കൊച്ചി: മയക്കുമരുന്ന് മാഫിയയുടെ ചതിയില്‍ പെട്ട് ദുരിതമനുഭവിക്കുന്ന നിരവധി മലയാളികള്‍ ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളിലുണ്ട്. ചിലര്‍ക്ക് കടുത്ത ശിക്ഷതന്നെ താനറിയാതെ ചെയ്തുപോയ തെറ്റിന് അനുഭവിക്കേണ്ടിവരും. ഇതോടെ എല്ലാ സ്വപ്‌നങ്ങളും പ്രതീക്ഷളും അവസാനിപ്പിച്ച് ശിക്ഷ ഏറ്റുവാങ്ങിയ ഒരു പാട് ഹതഭാഗ്യര്‍ നമുക്ക് ചുറ്റിലുമുണ്ട്.
ഗള്‍ഫിലേക്കുള്ള യാത്രയില്‍ സുഹൃത്തുകളും മറ്റ് അടുപ്പക്കാരും നല്‍കുന്ന സാധനങ്ങള്‍ പരിശോധന നടത്താതെ കൊണ്ടുപോകുന്നവരാണ് വെട്ടിലാകുന്നത്. അടുത്തകാലത്ത് അച്ചാറിനുള്ളല്‍ പോലും മയക്കുമരുന്ന് ദുബായിലേക്ക് കടത്താന്‍ ശ്രമമുണ്ടായിരുന്നു. അന്ന് തലനാരിഴയ്ക്കാണ് ഒരു യുവാവ് രക്ഷപെട്ടത്.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ തീര്‍ച്ഛയായും കാണേണ്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചതിക്കപ്പെട്ട് ജയിലിലായി തല വെട്ടാന്‍ വിധിക്കപ്പെട്ട ഒരു പ്രവാസിയുടെ കരളലിയിക്കുന്ന അന്ത്യനിമിഷങ്ങളുടെ ഷോട്ട് ഫിലിമിന്റെ
വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രവാസികള്‍ കയ്യടികളോടെ സ്വീകരിക്കുന്നത്. ഗള്‍ഫ് സ്വപ്നങ്ങളുമായി എത്തുന്ന ഓരോ പ്രവാസിയും കണ്ടിരിക്കേണ്ടതാണ് ഈ വീഡിയോ. ഇതിന് കാരണം നിങ്ങള്‍ ചതിക്കപ്പെടില്ല എന്നുറപ്പു വരുത്തേണ്ടത് നിങ്ങളുട ചുമതലയാണ്
മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് വധശിക്ഷ കാത്തിരിക്കുന്ന യുവാവിന്റെ കഥയാണ് രണ്ട് മിനിറ്റുള്ള വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഗള്‍ഫിലേക്ക് വരുന്ന സമയത്ത് പ്രായമായി നില്‍ക്കുന്ന ഒരാള്‍ ആയാളുടെ മകന് അപസ്മാരത്തിനുള്ള ഗുളികയാണെന്ന് പറഞ്ഞ് മയക്കുമരുന്ന് നല്കി കബളിപ്പിക്കുകയായിരുന്നു. ഇതൊന്നു കൊടുക്കാന്‍ പറ്റുമോ എന്ന ദയനീയ ചോദ്യത്തിന് മുന്നില്‍ മനസിലിഞ്ഞ യുവാവിന് കിട്ടിയ ദുരിതമാണ് ഷോട്ട്ഫിലിമിന്റെ ഇതിവൃത്തം.
ആ വയോധികന്റെ അഭ്യര്‍ത്ഥന നിഷേധിക്കാന്‍ പറ്റാതെ പൊതി ബാഗില്‍വച്ച യുവാവിന് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോഴാണ് ചതി മനസിലായത്. പൊലീസ് കസ്റ്റഡിയിലെടുത്തുകയായിരുന്നു. കോടതി വിസ്താരവുമായി കിടക്കുകകയാണ്. തല വെട്ടാനാണ് വിധിച്ചത്. തലവെട്ടാന്‍ ഉള്ള ദിവസമാണ്.. ഒരു പാട് ആഗ്രഹങ്ങളുണ്ട്. എന്റെ ഭാര്യയെ മാറോട് ചേര്‍ത്ത് പൊട്ടിക്കരയണം.. ഉമ്മാ… എന്നു വിളിച്ച് യുവാവ് നിലവിളിക്കുന്നു.
പ്രതീകം എന്നാണ് ഷോട്ട്ഫിലിമിന് ഇട്ടിരിക്കുന്ന പേര്. പ്രവീണ്‍ ജേക്കബാണ് പ്രവാസികള്‍ക്കുള്ള സന്ദേശമെന്നനിലയില്‍ ഈ ഷോട്ട്ഫിലിം തയ്യാറാക്കിയത്. അനീഷ് ആര്‍ ജെ ടോണിയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. സി ജി പ്രൊഡക്ഷന്‍സാണ് നിര്‍മ്മാണം. സോഷ്യല്‍ മീഡിയില്‍ വീഡിയോ വൈറലായിക്കഴിഞ്ഞു.