കൊച്ചി:വിശ്വാസികളെ വചനം പഠിപ്പിക്കുകായും നേരായ ജീവിതം നയിക്കണെമന്നു ഉപദേശിക്കുകയും അന്യന്റെ ഭാര്യയെ തെറ്റായി നോൽക്കുക പോലും ചെയ്യരുത് എന്ന് പറയുകയും ചെയ്യുന്ന വൈദികനും കന്യാസ്ത്രീയും ഇടവകക്കാർ പള്ളി പണിയാന്‍ കഷ്ടപ്പെട്ട് പിരിച്ച പണവുമായി ഒളിച്ചോടി വിദേശത്ത് സുഖജീവിതം നയിക്കുന്നു .കാശ് നഷ്ടപ്പെട്ട ഇടവക വിശ്വാസികള്‍ പള്ളിപണിയാണ് കാശില്ലാതെ നെട്ടോട്ടത്തിലും . പള്ളി പണിയാന്‍ വിശ്വാസികള്‍ പിരിച്ച മുക്കാല്‍ കോടിയോളം രൂപയുമായി മുങ്ങിയ വികാരിയും ഒപ്പം കൂടിയ കന്യാസ്ത്രീയും വിദേശത്ത് അടിച്ചുപൊളിക്കുകയാണിപ്പോൾ എന്നാൽ നഷ്ടപ്പെട്ട പണം എങ്ങിനെ തിരികെ ലഭിക്കുമെന്നറിയാതെ വിശ്വാസികള്‍ നെട്ടോട്ടമോടുന്നു. പള്ളിപണിക്കായി ഒരു വിശ്വാസിയുടെ സ്വത്ത് പണയപ്പെടുത്തിയെടുത്ത നാല്‍പ്പത്തഞ്ച് ലക്ഷവും അച്ചന്‍ അടിച്ചുമാറ്റിയതില്‍ പെട്ടിരുന്നു.
പള്ളിപണിക്കായുള്ള ആത്മാര്‍ത്ഥതയിലാണ് പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കിടപ്പാടം പണയം വച്ച് പള്ളിയ്ക്ക് കടമായി പണം നല്‍കിയത്. വികാരിയച്ചന്‍ മുക്കാല്‍ കോടിയുമായി മുങ്ങിയതോടെ വെട്ടിലായിരിക്കുകയാണ് ഈ ഇടവകാംഗം. കോട്ടപ്പുറം രൂപതയിലെ മണാര്‍ക്കാട് പളളിയിലെ വികാരി മൈക്കിള്‍ കാച്ചപ്പിളിയും സമീപത്തെ കന്യാസ്ത്രീയും വിശ്വാസികളെ പറ്റിച്ച് മുങ്ങിയ വിവരം പുറത്ത് വന്നപ്പോൾ ക്രസ്തവർ ഞെട്ടി .
വാര്‍ത്ത വൈറലായതോടെ പ്രതികരണവുമായി വൈദീകന്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും താന്‍ പണം മോഷ്ട്ടിച്ചിട്ടില്ലെന്നുമായിരുന്നു നിലപാട്. എന്നാല്‍ കന്യാസ്ത്രീയുമായി നാടുവിട്ട വിവരത്തെ കുറിച്ച് അച്ചന്‍ നിശ്ബദത പാലിച്ചു. വിദേശത്ത് എത്തിപെടാനും അവിടെ സെറ്റിലാകാനുമുള്ള ലക്ഷങ്ങള്‍ ആരു തന്നുവെന്ന കാര്യത്തിലും അച്ചന് മിണ്ടാട്ടമില്ല. വിശ്വാസികള്‍ക്ക് നഷ്ടപ്പെട്ട് പണത്തെ കുറിച്ച് രൂപതയും വിശ്വാസികളോട് കൃത്യമായി മറുപടി പറയുന്നില്ല. എന്തായാലും വികാരിയച്ചന്‍ അടിച്ചുമാറ്റിയ പണത്തിനായി നിയമ നടപടികള്‍ സ്വീകരിക്കാന്‍ തന്നെയാണ് വിശ്വാസികളുടെ തീരുമാനം.