോടി യു.എസ്. ഡോളറാണ് അമേരിക്കയുടെ പ്രതിവര്‍ഷ പ്രതിരോധ ബജറ്റ്. 14.52 കോടി സൈനികര്‍ അമേരിക്കയ്ക്കുണ്ടെന്നും കണക്കുകള്‍ പറയുന്നു.
സൈനിക ശേഷിയില്‍ രണ്ടാമതാണെങ്കിലും, പ്രതിരോധച്ചെലവുകള്‍ക്കായി റഷ്യ വര്‍ഷം കരുതുന്നത് 4500 കോടി ഡോളറാണ്. ചൈന 16100 കോടി ഡോളര്‍ ചെലവാക്കുന്നതായി സൈനികശക്തി വിലയിരുത്തി ഗ്ലോബല്‍ ഫയര്‍പവര്‍ എന്ന വെബ്സൈറ്റ് വ്യക്തമാക്കുന്നു. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് എത്തിയശേഷം പ്രതിരോധച്ചെലവുകള്‍ക്കായി 5400 കോടി ഡോളര്‍കൂടി ഉപയോഗിക്കാന്‍ തീരുമാനിചച്ചിട്ടുണ്ട്.
പത്തുശതമാനത്തോളം തുക പ്രതിരോധച്ചെലവുകള്‍ക്കായി നീക്കിവെച്ചപ്പോള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെയും ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും പരിസ്ഥിതി സംരക്ഷണ ഏജന്‍സിയുടെയും മറ്റും പദ്ധതികളാണ് വെട്ടിച്ചുരുക്കിയത്. ഐസിസിനെതിരെ സിറിയയിലും ഇറാഖിലും നടക്കുന്ന ആക്രമണങ്ങള്‍ക്ക് ശക്തികൂട്ടുന്നതിനുവേണ്ടിയാണ് കൂടുതല്‍ തുക പ്രതിരോധ ബജറ്റില്‍ ഉള്‍പ്പെടുത്തിയത്.
ഗ്ലോബല്‍ ഫയര്‍പവറിന്റെ വിലയിരുത്തല്‍ അനുസരിച്ച് ആദ്യത്തെ പത്ത് സൈനിക ശക്തികള്‍ ഇവയാണ്. അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, ജപ്പാന്‍, തുര്‍ക്കി, ജര്‍മനി, ഇറ്റലി. ഇന്ത്യയെ നിരന്തരം അലോസരപ്പെടുത്തുന്ന പാക്കിസ്ഥാന്‍ സൈനിക ശക്തിയില്‍ ലോകത്ത് 13-ാം സ്ഥാനത്തുണ്ട്. ദക്ഷിണ കൊറിയ (11ാം സ്ഥാനം), ഇന്‍ഡോനേഷ്യ (14), വിയറ്റ്നാം (16), തായ്വാന്‍ (19), തായ്ലന്‍ഡ് (21), ഉത്തര കൊറിയ (23) തുടങ്ങിയവയാണ് ഏഷ്യയിലെ മറ്റ് പ്രമുഖ സൈനിക ശക്തികള്‍.
അമേരിക്കയ്ക്ക് വിമാനവാഹികളായ 19 യുദ്ധക്കപ്പലുകളുണ്ട്. 5884 ടാങ്കുകളും 13762 യുദ്ധവിമാനങ്ങളുമുണ്ട്. സജീവമായ സൈനികരുടെ എണ്ണം 14 ലക്ഷത്തോളം വരും. റഷ്യയ്ക്ക് ഒരേയൊരു വിമാനവാഹിനി കപ്പലേ ഉള്ളൂവെങ്കിലും 20,215 ടാങ്കുകളും 3795 വിമാനങ്ങളും ഏഴര ലക്ഷത്തിലേറെ സൈനികരുമുണ്ട്. ചൈനയ്ക്ക് ഒരു വിമാനവാഹിനി യുദ്ധക്കപ്പലും 6457 ടാങ്കുകളും 2955 യുദ്ധവിമാനങ്ങളുമുണ്ട്. ജനസംഖ്യയിലെന്നപോലെ സൈനികരുടെ എണ്ണത്തിലും ചൈനയാണ് മുന്നില്‍. 23.5 ലക്ഷത്തിലേറെ സൈനികര്‍ അവര്‍ക്കുണ്ട്.
മൂന്ന് വിമാനവാഹിനി യുദ്ധക്കപ്പലുകളുള്ള ഇന്ത്യയ്ക്ക് 4426 ടാങ്കുകളും 2012 യുദ്ധവിമാനങ്ങളുമുണ്ട്. 13 ലക്ഷത്തിലേറെ സൈനികര്‍ ഇന്ത്യയെ കാക്കാനായി നിയോഗിക്കപ്പെട്ടിരിക്കുന്നു. 5100 കോടി ഡോളറിലേറെ പ്രതിരോധച്ചെലവുകള്‍ക്കായി ഇന്ത്യ നീക്കിവെച്ചിട്ടുമുണ്ട്.