ഉണക്കാനിട്ട സ്ത്രീകളുടെ വസ്ത്രം പോലും ചിലര്‍ക്ക് കാമഭ്രാന്തുണ്ടാക്കും; ഇന്ദുലേഖയിലെ സൂരി നമ്പൂതിരിമാര്‍ ചുറ്റിനുമുണ്ട്; ഉന്നതനായ സിപിഎം നേതാവിനെ ലക്ഷ്യമിട്ട് വനിതാ എംഎല്‍എയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: വനിതാ എംഎല്‍എയെ താറടിച്ചുകാണിക്കാന്‍ ചില ഉന്നതരായ സിപിഎം നേതാക്കള്‍ നടത്തിയ നാടകമാണ് വനിതാ എംഎല്‍എക്കെതിരെ വന്ന മംഗളം വാര്‍ത്തയെന്ന് സൂചന. വാര്‍ത്തക്കെതിരെ ആഞ്ഞടിച്ച് കായകുളത്തെ സിപിഎം എംഎല്‍എ പ്രതിഭാ ഹരി രംഗത്തെത്തിയതോടെ സിപിഎമ്മിനകത്ത് പുതിയ ബോംബ് പൊട്ടിയിരിക്കുകയാണ്.

അപമാനിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെയും സ്ത്രീയെ മോശമാക്കി ചിത്രീകരിക്കുന്ന സമൂഹത്തെയും പഴിപറഞ്ഞാണ് പ്രതിഭയുടെ വിവാദ പോസ്റ്റ് തുടങ്ങുന്നത്. ഇന്ദുലേഖയിലെ സൂരി നമ്പൂതിരിമാര്‍ ചുറ്റിനും ഉണ്ടെന്നും അവര്‍ക്ക് വഴങ്ങാതെ വരുമ്പോള്‍ അപവാദം പ്രചരിപ്പിക്കുമെന്നും പ്രതിഭ എഴുതുന്നു. പ്രതിഭയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓര്‍ക്കുക വല്ലപ്പോഴും ‘…. ടോള്‍സ്റ്റോയിയുടെ ഒരു കഥയുടെ ശീര്‍ഷകം ഓര്‍ക്കുന്നു.. ‘God sees the truth; but wait..’ സ്ത്രീകളെ വേട്ടയാടാന്‍ ഇറങ്ങുന്നവരും കാണികളും ഒരേ പോലെ തന്നെ;രസമുണ്ട് പറഞ്ഞ് ചിരിക്കാന്‍, ആക്ഷേപിക്കാന്‍, സ്വഭാവഹത്യ നടത്താന്‍………. …………. പൊതുരംഗത്തെ സ്ത്രീകളെ പറ്റി പ്രത്യേകിച്ചും .. അവര്‍ പൊതുവഴിയിലെ ചെണ്ട പോലെ….. ……… കൊട്ടി ആഘോഷിക്കുന്നതിന് മുന്‍പ് ഒന്നോര്‍ത്തോളൂ… കണ്ണുകള്‍ അടച്ച് … നിങ്ങളുടെ അമ്മയും, ഭാര്യയും ,സഹോദരിയും, സ്നേഹിതയുമൊക്കെ മനസ്സറിയാത്ത കാര്യത്തിന് തീവ്ര വേദനയില്‍ നെഞ്ചുപൊട്ടി നിങ്ങള്‍ കാണാതെയോ കണ്ടോ ഒരിക്കല്‍ കരഞ്ഞിട്ടുണ്ടാക്കും.; ഓര്‍മ്മയിലുണ്ടോ ആ രംഗം? സ്ത്രീയുടെ കണ്ണുനീരിന് ഉപ്പിന്റെ രൂചി മാത്രമല്ല;രക്തത്തിന്റെ രുചി കൂടിയുണ്ടെന്ന് ഓര്‍മ്മ വേണം; ഓര്‍ക്കുക വല്ലപ്പോഴും… കാമ കഴുതകള്‍ കരഞ്ഞുകൊണ്ട് ജീവിക്കും;അതൊരു ജന്തു വിധി… ചിലപ്പോള്‍, ഇതാവും വാര്‍ത്തക്കു പിന്നിലെ വാര്‍ത്ത.. ആ കരച്ചിലിനെ ചിലര്‍ കവിതയെന്നും കരുതും ……………….

ഏതു പെണ്ണും തന്റെ വേളിക്കു വേണ്ടിയെന്നു കരുതിയ ഇന്ദുലേഖയിലെ സൂരിനമ്പൂതിരിയുടെ പുത്തന്‍ തലമുറ ശുംഭന്മാര്‍ നമുക്ക് ചുറ്റുമുണ്ട്.. കാല ക്രമത്തില്‍ അവര്‍ക്ക് നീളം കുറഞ്ഞെന്നു മാത്രം.. തനിക്കു വഴങ്ങാത്തവരെപ്പറ്റി സൂരി നമ്പൂതിരി പലവിധ മനോരാജ്യങ്ങള്‍ കാണും;പ്രചരിപ്പിക്കും. ഒടുവില്‍ സ്വഭാവഹത്യ എന്ന ആയുധം പ്രയോഗിക്കും. ഉടുപ്പും നടപ്പും ചര്‍ച്ചയാകുന്നതിന്റെ പൊരുള്‍ ഇത്ര മാത്രമെന്ന് ഓര്‍ക്കുക വല്ലപ്പോഴും……. തന്റേടമുള്ള പെണ്ണിന്റെ കൈ മുതല്‍ സംസ്‌ക്കാരവും പ്രതികരണ ശേഷിയുമാണ്. ചുരിദാറും സുഹൃത്തുക്കളുമാകില്ല. ദുരിതക്കയങ്ങള്‍ നീന്തി തളര്‍ന്ന വ രാ ണ് എന്റെ സ്നേഹിതര്‍.കരയുന്ന അമ്മമാരും ചിരിക്കുന്ന കുഞ്ഞുങ്ങളുമാണ് എന്റെ കൂട്ടുകാര്‍………………..സൂരി നമ്പൂതിരിയുടെ കണ്ണുകള്‍ സ് ത്രീ യുടെ വസ്ത്രത്തില്‍ ഉടക്കി നില്‍ക്കും. അയയില്‍ കഴുകി വിരിക്കാന്‍ പോലും അവര്‍ സമ്മതിക്കില്ല.,.

പിന്നെ, ഇട്ടു നടക്കുന്നവരെ വെറുതെ വിടുമോ? ?……………………….. ധീരന്‍ ഒരിക്കലേ മരിക്കൂ., ഭീരു അനുനിമിഷം മരിക്കുന്നു… അനുനിമിഷം മരിക്കേണ്ടവര്‍ നമ്മള്‍ അല്ല …….. കണ്ണുനീരിന് രക്തത്തിന്റെ നിറം.,,,,,.. രക്തത്തിന്റെ രുചി……….:…….. ഓര്‍ക്കുക വല്ലപ്പോഴും.,,,,
ഈ പോസ്റ്റ് ആരെയാണ് ലക്ഷ്യം വെയ്ക്കുന്നത് എന്ന ചര്‍ച്ചകള്‍ സിപിഎമ്മില്‍ സജീവമായി കഴിഞ്ഞു. ഈ പോസ്റ്റില്‍ പരാമര്‍ശിക്കുന്ന വാര്‍ത്തയാണ് പ്രധാന ചര്‍ച്ചാവിഷയം. സിപിഎമ്മിലെ ഒരു വനിതാ എംഎല്‍എയെക്കുറിച്ച് കഴിഞ്ഞ ദിവസം മംഗളം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് പ്രതിഭാ ഹരിയുടെ പോസ്റ്റിന്റെ പ്രകോപനം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാഷ്ട്രീയ നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം മംഗളം ഇത്തരം വിവാദ വാര്‍ത്തകള്‍ ഇടയ്ക്ക് പ്രസിദ്ധീകരിക്കാറുണ്ട്. ആര്‍ക്കുവേണ്ടിയാണ് ഈ വാര്‍ത്ത മംഗളം പ്രസിദ്ധീകരിച്ചതെന്നും ആരുടെ നേരെയാണ് പ്രതിഭാ ഹരി വിരല്‍ ചൂണ്ടുന്നതെന്നും ഇപ്പോഴും വ്യക്തമല്ല.

Top