
മോഹന്‍ലാലിന്റെ മകന്‍ എന്ന പേരില്‍ സിനിമയിലേക്കെത്തിയ പ്രണവ് പിന്നീട് വിശേഷിപ്പിക്കപ്പെട്ടത് രാജാവിന്റെ മകന്‍ എന്നാണ്. പത്രത്തിലും മറ്റുമായി രാജാവിന്റെ മകന്റെ സിനിമ വരുന്നു എന്ന തരത്തിലായിരുന്നു പ്രെമോഷന്‍ നടന്നത്. ഒടുവില്‍ ജനുവരി 26 ന് ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആദി റിലീസ് ചെയ്തു. ആദി റിലീസായിട്ട് ഇന്ന് വെറും ഏട്ട് ദിവസം മാത്രമെ ആയിട്ടുള്ളു. അതിനുള്ളില്‍ ആദിയുടെ ഒരു ഫ്‌ളക്‌സ് ട്രോളന്മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. ആദി 25 ദിവസമായി എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഫ്‌ളക്‌സാണ് വൈറലായത്. അതോടെ ട്രോളുകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. അച്ഛന്റെ തള്ള് മകനും കിട്ടിയെന്നും, ആന്റണി പെരുമ്പാവൂരിനെ ആന്റണി തള്ളൂര്‍ ആക്കിയുമൊക്കെയാണ് ട്രോളന്മാര്‍ കൊന്ന് കൊല വിളിച്ചിരിക്കുന്നത്. അതേ സമയം അത് എഡിറ്റിംഗ് ആണെന്നാണ് മോഹന്‍ലാല്‍ ആരാധകരുടെ വിശദീകരണം. പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റം പ്രേക്ഷകര്‍ സ്വീകരിച്ചെങ്കിലും പല തരത്തിലും ട്രോളുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രണവ് അറിയപ്പെടുന്നത് രാജാവിന്റെ മകന്‍ എന്നാണ്. മൈ നെയിം ഈസ് പ്രണവ് മോഹന്‍ലാല്‍. ബട്ട് മൈ ഫാദര്‍ കോള്‍ മീ രാജാവിന്റെ മകന്‍ എന്നിങ്ങനെ നിരവധി ട്രോളുകള്‍ പ്രണവിനും കിട്ടിയിട്ടുണ്ട്.