മോഹൻലാൽ ‘അമ്മ’യുടെ പ്രസിഡണ്ട് .ജനറൽ സെക്രട്ടറിയായും മമ്മൂട്ടി തുടരും

കൊച്ചി: മോഹൻലാൽ താര സംഘടനയായ അമ്മയുടെ പ്രസിഡന്‍റാകും. ഈ മാസം 24 ന് ചേരുന്ന ജനറൽ ബോഡിക്ക് ശേഷമാകും അന്തിമ പ്രഖ്യാപനം. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഒഴിവാക്കാനാണ് ഈ നീക്കം.മമ്മൂട്ടി ജനറൽ സെക്രട്ടറിയായും തുടരും. 2015 മുതൽ 2018 വരെയാണ് നിലവിലുള്ള കമ്മറ്റിയുടെ കാലാവധി. ഈ മാസം കമ്മിറ്റിയുടെ കാലാവധി അവസാനിക്കും.

അമ്മയുടെ അദ്ധ്യക്ഷനാകാൻ ഇനി താനില്ലെന്ന് നടനും എംപിയുമായ ഇന്നസെന്റ് നേരത്തെ അറിയിച്ചിരുന്നു. 17 വർഷം തുടർച്ചായി പ്രസിഡന്റായതിന് ശേഷമാണ് ഇന്നസെന്റ് പടിയിറങ്ങാനൊരുങ്ങുന്നത്. നിലവിൽ ഇന്നസെന്റിന്റെ അഭാവമുണ്ടാകുമ്പോൾ സെക്രട്ടറിയായ ഇടവേള ബാബുവാണ് സംഘടനയുടെ കാര്യങ്ങൾ നോക്കുന്നത്.അതേ സമയം നടി ആക്രമിക്കപ്പെട്ട വേളയിൽ അമ്മയുടെ നിലപാടിന് വിരുദ്ധമായി നിലപാട് സ്വീകരിച്ച പൃഥ്വിരാജും, രമ്യാ നമ്പീശനും എക്സിക്യൂട്ടൂവിൽ തുടരുമോ എന്നതിൽ തീരുമാനമായിട്ടില്ല.ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് സൂചന. 24 ന് കൊച്ചിയിൽ ചേരുന്ന ജനറൽ ബോഡിയിൽ ഇക്കാര്യത്തിന് തീരുമാനമാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top