താരപുത്രന്‍റെ സിനിമയ്ക്ക് പേരിട്ടു

30-pranav-mohanlal

PRANAV
പ്രണവ് മോഹന്‍ലാല്‍ സിനിമയില്‍ നായകനായി എത്തുന്നു എന്ന് അറിഞ്ഞതുമുതല്‍ പ്രേഷകര്‍ കാത്തിരിപ്പിലാണ്. എന്താണ് പ്രണവിന്‍റെ ആദ്യ ചിത്രത്തിന്റെ പേര്.. കാത്തിരിപ്പിനും ആകാംഷയ്ക്കും വിരാമമായിരിക്കുകയാണ്. ആദി എന്നാണ് പ്രണവിന്‍റെ ആദ്യ ചിത്രത്തിന്‍റെ പേര്.

തിരുവന്തപുരത്ത് നടന്ന പൂജയിലാണ് ചിത്രത്തിന്‍റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മോഹന്‍ലാലും പ്രണവും ചേര്‍ന്നാണ് തിരിതെളിയിച്ചത്. അമ്മ സുചിത്രയും സഹോദരി വിസ്മയയും പൂജയില്‍ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജിത്തു ജോസഫാണ് സിനിമയുടെ സംവിധായകന്‍. ജിത്തുവിന്‍റെ ഒന്‍‍പതാമത്തെ ചിത്രമാണ് ഇത്. കഴിഞ്ഞ എട്ടു സിനിമ ചെയ്തപ്പോള്‍ ഇല്ലാത്ത ടെന്‍ഷന്‍ തനിക്ക് ഉണ്ടെന്നും ഏറെ പ്രതീക്ഷയിലാണ് താനെന്നും ജിത്തു പറഞ്ഞു.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റെണി പെരുന്പാവൂര്‍ ആണ് സിനിമ നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്ററും ചടങ്ങില്‍ പുറത്തിറക്കി.
പുനര്‍ജനി എന്ന ചിത്രത്തില്‍ ബാലതാരമായാണ് പ്രണവ് സിനിമയില്‍ എത്തുന്നത്. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും ഈ സിനിമയിലെ അഭിനയത്തിന് പ്രണവിന് ലഭിച്ചിരുന്നു.
മോഹന്‍ലാലിനൊപ്പം ഒന്നാമന്‍ എന്ന ചിത്രത്തിലും പ്രണവ് അഭിനയിച്ചിട്ടുണ്ട്.

ജിത്തു ജോസഫിനൊപ്പം പാപനാസം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളില്‍ സഹസംവിധായകനായും പ്രണവ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Top