പ്രണവിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിക്ക് മികച്ച പ്രതികരണമാണ് തീയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴും സിനിമ വിജയകരമായി മുന്നേറുകയാണ്. ബോക്‌സോഫീസില്‍ നിന്നും മികച്ച കളക്ഷനാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആദിയില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ സംവിധായകന്‍ ജീത്തു ജോസഫിനും തന്റെ മാതാപിതാക്കള്‍ക്കും മുമ്പില്‍ പ്രണവ് ചില നിബന്ധനകള്‍ വെച്ചിരുന്നു. ആദിക്ക് ശേഷം അടുത്ത സിനിമ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കരുതെന്നായിരുന്നു ഒരു നിബന്ധന. മറ്റൊന്ന്, സിനിമയുമായി ബന്ധപ്പെട്ട പ്രൊമോഷന്‍ പരിപാടികള്‍ പങ്കെടുക്കില്ലെന്നുമായിരുന്നു അത്. അതുകൊണ്ട് തന്നെ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് പ്രണവ് ഹിമാലയന്‍ യാത്രക്കായി പോയി. യാത്രക്കിടെ ആരാധകര്‍ക്കൊപ്പം നില്‍ക്കുന്ന പ്രണവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. അതേസമയം സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കണമെന്ന് പ്രണവിനോട് മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരുന്നുവത്രേ. കുടുംബസുഹൃത്തും നിര്‍മ്മാതാവുമായ ആന്റണി പെരുമ്പാവൂര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പ്രൊമോഷന്‍ പരിപാടികളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്താന്‍ കഴിയുമോ എന്ന് പ്രണവ് തന്നോട് ചോദിച്ചിരുന്നതായും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ‘സിനിമ ചെയ്യുകയെന്നതായിരുന്നു പ്രധാനം. അതുകൊണ്ട് തന്നെ അപ്പുവിന്റെ ആ നിബന്ധന ഞങ്ങള്‍ സ്വീകരിച്ചിരുന്നു. സിനിമ ഇറങ്ങിയതിന് ശേഷം ആഘോഷത്തില്‍ പങ്കെടുക്കണമെന്ന് പറയുന്നതില്‍ കാര്യമില്ലല്ലോ. അതുകൊണ്ട് അപ്പുവിനെ വിളിച്ചില്ല’, ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. ആദി ഇറങ്ങിയ ശേഷമുള്ള പ്രതികരണത്തെ കുറിച്ച് പ്രണവ് ചോദിച്ചിട്ടില്ല. അങ്ങോട്ട് വിളിച്ചറിയിക്കാന്‍ ഫോണ്‍ പരിധിക്ക് പുറത്താണ്. ആദിയുടെ റിലീസിങ് സമയത്ത് എല്ലാവരും ഭയങ്കര ടെന്‍ഷനിലായിരുന്നു. ജീവിതത്തില്‍ ഇത്രയധികം ടെന്‍ഷന്‍ അനുഭവിച്ചിട്ടില്ല. മികച്ച പ്രതികരണമാണെന്ന് അറിഞ്ഞപ്പോഴാണ് സമാധാനമായതെന്നും ആന്റണി പറഞ്ഞു. ആദിയുടെ റിലീസിന് മുമ്പ് തന്നെ പ്രണവിനെ തേടി നിരവധി അവസരങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ അടുത്ത ചിത്രത്തില്‍ തന്നെ അഭിനയിക്കാന്‍ നിര്‍ബന്ധിക്കരുതെന്ന ഒരു നിബന്ധന പ്രണവ് നേരത്തെ വെച്ചിരുന്നു. ആദി റിലീസ് ആയിട്ടും അതിന്റെ ഒരു പ്രൊമോഷന്‍ പരിപാടികള്‍ക്കും പ്രണവ് നിന്നുകൊടുത്തിട്ടില്ല. പ്രണവിന്റെ കംഫര്‍ട്ട് നോക്കിയാണ് ജീത്തു ജോസഫ് ചിത്രം തന്നെ തെരഞ്ഞെടുത്തത്.
മോഹന്‍ലാലിന്റെ ആ ആവശ്യം സ്വീകരിക്കാന്‍ പ്രണവ് തയ്യാറായില്ല; സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നെ പ്രണവിന് ചില നിബന്ധനകളുണ്ടായിരുന്നു
Tags: Pranav Mohan lal