പ്രിയ വർഗീസിന് തിരിച്ചടി!!!ഗവേഷണകാലം അധ്യാപന പരിചയമായി പരിഗണിക്കില്ലെന്ന് യുജിസി.പ്രിയാ വർഗീസിന്റെ നിയമനത്തിനുള്ള സ്റ്റേ നീട്ടി

കൊച്ചി : മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ഹിയക്കോടതിയിൽ നിന്നും കനത്ത തിരിച്ചടി. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി നിയമനം നേടാനുള്ള നീക്കം വീണ്ടും തടയപ്പെട്ടു . പ്രിയാ വർഗീസിനെ കണ്ണൂർ സർവകലാശാലയിൽ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചത് സ്റ്റേ ചെയ്തത് ഒരുമാസം കൂടി നീട്ടി ൈഹക്കോടതി. വിഷയത്തിൽ യുജിസി നിലപാട് വ്യക്തമാക്കിയതോടെയാണ് ഹൈക്കോടതി സ്റ്റേ ഒരുമാസം കൂടി നീട്ടിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉത്തരവിട്ടത്.ഗവേഷണകാലം അധ്യാപനകാലമായി കണക്കാക്കാനാകില്ലെന്ന് യുജിസി ഹൈക്കോടതിയിൽ വ്യക്തമാക്കി. നിലപാട് രേഖാമൂലം നൽകാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടു.

ഗവേഷണ കാലം അധ്യാപന പരിചയമായി കണക്കാക്കാൻ കഴിയില്ലെന്ന് യുജിസി കോടതിയെ അറിയിച്ചു. പ്രിയ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയിൽ യുജിസി നിലപാട് അറിയിച്ചത്. ഇക്കാര്യം രേഖമൂലം നൽകാൻ സിംഗിൾ ബെഞ്ച് യുജിസിക്ക് നിർദ്ദേശം നൽകി. നേരത്തെ കേസിൽ യുജിസിയെ കക്ഷി ചേർത്ത ഹൈക്കോടതി, ചാൻസലറായ ഗവർണ്ണർ, വൈസ് ചാൻസലർ, സർക്കാർ അടക്കമുള്ളവരിൽ നിന്ന് വിശദീകരണവും തേടിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രിയ വർഗീസിന്റെ നിയമനത്തിന് നേരത്തെ ഇടക്കാല സ്റ്റേ നൽകിയ ഹൈക്കോടതി ഇത് ഒരു മാസം കൂടി നീട്ടി. രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയയുടെ ഹർജിയി ഹര്‍ജി വീണ്ടും പരിഗണിച്ച കോടതി സ്റ്റേ നീട്ടുകയായിരുന്നു. അതേ സമയം തനിക്ക് അസോസിയേറ്റ് പ്രൊഫസർ ആയി നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരൻ ഡോ.ജോസഫ് സ്കറിയ മറ്റൊരു ഹർജി കൂടി നൽകിയിട്ടുണ്ട്. എന്നാൽ ജോസഫ് സ്കറിയയുടെ ആവശ്യം കോടതി നടപടികളുടെ ദുരുപയോഗമെന്ന് സർവകലാശാല കോടതിയിൽ നിലപാടെടുത്തു. ഇക്കാര്യങ്ങൾ കോടതി പിന്നീട് പരിഗണിക്കും.

നിയമനത്തിന് തസ്തികയ്ക്ക് നിശ്ചയിച്ച മിനിമം വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷമുള്ള പ്രവൃത്തി പരിചയമാണ് അടിസ്ഥാന യോഗ്യതയായി പരിഗണിക്കേണ്ടത്. യുജിസി ചട്ട പ്രകാരം അസോഷ്യേറ്റ് പ്രഫസർ നിയമനത്തിന് പിഎച്ച്ഡിയും 8 വർഷത്തെ അധ്യാപന പരിചയവുമാണ് വേണ്ടത്. കെകെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വര്‍ഗീസിന് പിഎച്ച്ഡി കിട്ടിയത് 2019 ലാണ്. പക്ഷേ അവര്‍ അധ്യാപികയായി തൃശൂര്‍ കേരള വര്‍മ കോളേജില്‍ പ്രവേശിച്ച 2012 മുതലുള്ള അധ്യാപന പരിചയാണ് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

പ്രിയാ വര്‍ഗീസിന് 2019 ന് ശേഷം എട്ട് വര്‍ഷത്തെ അധ്യാപന പരിചയമുണ്ടെങ്കിലേ അസോസിയേറ്റ് പ്രൊഫസര്‍ തസ്കികയിലേക്ക് അപേക്ഷിക്കാൻ സാധിക്കൂ. 2019 ല്‍ പിഎച്ച്ഡി നേടിയ പ്രിയാ വര്‍ഗീസ് ഡപ്യൂട്ടേഷനിൽ 2 വർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറായി ജോലി ചെയ്തു. 2021 ജൂണില്‍ കേരള വര്‍മ്മയില്‍ വീണ്ടും അധ്യാപക തസ്തികയില്‍ പ്രവേശിച്ചു. ജൂലൈയില്‍ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റന്‍റ് ഡയറക്ടായി. ഈ രീതിയിൽ പ്രിയാ വര്‍ഗീസിന് ഒരു മാസം മാത്രമേ അധ്യാപന പരിചയം ഉള്ളൂവെന്നാണ് കണക്കാക്കാൻ കഴിയൂ.

എന്നാൽ നിയമനത്തെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയും പ്രിയയും സിപിഎം നേതാക്കളും ഇതുവരെയും ന്യായീകരിക്കുകയായിരുന്നു. കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തില്‍ ചട്ടങ്ങൾ ലംഘിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ കൂടിയായ പ്രിയ വർഗീസ് സമൂഹ മാധ്യമങ്ങളിലൂടെ അടക്കം ആവ‍ര്‍ത്തിച്ചിരുന്നത്. വിമർശനം ഉന്നയിക്കുന്നവ‍ർക്ക് യുജിസി ചട്ടത്തെപ്പറ്റി അറിവില്ലെന്നായിരുന്നു പ്രിയയുടെ വാദം. എഫ്‍ഡിപി കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാമെന്നാണ് ചട്ടമെന്നും പ്രിയ വർഗീസ് നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാൽ ഗവേഷണകാലം അധ്യാപന പരിചയമായി പരിഗണിക്കില്ലെന്ന് യുജിസി കോടതിയെ അറിയിച്ചതോടെ നിയമനം അനധികൃതമാണെന്ന് വ്യക്തമാകുകയാണ്.

Top