വനിതാ മതിലിന് സ്‌കൂട്ടര്‍ റാലി: ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചതിന് പ്രതിഭ എം.എല്‍.എയ്ക്കെതിരെ കേസ്

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സംഘടിപ്പിച്ച വനിതാ മതിലിന്റെ പ്രചാരണാര്‍ത്ഥം നടന്ന റാലിയില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിച്ച യു.പ്രതിഭ എം.എല്‍.എയ്ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കേസിനെ തുടര്‍ന്ന് എംഎല്‍എ പോലീസ് സ്‌റ്റേഷനിലെത്തി പിഴ അടച്ചു.
കഴിഞ്ഞ ദിവസമാണ് വനിതാ മതിലിന്റെ പ്രചാരണാര്‍ത്ഥം കായംകുളത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ സ്‌കൂട്ടര്‍ റാലി സംഘടിപ്പിച്ചത്. പരിപാടിയില്‍ പങ്കെടുത്ത എം.എല്‍.എ അടക്കമുള്ളവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. പരിപാടിയുടെ ചിത്രങ്ങള്‍ ഇന്ന് മാദ്ധ്യമങ്ങളില്‍ വന്നതോടെ പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ തന്നെ എം.എല്‍.എ പൊലീസ് സ്റ്റേഷനിലെത്തി പിഴയടച്ച് കേസില്‍ നിന്നും ഒഴിവായി.

അതേസമയം, എം.എല്‍.എ ഹെല്‍മറ്റ് ധരിക്കാതെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രവും കഴിഞ്ഞ ദിവസം കായംകുളം പൊലീസുമായി ചേര്‍ന്ന് നടത്തിയ ട്രാഫിക് ബോധവത്കരണത്തിന്റെ വീഡിയോയും ട്രോളന്മാര്‍ക്ക് ചാകരയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top