വിക്ടോറിയ ജയിലിലെ പരിഷ്‌കാരം കേട്ടാല്‍ കണ്ണ് തള്ളും; ജയിലിലെ മര്യാദക്കാര്‍ക്ക് ലൈംഗീകത അനുവദിച്ചു

ഓസ്ട്രേലിയയിലെ വിക്ടോറിയയിലെ ജയിലിലെ പുതിയ പരിഷ്‌കാരം ഞെട്ടിക്കുന്നത്. ജയിലിലായ കുറ്റവാളികളെ മര്യാദക്കാരാക്കാനായിട്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി എന്താണെന്നല്ലേ, ജയിലിലെ മര്യാദക്കാര്‍ക്ക് സമ്മാനമായി സെക്സ് അനുവദിച്ചിരിക്കുകയാണ്.

ഗുരുതരമല്ലാത്ത കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്കാണ് ലൈംഗികബന്ധത്തിന് അവസരം നല്‍കുന്നത്. ലൈംഗികബന്ധത്തിന് അനുമതി ലഭിച്ചവരെയും ഒരു ലൈംഗിക പങ്കാളിയെയയും പ്രത്യേക മുറിയിലാക്കിയാണ് ഇതിന് അവസരം നല്‍കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എത്ര തടവുകാര്‍ക്ക് ജയിലിലെ ഈ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. സമീപ വര്‍ഷങ്ങളില്‍ ഈ പദ്ധതി വിജയകരമായി നടപ്പിലാക്കി വരികയാണ്. ഈ സമ്മാനം പ്രതീക്ഷിച്ചിട്ടാണോ എന്തോ കൂടുതല്‍ കുറ്റവാളികള്‍ നല്ല നടപ്പിലാണ്.

നല്ല നടപ്പുകാര്‍ക്ക് ലൈംഗികബന്ധം സമ്മാനം നല്‍കുന്നതിന് പുറമെ കുടുംബാംഗങ്ങളുമായും കുട്ടികളുമായും കൂടിക്കാഴ്ചയ്ക്കും അവസരം നല്‍കുന്നുണ്ട്. സമ്മാനം പ്രഖ്യാപിച്ചതില്‍ പിന്നെ വിക്ടോറിയ ജയിലിലെ തടവുകാരില്‍ ഭൂരിപക്ഷവും നല്ല നടപ്പിലാണ്.

Top