സമുദായം വിലക്കേര്‍പ്പെടുത്തിയ ദമ്പതികള്‍ക്ക് പ്രധാനമന്ത്രിയുടെ പിന്തുണ; മാനന്തവാടിയിലെ യാദവ സമുദായത്തിലെ പ്രശ്‌നത്തില്‍ പോലീസ് അന്വേഷണം

വയനാട്: പ്രണയിച്ച് വിവാഹം കഴിച്ചതിന് സമുദായം വിലക്കേര്‍ക്കെടുപ്പെടുത്തിയ കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. മാനന്തവാടി സ്വദേശികളായ അരുണ്‍, സുകന്യ ദമ്പതികള്‍ക്കാണ് നാലര വര്‍ഷമായി യാദവ സമുദായം വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ ആപ്പിലൂടെ സുകന്യ പ്രധാനമന്ത്രി മോദിക്കു പരാതി നല്‍കുകയായിരുന്നു.

ആചാരം തെറ്റിച്ച് റജിസ്റ്റര്‍ വിവാഹം ചെയ്തതിനാണ് യാദവ സമുദായ അംഗങ്ങളായിരുന്ന അരുണ്‍, സുകന്യ ദമ്പതികളെ ഇതേ സമുദായം പുറത്താക്കിയത്. ഇവരോട് ബന്ധം പുലര്‍ത്തിയതിന് മാതാപിതാക്കള്‍ക്കെതിരെയും നടപടിയെടുത്തിരുന്നു.
സമുദായത്തില്‍ നടക്കുന്ന ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കാന്‍ ഇവര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. ഇരുവരെയും കുലംകുത്തികളായി ചിത്രീകരിച്ച് ലഘുലേഖയും പുറത്തിറങ്ങിയിരുന്നു.
ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രിക്ക് മൊബൈല്‍ ആപ്പ് വഴി സുകന്യ പരാതി നല്‍കി. പരാതി പ്രധാനമന്ത്രിയുടെ ഓഫിസ് സംസ്ഥാന സര്‍ക്കാരിന് കൈമാറി. സുകന്യയുടെ പരാതി മാനന്തവാടി പൊലീസാണ് അന്വേഷിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top