ഷെയ്ൻ നിഗത്തെ അഭിനയിപ്പിക്കല്ലെന്ന് നിർമാതാക്കൾ; വെയിൽ, കുർബാനി സിനിമകൾ ഉപേക്ഷിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചു.ചെറുപ്പക്കാരായ നടന്മാരിൽ ചിലർ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നും ഫെഫ്ക

കൊച്ചി:ഷെയ്ൻ നിഗം നായകനായ വെയിൽ, കുർബാനി എന്നീ സിനിമ ഉപേക്ഷിക്കാൻ നിർമ്മാതാക്കൾ തീരുമാനിച്ചു. തീരുമാനം അമ്മയെ അറിയിച്ചു. ഈ സിനിമകൾക്ക് ഉണ്ടായ നഷ്ടം തിരിച്ച് നൽകാതെ ഷെയ്നുമായി ഇനി സഹകരിക്കില്ല എന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ അറിയിച്ചു. രണ്ട് സിനിമകൾക്കുമായി 6-7 കോടി രൂപ ഇതുവരെ ചെലവായി.

സ്വബോധത്തോടെ ഒരാൾ ചെയ്യുന്ന കാര്യങ്ങളല്ല ഷെയ്ൻ ചെയ്യുന്നത്. അമ്മയിൽ അംഗത്വമെടുക്കാൻ ഇവർ തയ്യാറാകുന്നില്ല എന്നും നിർമ്മാതാക്കൾ പരാതിപ്പെടുന്നു.എല്ലാ സിനിമാ സെറ്റുകളിലും ലഹരിമരുന്ന് പരിശോധന നടത്തണം. സിനിമാ സെറ്റിൽ അച്ചടക്കം ഇല്ലാത്തതിന്റെ കാരണം ഇതാണ്. ചിലരൊന്നും കാരവാനിലുളളിൽ നിന്ന് പുറത്ത് ഇറങ്ങില്ല. എല്ലാ കാരവാനുകളും പരിശോധിക്കണം. എൽ.എസ്.ഡി. പോലെയുള്ള ലഹരികൾ ഷൂട്ടിംഗ് സെറ്റിൽ ഉപയോഗിക്കുന്നതായും നിർമ്മാതാക്കൾ.ഉല്ലാസം സിനിമയുടെ നിർമാതാവും ആകെ കഷ്ടത്തിലാണ്. രണ്ട് വർഷം മുമ്പാണ് പത്ത് ലക്ഷം രൂപയ്ക്ക് ആണ് കരാർ ഒപ്പിടുന്നത്. പിന്നീട് 25 ലക്ഷം രൂപ വേണമെന്നും പറഞ്ഞു. ഷൂട്ട് കഴിഞ്ഞ് ഡബ്ബ് തുടങ്ങിയപ്പോൾ 40 ലക്ഷം വേണമെന്നാണ് പറയുന്നത്. ഒരുകാര്യം പറയാം ഇതൊന്നും ബോധത്തോടുകൂടി പറയുന്ന കാര്യമല്ല.’–രഞ്ജിത്ത് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘പുതുതലമുറയിലെ ചെറുപ്പക്കാരായ നടന്മാരിൽ ചിലരാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് എല്ലാ പിന്തുണയും നിർമാതാക്കളുടെ സംഘടന അറിയിക്കുന്നു.’ഷെയ്നുമായി ബന്ധപ്പെട്ട തീരുമാനം അമ്മ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും അസോസിയേഷൻ പറഞ്ഞു. ഷൂട്ടിങ് സെറ്റുകളിൽ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തണമെന്നും നിർമാതാക്കൾ അറിയിച്ചു.വെയില്‍ എന്ന സിനിമയുമായി ബന്ധപ്പെട്ടായിരുന്നു വിവാദങ്ങളുടെ തുടക്കം. നിർമാതാവ് ജോബി ജോർജുമായുള്ള വ്യക്തിപരമായ പ്രശ്നങ്ങളായിരുന്നു ഇതിന് കാരണമെന്നാണ് ഷെയൻ പറഞ്ഞത്. പിന്നീട് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കുകയും ഷൂട്ടിങ് പുനരാരംഭിക്കുകയും ചെയ്തു. അതിനിടെയാണ് ഷെയ്ൻ ചിത്രത്തിൽ നിന്നും ഇറങ്ങിപ്പോകുന്നത്. അതിനു ശേഷം പ്രതിഷേധ സൂചകമായി തല പാതി മൊട്ടയടിക്കുകയും ചെയ്തു.

ഈ പ്രശ്നം നിലനിൽക്കെ ഉല്ലാസം എന്ന സിനിമയുടെ നിര്‍മാതാവും പരാതിയുമായി എത്തിയിരുന്നു. ഉല്ലാസം എന്ന സിനിമയ്ക്കായി 25 ലക്ഷം രൂപയ്ക്കാണ് ഷെയ്ന്‍ കരാറില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ ചിത്രീകരണത്തിന് ശേഷം 40 ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടു എന്നാണ് പരാതി. ഇതിന്റെ ഓഡിയോ ക്ലിപ്പും പുറത്തുവിട്ടിരുന്നു. നിര്‍മാതാവ് ക്രിസ്റ്റി കൈതമറ്റമാണ് പരാതി നല്‍കിയത്. എന്നാല്‍ ഇത് ഷെയ്ന്‍ നിഗം നിഷേധിച്ചിരുന്നു. ഇതിനൊപ്പം ഖുര്‍ബാനി എന്ന സിനിമയുടെ നിര്‍മാതാവ് മഹാ സുബൈറുമായി ഷെയ്ന്‍ തര്‍ക്കിക്കുന്ന വോയിസ് ക്ലിപ്പും പുറത്തുവിട്ടിരുന്നു.

Top