ഗർഭിണിയെയും കുട്ടിയെയും പോലും കൊവിഡ് പ്രോട്ടോക്കോളിന്റെ പേരിൽ വഴിയിൽ തടഞ്ഞു: വാകത്താനത്ത് പഞ്ചായത്തംഗത്തിന്റെ ക്രൂരത; നാട്ടുകാർ പരാതിയിൽ എം.എൽ.എ റോഡ് തുറന്നു; എന്നിട്ടും വഴങ്ങാതെ പഞ്ചായത്തംഗം

കോട്ടയം: സാധാരണക്കാർ ആശുപത്രിയിൽ പോകുന്നതിനായി ഉപയോഗിച്ചിരുന്ന വഴി കൊവിഡിന്റെ പേരിൽ അടച്ചിട്ട് പഞ്ചായത്തംഗത്തിന്റെ ക്രൂരത. വഴി അടച്ചതോടെ ശ്വാസം മുട്ടലായി ആശുപത്രിയിലേയ്ക്കു പോയ കുട്ടിയും, ഗർഭിണിയും അടക്കമുള്ളവർ വഴിയിൽ കുടുങ്ങി. ആശുപത്രിയിൽ പോകാനായി ഇവർ റോഡിലെ തടസം എടുത്തുമാറ്റാൻ ശ്രമിച്ചത് പഞ്ചായത്തംഗം തടയാൻ ശ്രമിക്കുകയും ചെയ്തു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എം.എൽ.എ നിർദേശിച്ചതിനെ തുടർന്നു റോഡിലെ തടസം പൊലീസ് എടുത്തുമാറ്റിയെങ്കിലും ഡി.വൈ.എഫ്.ഐ പ്രവർത്തകർ എത്തി തടസം വീണ്ടും സ്ഥാപിച്ചു.

കോട്ടയം വാകത്താനം പുത്തൻചന്തയിലായിരുന്നു സാധാരണക്കാരായ രോഗികളോട് കൗൺസിലർ ക്രൂരത കാട്ടിയത്. വാകത്താനം കളമ്പാട്ടുചിറയിലായിരുന്നു സംഭവം. വാകത്താനം പഞ്ചായത്തിലെ പതിനേഴാം വാർഡ് അംഗമാണ് അശാസ്ത്രീയമായി റോഡ് അടച്ചത്. കഴിഞ്ഞ ദിവസമാണ് രണ്ടു പ്രധാന സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് പഞ്ചായത്തംഗം അശാസ്ത്രീയമായി അടച്ചത്. വാകത്താനം പഞ്ചായത്തിൽ നിന്നുള്ള ആളുകൾ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കും, ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേയ്ക്കും പോകുന്നതിനായി പ്രധാനമായും ഈ റോഡാണ് ഉപയോഗിക്കുന്നത്. എന്നാൽ, പഞ്ചായത്തംഗം യാതൊരു നിർദേശവുമില്ലാതെ ആളുകളുടെ സൗകര്യം പരിഗണിക്കാതെ റോഡ് അടച്ചിടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റോഡ് അടച്ചതിനു പിന്നാലെ രാത്രിയിൽ പ്രദേശത്തു നിന്നും ആശുപത്രിയിലേക്ക് പോകാനെത്തിയ ഗർഭിണിയും , ശ്വാസംമുട്ടൽ മൂലം വിഷമിച്ച കുഞ്ഞും, കോവിഡ് പോസിറ്റീവ് ആയവരും ഉൾപ്പെടെയുള്ളവർ റോഡ് അടച്ച സ്ഥലത്ത് എത്തി. ഇവരാരും റോഡ് മുറിച്ച് കടന്നു പോകാൻ സാധിക്കാതെ വിഷമിക്കുകയായിരുന്നു. തുടർന്നു, ഇവർ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എം.എൽ.എയെ ബന്ധപ്പെടുകയായിരുന്നു. തുടർന്നു ഇദ്ദേഹം ഇടപെട്ടാണ് റോഡ് തുറന്നു നൽകിയത്.

വാർഡിൽ ഉള്ളവരല്ലാതെ മറ്റൊരാളും ആശുപത്രിയിൽ പോകാൻ ഈ വഴി ഉപയോഗിക്കുന്നില്ല എന്നു കണ്ടെത്തിയാണ് പഞ്ചായത്തംഗം റോഡ് അടച്ചിട്ടത്. വാകത്താനം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ നിർദേശത്തെ തുടർന്നു ഇത് വഴി ഉള്ള സഞ്ചാര നിയന്ത്രണത്തിനായ് രണ്ട് പൊലീസ് വോളിന്റിയർമാരെ നിയോഗിച്ചിരുന്നു. എന്നാൽ വഴി തുറന്നത് അറിഞ്ഞ മെമ്പർ ഡി.വൈ.എഫ്.ഐ പ്രവർത്തകരുമായി പൊലീസിനെ ഉപയോഗിച്ച് തന്നെ വീണ്ടും അടച്ചു പൂട്ടിച്ചു .

ഒരു വാർഡിൽ കൂടെ കടന്നു പോകുന്ന പ്രധാന വഴികളെല്ലാം ആ വാർഡിന്റെ മാത്രം ആണെന്നുള്ള ഇടുങ്ങിയ ചിന്താഗതി തിരുത്തപെടേണ്ടത് തന്നെയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. രോഗികളോടും ആരോഗ്യ പ്രവർത്തകരോടുമുള്ള ഈ അവഗണന പരിഹാസ്യവും മനുഷത്വ രഹിതവും ആണെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

Top