പൃഥ്വിരാജിന്റെ കര്‍ണ്ണന്‍ ഉപേക്ഷിച്ചെന്ന് വാര്‍ത്തകള്‍; പ്രതികരിക്കാതെ താരം

സംസ്ഥാന അവാര്‍ഡിനു ശേഷമുണ്ടായ വിവാദങ്ങല്‍ പൃഥ്വിരാജിന്റെ പുതിയ സിനിമയേയും ബാധിച്ചതായി റിപ്പോര്‍ട്ട്. എന്ന് നിന്റെ മൊയ്തീന് ശേഷം പൃഥ്വിരാജും സംവിധായകന്‍ ആര്‍.എസ് വിമലും ഒരുമിക്കുന്ന കര്‍ണന്‍ ഉപേക്ഷിതായാണ് ഗോസിപ്പുകള്‍ പരക്കുന്നത്.സംഗീത സംവിധായകന്‍ രമേഷ് നാരായണന്റെ ആരോപണത്തെ തുടര്‍ന്ന് പൃഥ്വിയും വിമലും തമ്മില്‍ തെറ്റിയെന്നും കര്‍ണന്‍ ഉപേക്ഷിച്ചുവെന്നുമാണ് വാര്‍ത്ത.

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലെ തന്റെ രണ്ട് പാട്ടുകള്‍ ഒഴിവാക്കിയെന്നും ഇക്കാര്യം തന്നോട് പറഞ്ഞത് ആര്‍.എസ് വിമലാണെന്നും സംസ്ഥാന പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ രമേഷ് നാരായണന്‍ വെളിപ്പെടുത്തിയത് വിവാദമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രമേഷ് നാരായണന്റെ പാട്ട് ഒഴിവാക്കിയതിനെ തുടര്‍ന്നുള്ള വിവാദം മുറുകിയതോടെ പൃഥ്വിക്ക് സംവിധായകനിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഇതോടെ ചിത്രം ഉപേക്ഷിച്ചുവെന്നുമാണ് വാര്‍ത്ത. നേരത്തെ ചിത്രത്തിന്റെ സംവിധാന ചുമതലയില്‍ നിന്ന് വിമലിനെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഇത് നടക്കാതെ വന്നതോടെ ചിത്രം പൂര്‍ണമായി ഉപേക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്.അതേസമയം ചിത്രം ഉപേക്ഷിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് സംവിധായകന്‍ വിമല്‍ തന്നെ രംഗത്തു വന്നിട്ടുണ്ട്.

Top