സ്റ്റെന്റുകളുടെ യഥാര്‍ഥ വില 29600 രൂപ; സ്വകാര്യ ആശുപത്രികളില്‍ 198000 രൂപ; തീവെട്ടിക്കൊള്ളയുമായി സ്വകാര്യ ആശുപത്രികള്‍

കൊച്ചി: സ്വകാര്യ ആശുപത്രികളുടെ കൊള്ളതടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടലുണ്ടായിട്ടും കേരളത്തില്‍ ആശുപത്രികളുടെ തീവെട്ടിക്കൊള്ള തുടരുന്നു. ഹൃദയധമനികളിലെ തടസം നീക്കാനുപയോഗിക്കുന്ന സ്റ്റെന്റുകളുടെ വില കുറച്ച് അവശ്യമരുന്നുകളുടെ പട്ടികയിലുള്‍പ്പെടുത്തിയെങ്കിലും സ്വകാര്യാശുപത്രികളില്‍ ഇപ്പോഴും നടക്കുന്നത് കൊടിയ ചൂഷണം. സ്റ്റെന്റുകളെ അവശ്യമരുന്നുകളുടെ പട്ടികയില്‍ പെടുത്തിയ ദേശീയ മരുന്ന് വില നിയന്ത്രണ അഥോറിറ്റിയുടെ ഉത്തരവ് സ്വകാര്യ ആശുപത്രികള്‍ കാറ്റില്‍ പറത്തുകയാണ്.

ഹൃദയധമനികളിലെ തടസം മാറ്റാന്‍ ഉപയോഗിക്കുന്ന ഒരു സൂക്ഷ്മമ ഉപകരണമാണ് സ്റ്റെന്റുകള്‍. ലോഹം കൊണ്ടുള്ള വലയുടെ രൂപത്തിലുള്ള ഇവ ധമനികളില്‍ കടത്തിവിട്ടാണ് ധമനികളിലെ തടസം മാറ്റുന്നത്. 198000 രൂപ വരെയാണ് ഇവയുടെ വില. സാധാരണക്കാര്‍ക്ക് തികച്ചും അപ്രാപ്യമായ സ്റ്റെന്റുകള്‍ പ്രതിവര്‍ഷം അഞ്ചു ലക്ഷത്തിലധികമാണ് ഇന്ത്യയില്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ഇവയെ ദേശീയ മരുന്ന് വില നിയന്ത്രണ അഥോറിറ്റി അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പെടുത്തി ഉത്തരവിറക്കിയത്. ആശുപത്രികളുടെ കൈവശമുള്ള പഴയ സ്റ്റോക്കുകള്‍ക്കും 29600 രൂപയിലധികം ഈടാക്കരുതെന്നും അഥോറിറ്റി ഉത്തരവില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത് സേവന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മേഴത്തൂര്‍ സ്വദേശി വിനോദിന്റെ അനുഭവമാണ്. സ്വകാര്യ ആശുപത്രികളുടെ കഴുത്തറപ്പിന് ഇരയായ വിനോദ് ഒരു ഒറ്റപ്പെട്ട ഉദാഹരണമല്ല. നിര്‍മാണത്തൊഴിലാളിയായ വിനോദില്‍ സ്റ്റെന്റ് ഘടിപ്പിച്ചത് വില നിയന്ത്രണ അഥോറിറ്റിയുടെ ഉത്തരവ് വന്നതിന് ശേഷമാണ്. വിലയായി ഈടാക്കിയത്, 90000 രൂപ. വില കുറച്ച വാര്‍ത്തയുടെ പത്രക്കട്ടിങ് ആശുപത്രി അധികൃതരെ കാണിച്ചപ്പോള്‍ അയ്യായിരം രൂപ കുറച്ച് നല്‍കി.

വിനോദിന്റെ അതേ നാട്ടുകാരനായ വേലായുധന്‍ ദലിത് കുടുംബാംഗമാണ്. സ്റ്റെന്റ് ഘടിപ്പിച്ചതിന്റെ കടം തീര്‍ക്കാന്‍ വേലായുധന്റെ ഭാര്യ തൊഴിലുറപ്പ് പണിക്ക് പോവുന്നു. സാധാരണക്കാര്‍ക്ക് സ്റ്റെന്റ് അപ്രാപ്യമാവുന്നത് തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി സ്വകാര്യ ആശുപത്രികള്‍ അട്ടിമറിക്കുന്നതിന്റെ നഗ്‌നമായ തെളിവുകളാണിത്.

Top