വ്യക്തിജീവിതത്തില്‍ ഗോസിപ്പുകള്‍ നടിമാര്‍ക്ക് തലവേദനയാണ്. നടി അനുഷ്ക ഷെട്ടിയ്ക്കും ഇങ്ങനെ തന്നെ. തന്റെ പേരില്‍ വരുന്ന വ്യാജ വിവാഹവാര്‍ത്തകളാണ് നടിയെ അസ്വസ്ഥയാക്കുന്നത്.
ഇന്ത്യന്‍ സിനിമയില്‍ ആരാലും തകര്‍ക്കാന്‍ കഴിയാത്ത താരറാണിയായി വളര്‍ന്നുകൊണ്ടിരിയ്ക്കുകയാണ് അനുഷ്ക ഷെട്ടി. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴുള്ള പക്വതയും, വിവേകവുമാണ് അനുഷ്കയെ ഈ ഉയരത്തില്‍ എത്തിച്ചത്.ഇപ്പോള്‍ അനുഷ്കയെ കുറിച്ച് പ്രചരിയ്ക്കുന്നത് പ്രഭാസിനൊപ്പമുള്ള പ്രണയ ഗോസിപ്പാണ്. നേരത്തെയും പല നടന്മാരും സംവിധായകരുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ വന്നിട്ടുണ്ടെങ്കിലും ഇത്തവണ മാധ്യമങ്ങള്‍ ഒന്നടങ്കം അത് ഏറ്റെടുക്കുകയായിരുന്നു. ബാഹുബലിയുടെ വലിയ വിജയത്തോടെ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്ന മറ്റൊരു വാര്‍ത്തയായിരുന്നു അനുഷ്കയുടെ വിവാഹം. നടന് പ്രഭാസുമായി നടി പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും തെലുങ്ക് മാധ്യമങ്ങളില്‍ വാര്‍ത്തയും വന്നു. അനുഷ്കയുടെ ഔദ്യോഗികവൃത്തങ്ങളില്‍ നിന്നാണ് ഈ വാര്‍ത്ത വന്നതെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ തന്റെ പേര്‍സനല്‍ അസിസ്റ്റന്റ് തന്നെയാണ് മാധ്യമങ്ങള്‍ക്കായി വാര്‍ത്ത ചോര്‍ത്തിക്കൊടുക്കുന്നതെന്ന് നടി അറിയുകയുണ്ടായി. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിന് നടി ഉടന്‍ തന്നെ ജീവനക്കാരനെ പിരിച്ചുവിടുകയായിരുന്നു.