പാര്‍വതിയുടെ പുറകെ ഓടിയ പൃഥ്വിരാജ് മലര്‍ന്നടിച്ചു വീണു; സ്വയം ട്രോളി പൃഥ്വി

പൃഥ്വിരാജും പാര്‍വതിയും നായികാനായകന്‍മാരായി അഭിനയിച്ച ചിത്രമായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റി. ഈ സിനിമയിലെ ഒരു ഗാനം ചിത്രീകരിക്കുന്നതിനിടെ പൃഥ്വിരാജ് വീഴുന്ന ഒരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്. സംഭവം പുറത്തുവിട്ടത് മറ്റാരുമല്ല, പൃഥ്വിരാജ് തന്നെ. ട്വിറ്ററിലൂടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ പൃഥ്വി വീഴുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. പാര്‍വതിയും പൃഥ്വിയും ഓടുന്നതാണ് രംഗം. ഇതിനിടയില്‍ പൃഥ്വി തെന്നി മലര്‍ന്നടിച്ച് വീഴുകയായിരുന്നു. വിമര്‍ശനങ്ങളെയും ട്രോളുകളെയും എന്നും ചിരിച്ചുകൊണ്ടു നേരിട്ടിട്ടുള്ളതുകൊണ്ട് തന്നെ ഇത്തരമൊരു വീഡിയോ പുറത്തുവിടാന്‍ പൃഥ്വിരാജിന് ഒരു മടിയുമുണ്ടായില്ല. സ്വന്തം വീഴ്ച സ്വയം ട്രോളിയതാണെന്നാണ് ആരാധകര്‍ പറയുന്നത്.

Top