രാത്രിമുഴുവൻ നീണ്ട ചർച്ച…യുപി പിടിക്കാൻ കച്ചമുറുക്കി പ്രിയങ്ക ഗാന്ധി.

ലക്നോ: ഉത്തർപ്രദേശിലെ കോൺഗ്രസ് പ്രിയങ്കയുടെ വരവോടെ ശക്തിപ്രാപിച്ചു… ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തി നില്‍ക്കേയാണ് അപ്രതീക്ഷിതമായി പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം. കോണ്‍ഗ്രസിന് വലിയ സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്ന തെരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ വരവിന് വന്‍ പ്രാധാന്യമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടി കൂടിയാണ് പ്രിയങ്ക രാഷ്ട്രീയത്തിലേക്ക് വന്നത് എന്നായിരുന്നു കരുതപ്പെട്ടത്. കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായി സംസ്ഥാനത്തെത്തിയ പ്രിയങ്ക ബുധനാഴ്ച പുലർ‌ച്ചെ 5.30 വരെ നീണ്ട മാരത്തൺ ചർച്ചയാണ് നടത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച ചർച്ച 16 മണിക്കൂർ നീണ്ടു.

തെരഞ്ഞെടുപ്പിൽ വിജയിക്കാൻ എങ്ങനെയാണ് പോരാടേണ്ടതെന്നതു സംബന്ധിച്ച് പ്രവർത്തകരുടെ അഭിപ്രായം കേൾക്കുകയായിരുന്നു താനെന്ന് പ്രിയങ്ക പറഞ്ഞു. അമേത്തിയും റായ്ബറേലിയും ഉൾപ്പെടെ എട്ട് ലോക്സഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലകളിലെ കോൺഗ്രസ് അധ്യക്ഷൻമാരും പ്രവർത്തകരുമാണ് ചർച്ചയിൽ പങ്കെടുത്തത്. ജയ്പുരിൽനിന്ന് ലക്നോവിൽ ചൊവ്വാഴ്ച വൈകുന്നേരം പ്രിയങ്ക എത്തിയതിനു പിന്നാലെ യോഗം ആരംഭിച്ചു.ലക്നോ, ഉന്നാവോ, മോഹൻലാൽഗഞ്ച്, സുൽത്താൻപുർ, പ്രതാപ്ഗഡ്, ഫത്തേപുർ, അമേത്തി, റായ്ബറേലി എന്നീ മണ്ഡലങ്ങളെ സംബന്ധിച്ചാണ് ചർച്ച നടന്നത്. ഓരോ മണ്ഡലത്തിനുമായി പ്രത്യേകം ചർച്ച നടത്തി. ഒരു മണ്ഡലത്തിൽനിന്നും 10 മുതൽ ഇരുപതു വരെയുള്ള പ്രാദേശിക നേതാക്കളാണ് ചർച്ചയിൽ പങ്കെടുത്തത്. ലക്നോവിലെ കോൺഗ്രസ് ആസ്ഥാനത്താണ് യോഗം ചേർന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പടിഞ്ഞാറൻ ഉത്തർപ്രദേശിന്‍റെ സംഘടനാചുമതലയുള്ള ജ്യോതിരാദിത്യ സിന്ധ്യയാണ് മണ്ഡലത്തിന്‍റെ ചുമതലയുള്ള നേതാക്കളുടെ യോഗം വിളിച്ചു ചേർത്തത്. മൂന്നു ദിവസമാണ് പ്രിയങ്കയും ജ്യോതിരാദിത്യ സിന്ധ്യയും പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്നത്. രാജ്യത്തെ ഏറ്റവും കൂടുതൽ ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. സംസ്ഥാനത്തെ 80 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും സ്വന്തമാക്കുന്നവരാണ് രാജ്യം ഭരിക്കാൻ അർഹരായിട്ടുള്ളത്. അതിനാൽ‌ തന്നെ ഇത്തവണ യുപി പിടിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് പ്രതിപക്ഷ പാർട്ടികൾക്കും ഒരു മുഴം മുമ്പെ എറിഞ്ഞിരിക്കുകയാണ്.

സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങും മുന്‍പ് തന്നെ ഇന്ദിരാ ഗാന്ധിയുടെ രൂപസാദൃശ്യവും വ്യക്തി പ്രഭാവവും കൊണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവേശഭരിതരാക്കിയിരുന്നു പ്രിയങ്ക ഗാന്ധി. പ്രിയങ്ക കൂടി രാഹുല്‍ ഗാന്ധിക്കൊപ്പം രാഷ്ട്രീയത്തിലേക്ക് എത്തിയതോടെ കോണ്‍ഗ്രസുകാരുടെ ആവേശം അത്യുന്നതങ്ങളിലാണ്. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശരാക്കിക്കൊണ്ട് പ്രിയങ്ക ഗാന്ധി തന്നെ തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ്.

Top