മലയാള സിനിമയിലെ താരപുത്രന്‍മാരില്‍ ഏറെ വ്യത്യസ്തനാണ് പ്രണവ് മോഹന്‍ലാല്‍. ദുൽഖറും, കാളിദാസും, ഗോകുൽ സുരേഷും ഒക്കെ തന്റേതായ സ്‌ഥാനങ്ങൾ ഇവിടെ നേടിക്കഴിഞ്ഞു. ഇത് പറയുമ്പോൾ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയെടുത്ത ശേഷം പ്രണവ് നായകനായെത്തുന്ന ആദിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നതിനിടയിലാണ് ഇപ്പോൾ ജിത്തു ജോസഫ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. പ്രതീക്ഷിച്ച പോലെ നിമിഷങ്ങള്‍ക്കകം തന്നെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയും ചെയ്തു. ചിത്രത്തിന്റെ പോസ്റ്ററില്‍ വരികള്‍ പ്രണവ് മോഹന്‍ലാല്‍ എന്ന് കൊടുത്തിട്ടുണ്ട്. ഇത് കണ്ടതോടെയാണ് ആരാധകര്‍ക്ക് സംശയമായത് സിനിമയില്‍ പ്രണവിന്റെ പാട്ടുണ്ടോയെന്ന്.ശേഷം ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഫാന്‍സ് ഗ്രൂപ്പില്‍ സജീവമായിട്ടുണ്ട്. മുന്‍പ് ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പരിചയമുണ്ട് പ്രണവിന്. അഭിനയത്തില്‍ ഇത് മുതല്‍ക്കൂട്ടാവുമെന്നുള്ള കാര്യത്തില്‍ സംശയത്തിന്റെ ആവശ്യമില്ല. ജിത്തു ജോസഫിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചതിന്റെ ഗുണം സിനിമയില്‍ കാണാന്‍ കഴിയുമെന്നാണ് ആരാധകര്‍ പറയുന്നത്. കേവലം അഭിനേതാവ് എന്നതിനും അപ്പുറത്ത് സിനിമയെക്കുറിച്ച് കൂടുതല്‍ പരിജ്ഞാനമുള്ള താരപുത്രനാണ് പ്രണവ്. ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ മികച്ച സ്വീകാര്യതയാണ് ഈ താരപുത്രന് ലഭിക്കുന്നത്. ചിത്രങ്ങള്‍ പ്രണവ് മോഹന്‍ലാല്‍ ക്ലബിലൂടെയാണ് പ്രചരിക്കുന്നത്. താഴെയുള്ള പോസ്റ്ററുകള്‍ നോക്കിയേ. മോഹന്‍ലാലിനെപ്പോലെ തന്നെ ചിരിക്കുകയാണ് പ്രണവും
ആദിയിലെ സാഹസിക രംഗങ്ങളില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി പ്രണവ് പാര്‍ക്കര്‍ പരിശീലനം നേടിയിരുന്നു. ഷൂട്ടിങ് അവസാനിയ്ക്കാൻ രണ്ടു ദിവസം മാത്രമുള്ളപ്പോൾ ഷൂട്ടിങ്ങിനിടയില്‍ പ്രണവിന്റെ കൈക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി വെച്ചിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ പ്രണവിന്റെ പരിക്ക് നിസാരമാണെന്നാണ് സംവിധായകൻ ജിത്ത് ജോസഫ് പറഞ്ഞിരിക്കുന്നത്. രണ്ട് സ്റ്റിച്ച് മാത്രമാണ് അതിന് വേണ്ടി വന്നിട്ടുള്ളതെന്നും രണ്ട് ദിവസം വിശ്രമിക്കാനാണ് ഡോക്ടര്‍ പറഞ്ഞിരിക്കുന്നതെന്നും ജീത്തു പറഞ്ഞു. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ആദിയിൽ അനുശ്രീ, അദിതി രവി, ലെന, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ തുടങ്ങിയവരും കഥാപാത്രങ്ങളായി എത്തുന്നുണ്ട്
ചിത്രത്തിൽ സംഗീതഞ്ജനായ ആദി പാര്‍ക്കര്‍ അഭ്യാസി കൂടിയാണ്. പാര്‍ക്കര്‍ ഫൈറ്റ് സീന്‍ ആദിയിലെ പ്രധാന സവിശേഷതകളിലൊന്നാണ്. ആദിയെന്ന സംഗീതഞ്ജനിലൂടെ തുടങ്ങുന്ന ചിത്രത്തില്‍ ഇടയ്ക്ക് സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് വഴിത്തിരിവുണ്ടാകുന്നത്, ചിത്രം മുന്നേറുന്നത്. ആദി എന്ന ചിത്രം ചില കള്ളത്തരങ്ങള്‍ മാരകമായേക്കാം എന്ന ടാഗ് ലൈനോടെയാണ് ഇറങ്ങുന്നത്. സംഘട്ടന രംഗങ്ങളിൽ ആവേശം കാണിയ്ക്കുന്ന മോഹൻലാലിൻറെ മകൻ അതേ ആവേശം കാണിയ്ക്കുന്നതിൽ അത്ഭുതപ്പെടേണ്ടിയില്ല; തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെല്ലോ!