പ്രിയ വര്‍ഗീസിന്റെ നിയമന നടപടിയുമായി മുന്നോട്ട് പോകാം; കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് സ്റ്റാന്റിംഗ് കൗണ്‍സിലിന്റെ നിയമോപദേശം

കണ്ണൂര്‍: പ്രിയ വര്‍ഗീസിന്റെ നിയമന നടപടിയുമായി മുന്നോട്ട് പോകാമെന്ന് കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് നിയമോപദേശം. സര്‍വകലാശാല സ്റ്റാന്റിംഗ് കൗണ്‍സിലിന്റെ നിയമോപദേശമാണ് ലഭിച്ചത്. ഡിവിഷന്‍ ബെഞ്ച് ഉത്തരവോടെ നിയമന നടപടി മരവിപ്പിച്ച ചാന്‍സലറുടെ ഉത്തരവ് അസാധുവായി.

ഹൈക്കോടതി ഉത്തരവോടെ സ്റ്റേയ്ക്ക് നിലനില്‍പ്പില്ലാതായി. നിയമന നടപടിയുമായി സര്‍വ്വകലാശാലയ്ക്ക് മുന്നോട്ട് പോകാമെന്ന് നിയമോപദേശം നല്‍കി. ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഐ വി പ്രമോദ് ആണ് നിയമോപദേശം നല്‍കിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top