താരസംഘടനയെ സുകുമാരന്റെ മകൻ പൃഥ്വി നയിക്കും .സൂപ്പര്‍ താരങ്ങള്‍ പോലും പൃഥ്വിയെ ഭയക്കുന്നു.. പൃഥ്വിയുടെ ഉറച്ച നിലപാടുകള്‍ക്ക് പിന്തുണ!

കൊച്ചി:താരസംഘടനയെ സുകുമാരന്റെ മകൻ പൃഥ്വി നയിക്കും. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനു ജാമ്യം ലഭിച്ചപ്പോള്‍ ജയിലിന് പുറത്ത് മുഴങ്ങിയ മുദ്രാവാക്യങ്ങളില്‍ മിക്കതും പൃഥ്വിരാജിനെതിരെയായിരുന്നു. ഫാന്‍സ് പ്രവര്‍ത്തകര്‍ മാത്രമല്ല സിനിമയിലെ തന്നെ ചിലരും പരസ്യമായി പൃഥ്വിക്കെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ സ്വന്തം നിലപാടുകളുമായി മുന്നേറുന്ന താരത്തിന് പിന്തുണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.വിമര്‍ശനങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടയിലും സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് പൃഥ്വിരാജിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഗണേഷ് കുമാറിന്‌റെ പ്രസ്താവനയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നുകേട്ടിരുന്നത്. ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയ നടപടി മമ്മൂട്ടി പൃഥ്വിയെ തൃപ്തിപ്പെടുത്താന്‍ വേണ്ടി സ്വീകരിച്ചതാണെന്നായിരുന്നു ഗണേഷ കുമാര്‍ വാദിച്ചത്. എന്നാല്‍ പൃഥ്വിയെ പ്രീതിപ്പിച്ച് മമ്മൂട്ടിക്ക് എന്താണ് നേടാനുള്ളതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.യുവതാരങ്ങൾ പൃഥ്വിയെ മുന്നിൽ നിർത്തി പുതിയ പോർമുഖം തുറക്കും .നടി ആക്രമിക്കപ്പെട്ട സംഭവമായി ബന്ധപ്പെട്ട് ദിലീപിന് ജാമ്യം ലഭിച്ചപ്പോള്‍ ജയിലിനു പുറത്ത് മുഴങ്ങിക്കേട്ടിരുന്ന മുദ്രാവാക്യങ്ങളില്‍ നിറഞ്ഞു നിന്നിരുന്നത് പൃഥ്വിരാജായിരുന്നു. പൃഥ്വിരാജേ മൂരാച്ചീ നിന്നെ പിന്നെ കണ്ടോളാമെന്ന തരത്തിലായിരുന്നു ചിലരുടെ മുദ്രാവാക്യം വിളി.ദിലീപിന്റെ ആരാധകര്‍ക്ക് പൃഥ്വിയോട് കലിപ്പാണെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളായിരുന്നു ഉയര്‍ന്നുകേട്ടത്. ഈ സംഭവത്തിന് ശേഷമാമ് രൂക്ഷവിമര്‍ശനവുമായി ഗണേഷ് കുമാറും രംഗത്തെത്തിയത്.താരസംഘടനയായ അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയ മമ്മൂട്ടി അത് പൃഥ്വിരാജിനെ പ്രീതിപ്പെടുത്താന്‍ വേണ്ടി ചെയ്തതാണെന്നായിരുന്നു ഗണേഷ് കുമാറിന്റെ വിമര്‍ശനം.

പൃഥ്വിയെ പ്രീതിപ്പെടുത്തി മമ്മൂട്ടി എന്ത് നേടാനാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് സാമാന്യയുക്തിയോടെ ചിന്തിക്കുമ്പോള്‍ പോലും ഉത്തരം ലഭിക്കുന്നില്ലെന്നും സോഷ്യല്‍ മീഡിയ പറയുന്നു.അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയതിനു പിന്നില്‍ പൃഥ്വിരാജാണെന്ന തരത്തിലാണ് ചിലര്‍ വ്യാഖാനിക്കുന്നത്. ദിലീപിന്റെ അറസ്റ്റിനെത്തുടര്‍ന്നുള്ള അമ്മയുടെ പ്രത്യേക യോഗത്തില്‍ പൃഥ്വി പങ്കെടുത്തിരുന്നു.ഗണേഷ് കുമാര്‍ പറഞ്ഞത് സത്യമായാലും അസത്യമായാലും സിനിമയിലെ സീനിയര്‍ താരങ്ങള്‍ പോലും നിലപാടുകള്‍ വ്യക്തമാക്കാതെ മൗനം പാലിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്വന്തം അഭിപ്രായവുമായി പൃഥ്വി രംഗത്തെത്തിയത് ശ്രദ്ധേയമാണ്.ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് അമ്മയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. യുവതാരങ്ങളും സൂപ്പര്‍ താരങ്ങളും പങ്കെടുത്ത യോഗത്തില്‍ താരം തന്റെ തീരുമാനം വ്യക്തമാക്കിയിരുന്നു.മലയാള സിനിമയില്‍ മുന്‍പെങ്ങും കാണാത്ത രീതിയില്‍ സ്വന്തം നിലപാട് വ്യക്തമാക്കിയാണ് പൃഥ്വിരാജ് മുന്നേറുന്നത്. സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോള്‍ അവള്‍ക്ക് വേണ്ടി ഉയര്‍ന്ന ആദ്യം ശബ്ദം അദ്ദേഹത്തിന്റെതായിരുന്നു.ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയില്‍ ആക്രമണത്തിനിരയായ നടിക്ക് ശക്തമായ പിന്തുണയുമായി പൃഥ്വിരാജ് കൂടെയുണ്ടായിരുന്നു. ആ സംഭവത്തിന് ശേഷം നടി പൃഥ്വിക്കൊപ്പമാണ് അഭിനയിച്ചത് .ലൊക്കേഷനിലെത്തിയ അവള്‍ക്ക് മുന്നില്‍ അനാവശ്യമായ ചോദ്യങ്ങളുയര്‍ത്തി അവളെ വിഷമിപ്പിക്കരുതെന്ന് പൃഥ്വി മാധ്യമങ്ങളോട് അപേക്ഷിച്ചിരുന്നു. ഒരു സോഹദരിയെപ്പോലെ അവളെ തന്നോട് ചേര്‍ത്തു നിര്‍ത്താന്‍ താരത്തിന് രണ്ടാമതാലോചിക്കേണ്ടി വന്നില്ല.Mammootty-lal-prithvi

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഡയലോഗും രംഗങ്ങളിലും താന്‍ ഇനി അഭിനയിക്കില്ലെന്നും പൃഥ്വി വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തിന് ശേഷം രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍പ് അത്തരം രംഗങ്ങളില്‍ അഭിനയിക്കുകയും ഡയലോഗുകള്‍ പറയുകയും ചെയ്തിരുന്നു. ഇനി സ്വീകരിക്കുന്ന ചിത്രങ്ങള്‍ മുതല്‍ ഇക്കാര്യം ശ്രദ്ധിക്കാമെന്നായിരുന്നു താരം വിശദീകരിച്ചത്.സ്ത്രീ വിരുദ്ധതകളുള്ള സിനിമകള്‍ക്ക് നേരെ മുഖം തിരിക്കുമെന്ന് അറിയിക്കുന്നതിലൂടെ ഒരു നടന്‍ പ്രഖ്യാപിക്കുന്നത് തന്റെ സാമൂഹ്യ പ്രതിബദ്ധത കൂടിയാണ്. സാമൂഹ്യ പ്രശ്‌നങ്ങളില്‍ കലാകാരന് എങ്ങനെ ഇടപെടാന്‍ കഴിയുമെന്നതിനെക്കുറിച്ച് പൃഥ്വി സ്വന്തം തീരുമാനത്തിലൂടെ തെളിയിക്കുന്നു.സഷ്യല്‍ മീഡിയയിലൂടെ താരത്തിന് പിന്തുണ വര്‍ധിക്കുകയാണ്. പൃഥ്വിരാജിന് അനുകൂലമാണെന്ന തരത്തില്‍ നിരവധി പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളുള്ള സിനിമയില്‍ അഭിനയിക്കില്ലെന്ന് തുറന്നു പറഞ്ഞ രാജുവേട്ടന്റെ നിലപാട് മറ്റു താരങ്ങള്‍ക്ക് മാതൃകയാണെന്ന് അജു വര്‍ഗീസ് വ്യക്തമാക്കിയിരുന്നു.മലയാള സിനിമയിലെ യുവതാരങ്ങളില്‍ തന്റേതായ ഇടം നേടിയെടുത്ത കലാകാരനാണ് പൃഥ്വിരാജ്. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയിലേക്കെത്തിയ പൃഥ്വിരാജ് വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. തുടക്കം മുതല്‍ ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളെ സ്വീകരിക്കുന്നതില്‍ താരം ശ്രദ്ധിച്ചിരുന്നു.

ഫേസ്ബുക്കില്‍ ട്രോളര്‍മാര്‍ക്ക് ഏറെ ഇഷ്ടമുള്ള താരം കൂടിയാണ് പൃഥ്വിരാജ്. ഏത് പോസ്റ്റിട്ടാലും ട്രോളര്‍മാര്‍ ഉടന്‍ തന്നെ ട്രോള്‍ പുറത്തിറക്കും. തന്നെക്കുറിച്ച് പ്രചരിക്കുന്ന ട്രോളുകള്‍ താനും ആസ്വദിക്കാറുണ്ടെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയുടെ സ്വന്തം താരം കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിലും താരം ശക്തമായി പ്രതികരിച്ചിരുന്നു. പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. സിനിമകളുമായി മുന്നേറുന്നു ഒന്നിനൊന്ന് മികച്ച ചിത്രങ്ങളുമായാണ് പൃഥ്വിരാജ് മുന്നേറുന്നത്. ആദം ജോണിന് ശേഷം വിമാനമാമഅ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. അഭിനയം മാത്രമല്ല സംവിധാനത്തിലും താല്‍പര്യമുണ്ടെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു. സംവിധായകനാകുന്നു അഭിനയം മാത്രമല്ല സംവിധാനവും തനിക്ക് ഇഷ്ടപ്പെട്ട കാര്യമാണെന്ന് പൃഥ്വി വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Top