അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി.. മെഗാഷോ മഴവില്ലില്‍ നിന്നും ഒരു വിഭാഗം യുവതാരങ്ങള്‍ വിട്ടുനിന്നു

കൊച്ചി: കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ട വിവാദത്തോടെ തുടങ്ങിയ അസ്വാരസ്യം താര സംഘടനയായ അമ്മയിൽ രൂക്ഷമാകുന്നു. സംഘടന പൊട്ടിത്തെറിയിൽ തന്നെ .അമ്മയിൽ പിളർപ്പ് അനിവാര്യം എന്നാണ് അണിയറ സംസാരം .അണിയറയിൽ രഹസ്യമായ കരുനീക്കം നടക്കുന്നതായാണ് മനസിലാകുന്നത് . അമ്മ നടത്തിയ മെഗാഷോ മഴവില്ലില്‍ നിന്നും ഒരു വിഭാഗം യുവതാരങ്ങള്‍ വിട്ടുനിന്നതാണ് സംശയങ്ങള്‍ക്ക് ആക്കം കൂട്ടുന്നത്.

മെഗാഷോ നടക്കുന്ന സമയത്ത്. സിനിമ ചിത്രീകരണങ്ങള്‍ നിര്‍ത്തി വയ്ക്കണം എന്നു താരങ്ങക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിരുന്നു. സൂപ്പര്‍സ്റ്റാറുകള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങള്‍ ഈ നിര്‍ദേശം പാലിക്കുകയും ചെയ്തു. മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കൂടാതെ ആസിഫ് അലി, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, അജു വര്‍ഗീസ്, കാളി ദാസന്‍ തുടങ്ങിയ താരങ്ങളും തങ്ങളുടെ തിരക്കുകള്‍ മാറ്റി വച്ച് ഷോയില്‍ പങ്കെടുത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവരൊക്കെയും റീഹേഴ്സല്‍ ക്യാമ്പില്‍ സജീവമായിരുന്നു. എന്നാല്‍ യുവതാരങ്ങളില്‍ പലരും ഈ നിര്‍ദേശങ്ങള്‍ അവഗണിക്കുകയായിരുന്നു. ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കിലായിരുന്ന പ്രമുഖ യുവനടന്റെ അസാന്നിദ്ധ്യം ഷോയില്‍ പ്രകടമായിരുന്നു. ദേശീയ അവാര്‍ഡ് ജേതാവായ മറ്റൊരു യുവനടനും കേരളത്തിലുണ്ടായിരുന്നെങ്കിലും ഷോയില്‍ പങ്കെടുത്തില്ല എന്നും വിവരമുണ്ട്. മറ്റു പലരും അമ്മയുടെ നിര്‍ദ്ദേശം അവഗണിച്ച് സ്വന്തം ചിത്രങ്ങളുടെ തിരക്കില്‍ മുഴുകി.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയുമായുണ്ടായിരുന്ന ചില അഭിപ്രായ വ്യത്യസങ്ങള്‍ മൂലം ദിലീപും ഷോയില്‍ എത്തിരുന്നില്ല. ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്നു പടിയിറങ്ങുകയാണ് ഇനി ഈ പദവിയിലേയ്ക്കില്ല എന്നു ഇന്നസെന്റ് പറയുന്നു. വരും മാസങ്ങളില്‍ അമ്മയുടെ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ മെഗാഷോയിലെ യുവ താരങ്ങളുടെ അസാന്നിധ്യം ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കുകയാണ്

Top