യുവ നടൻ ഷെയ്ൻ നിഗമിന് വധഭീഷണി!!പിന്നിൽ സിനിമ നിർമാതാവ് ജോബി ജോർജ്

കൊച്ചി : യുവ നടൻ ഷെയ്ൻ നിഗമിന് വധഭീഷണിഎന്ന . സിനിമ നിർമാതാവ് ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ൻ നിഗം തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ലൈവിൽ വന്നത് .ഷെയ്ന്‍ നായകനാകുന്ന പുതിയ ചിത്രം വെയിലിന്റെ നിര്‍മാതാവാണ് ജോബി ജോര്‍ജ്.
നവമാധ്യമങ്ങളിലൂടെ ഷെയിനിനെതിരെ മോശപ്പെട്ട കുപ്രചരണങ്ങള്‍ നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ജീവിപ്പിക്കുകയില്ലെന്നുമാണ് ജോബി ജോര്‍ജ് തന്നോട് പറ‍ഞ്ഞതെന്ന് ഷെയിന്‍ നിഗം അമ്മ പ്രസിഡണ്ടിന് നല്‍കിയ കത്തില്‍ പറയുന്നു.

ഗുഡ്വില്‍ എന്‍റര്‍ടെയ്മെന്‍റ് ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ കഴിഞ്ഞതിന് ശേഷമാണ് വധഭീഷണി മുഴക്കിയതെന്നാണ് ഷെയ്ൻ പറയുന്നത്. അതിന്റെ സെക്കന്റ് പാർട്ടിനു വേണ്ടി തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് വധഭീഷണി മുഴക്കിയതെന്നും ഷെയ്ൻ നിഗം പറയുന്നു .ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന വെയില്‍ എന്ന ചിത്രത്തിന്‍റെ ഒന്നാം ഷെഡ്യൂള്‍ 20 ദിവസമാണ് നിശ്ചയിച്ചത്, ഇത് 16 ദിവസത്തില്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ആ സെറ്റില്‍ നിന്നും അടുത്ത പടമായ കുര്‍ബാനിയുടെ മാങ്കുളത്തെ സെറ്റിലേക്ക് പോയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പുകളിലാണ് ഷെയ്ൻ വരുന്നത് . കുർബാനിയ്ക്ക് മറ്റൊരു ഗെറ്റപ്പ് വേണ്ടി വന്നതിനാൽ മുടി അൽപ്പം മുറിച്ചു . ഇതിന്റെ പേരിലാണ് ജോബി ജോർജ്ജ് തനിക്കെതിരെ ഭീഷണി മുഴക്കിയിരിക്കുന്നത് . ജനങ്ങൾ കണ്ടാൽ മാത്രമേ തന്റെ പ്രശ്നം തീരുവെന്നും , തനിക്ക് പറയാൻ മറ്റാരുമില്ലെന്നും ഷെയ്ൻ നിഗം പറയുന്നു .

നവംബര്‍ 15ന് ശേഷമാണ് വെയിലിന്‍റെ അടുത്ത ഷെഡ്യൂള്‍. അപ്പോഴത്തേക്കും പരിഹരിക്കാവുന്ന ഒരു ഗെറ്റപ്പ് ചെയ്ഞ്ചിന്‍റെ പേരില്‍ തനിക്കെതിരെ നിര്‍മ്മാതാവ് നടത്തുന്ന ആക്ഷേപവും ഭീഷണിയും എന്നെ ഏറെ ഭയപ്പെടുത്തുന്നുണ്ട്. സംഭവത്തില്‍, താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ട് .അബീക്കയുടെ മകനായി ജനിച്ചതിന്റെ പേരില്‍ മാത്രം അനുഭവിക്കുന്നതാണിതെന്നും ഷെയ്ന്‍ പറഞ്ഞു. വധഭീഷണിക്കെതിരെ പൊലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് ഷെയ്നിന്റെ തീരുമാനം.

Top