Connect with us

National

രാഹുല്‍ വയനാട് നിലനിര്‍ത്തും, അമേഠി ഒഴിയും!! യുപിയിലെ മുഖമന്ത്രി കസേരയിലേക്ക് തേരോട്ടത്തിന് തുടക്കം കുറിയ്ക്കാന്‍ അമേഠിയില്‍ പകരക്കാരിയായി പ്രിയങ്ക !

Published

on

ന്യുഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വാരണാസിയില്‍ നിന്നും മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പിന്മാറ്റം രാഹുല്‍ ഗാന്ധിയുടെ മണ്ഡലം ഏറ്റെടുക്കാന്‍ വേണ്ടിയെന്നു സൂചന. നിലവില്‍ അമേഠിയിലും വയനാടും മത്സരിക്കുന്ന രാഹുല്‍ ഗാന്ധി അമേഠി ഒഴിയുകയും ഇവിടെ പ്രിയങ്കയെ മത്സരിപ്പിക്കുകയും ചെയ്യാനാണ് ആലോചന.

പുതുതായി തെരഞ്ഞെടുത്ത വയനാട് മണ്ഡലം രാഹുല്‍ ഗാന്ധി നിലനിര്‍ത്തും എന്നാണു ലഭിക്കുന്ന സൂചന. അമേഠിയില്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കയെ മത്സരിപ്പിച്ച്‌ യു പിയില്‍ കോണ്‍ഗ്രസിന്റെ തേരോട്ടത്തിന് തുടക്കം കുറിയ്ക്കാനാണ് പദ്ധതി.യു പിയില്‍ കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലേക്ക് മടക്കിക്കൊണ്ടുവരികയെന്നതാണ് പ്രിയങ്കയുടെ ദൌത്യം.

അമേഠിയിലെ ഉപതെരഞ്ഞെടുപ്പോടെ ആ ദൌത്യത്തിനു തുടക്കമാകും. ഇതുവഴി സംസ്ഥാനം മുഴുവനുമുള്ള ശ്രദ്ധ അമേഠിയിലേക്കെത്തും. തുടര്‍ന്ന്‍ ഇവിടെ നിന്നും യു പി പിടിച്ചെടുക്കാനുള്ള തേരോട്ടത്തിന് തുടക്കം കുറിയ്ക്കാനാണ് പദ്ധതി.രാഹുല്‍ ഗാന്ധി വയനാട് നിലനിര്‍ത്തുന്നതോടെ ദക്ഷിണേന്ത്യയില്‍ ബി ജെ പിയുടെ മുന്നേറ്റം തടയുകയെന്നതാണ് കോണ്‍ഗ്രസ് ലക്‌ഷ്യം വയ്ക്കുന്നത്.

കേരളം, കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ രാഹുല്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും. ബി ജെ പി ഏറ്റവുമധികം ശ്രദ്ധ വയ്ക്കുന്നതും ഇപ്പോള്‍ ഈ സംസ്ഥാനങ്ങളിലാണ്. ഇത് തടയുകയാണ് ലക്‌ഷ്യം.
ഒപ്പം പ്രിയങ്കയും ദക്ഷിണേന്ത്യയില്‍ പതിവ് സന്ദര്‍ശകയാകും. രാഹുലിന്റെ അഭാവം നികത്താന്‍ പ്രിയങ്കയുടെ സന്ദര്‍ശനങ്ങള്‍ വഴിവയ്ക്കും.പ്രിയങ്ക ഗാന്ധിയെ അമേഠിയിൽ മൽസസരിപ്പിക്കുന്നത്തിലൂടെ കോൺഗ്രസ് ലക്ഷ്യം വെക്കുന്നത് യുപിയുടെ മുഖ്യ മന്ത്രി കസേരയാണ്. യുപിയിലെ ചുമതല ഏൽപിച്ചത് മുതൽ പ്രിയങ്ക ഗാന്ധി അവിടെ നിരവധി റാലികളും യാത്രകളും സങ്കടിപ്പിച്ചു.

അതേസമയം നാലാം ഘട്ട വോട്ടെടുപ്പില്‍ യുപിയിലെ ജനം വിധിയെഴുതുമ്പോള്‍ പ്രിയങ്കയുടെ തരംഗത്തിൽ 14 മണ്ഡലങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് കണക്ക് കൂട്ടുന്നു.യുപിയില്‍ വിജയിക്കുന്നവര്‍ രാജ്യം ഭരിക്കുമെന്ന പ്രവചനം തന്നെയാണ് ഇത്തവണ ബിജെപിയുടെ നെഞ്ചിടിപ്പ് ഉയര്‍ത്തുന്നത്. കാരണം 2014 ല്‍ യുപിയില്‍ 72 സീറ്റുകള്‍ തൂത്തുവാരിയ അത്രയും എളുപ്പമല്ല ഇത്തവണ ബിജെപിക്ക് കാര്യങ്ങള്‍. സമാജ്വാദി പാര്‍ട്ടിയും ബഹുദന്‍ സമാജ് വാദി പാര്‍ട്ടിയും ബിജെപിക്കെതിരെ കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തി മഹാഗഡ്ബന്ധന്‍ രൂപീകരിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതുകൂടാതെ കോണ്‍ഗ്രസിനെ നയിക്കാന്‍ ഇത്തവണ യുപിയില്‍ നിയമിതയായിരുക്കുന്നത് പ്രിയങ്ക ഗാന്ധിയും.

പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം യുപിയില്‍ ബിജെപിക്ക് 14 സീറ്റുകള്‍ നഷ്ടം വരുത്തുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍. തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്ന 13 മണ്ഡലങ്ങളില്‍ രണ്ടെണ്ണത്തിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ വെയ്ക്കുന്നത്.

മുന്‍ കേന്ദ്രമന്ത്രി ശ്രീപ്രകാശ് ജെയ്സ്വാള്‍ മത്സരിക്കുന്ന കാന്‍പുര്‍, മുകേഷ് അംബാനിയുടെ വലംകൈയ്യായിരുന്ന സന്ദീപ് ടണ്ഠന്‍റെ ഭാര്യ അനു ടണ്ഠന്‍ മത്സരിക്കുന്ന ഉന്നാവ് എന്നിവയാണ് കോണ്‍ഗ്രസ് നാലാം ഘട്ടത്തില്‍ പ്രതീക്ഷ വെയ്ക്കുന്ന മണ്ഡലങ്ങള്‍.

ഉന്നാവില്‍ കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്. ഇവിടെ സിറ്റിങ്ങ് എംപിയായ സാക്ഷി മഹാരാജ് ആണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. അതേസമയം അനു ടണ്ഠന്‍റെ വ്യക്തി പ്രഭാവത്തിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ അര്‍പ്പിക്കുന്നത്. മണ്ഡലത്തില്‍ 2009 ല്‍ അനു വിജയിച്ചിരുന്നു. ഇത്തവണ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും അനുവിനായി മണ്ഡലത്തില്‍ പ്രചരണത്തിന് എത്തിയിരുന്നു. അതിനിടെ പ്രിയങ്ക ഗാന്ധിയുടെ ചുമതലയുള്ള കിഴക്കന്‍ യുപിയിലും തിരഞ്ഞെടുപ്പ് തുടങ്ങി കഴിഞ്ഞു. നാലാം ഘട്ടം മുതലാണ് ഇവിടങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിന് നിലവില്‍ രണ്ട് മണ്ഡലങ്ങളാണ് യുപിയില്‍ ഉള്ളത്. റായ്ബറേലിയും അമേഠിയും. ഇത്തവണ കോണ്‍ഗ്രസിന്റെ പ്രതീക്ഷ 14ആണ്. ഉന്നാവ്, ഖുശിപൂര്‍. പ്രതാപ്ഗഡ്, സലിംപുര്‍, ബാരാബങ്കി, ബെഹ്റെച്ച്, ഫത്തേപൂര്‍ സിക്രി, കാന്‍പൂര്‍ ,ബാന്ദ, ദൗറാഹ, ഫൈസാബാദ്, ഫത്തേപൂര്‍ എന്നീ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.

Advertisement
National14 hours ago

മോദി തുടരുമെന്ന് 5 എക്‌സിറ്റ് പോള്‍ സര്‍വേകള്‍…മ്ലാനതയോടെ കോൺഗ്രസ് !! യുപിയില്‍ ബിജെപിയ്ക്ക് തിരിച്ചടി.

mainnews15 hours ago

ബിജെപി തൂത്തുവാരും !..മോഡി തുടരും. കേരളത്തിൽ യുഡിഎഫ്. എക്സിറ്റ് പോൾ സർവേഫലങ്ങളിൾ അമ്പരന്ന് കോൺഗ്രസ് !..

mainnews18 hours ago

പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‌ ബമ്പര്‍ അടിക്കും..67 ശതമാനം ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചത് വിജയം ഉറപ്പാക്കിയെന്ന് ബിജെപി.എറണാകുളത്ത് കണ്ണന്താനം കറുത്ത കുതിരയാവും

Crime1 day ago

വ്യാജരേഖ,ആദിത്യനെ അറസ്റ്റ് ചെയ്‌തേക്കും; കേസില്‍ ബിഷപ് എടയന്ത്രത്തിനേയും പതിനഞ്ചോളം വൈദികരേയും ചോദ്യം ചെയ്യണമെന്ന് ഫാ.ആന്റണി പൂതവേലില്‍

News1 day ago

അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 543ൽ 59, വാരാണസിയിൽ നരേന്ദ്ര മോദിയും.

Business1 day ago

മാനം നഷ്ടപ്പെട്ട് സീറോ മലബാർ സഭ! വ്യാജ രേഖ കേസിൽ :പുരോഹിതനെ അറസ്റ്റ് ചെയ്യാൻ പോലീസ് പള്ളിയിൽ എത്തി.വിശ്വാസികൾ കൂട്ടമണി അടിച്ചു .പുരോഹിതരുടെ തമ്മിലടിയിൽ സഭ നാശത്തിലേക്ക്..

Column1 day ago

ആമിയുടെ വിവാഹത്തിന് വിപ്ലവാഭിവാദ്യം അര്‍പ്പിച്ച് വിയൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രൂപേഷ്.

News1 day ago

സീറോ മലബാര്‍ സഭയുടെ ക്രൂരവിളയാട്ടം !.തമ്മിലടിയിൽ വിശ്വാസികൾ പീഡിപ്പിക്കപ്പെടുന്നു !മൂന്നു ദിവസമായി മകനെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു: പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന് ആദിത്യയുടെ പിതാവിന്റെ പരാതി..

Crime2 days ago

നഗ്നചിത്രം കാട്ടി പതിനാറുകാരൻ വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍ !..

Politics2 days ago

വയനാട് നിലനിര്‍ത്തി; അമേഠിയില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ മത്സരിച്ചേക്കും’?; സൂചന നല്‍കി പ്രിയങ്ക

mainnews1 week ago

പ്രിയങ്കാ ഗാന്ധിഅനുകൂലമാക്കി ! രാഹുല്‍ പ്രതീക്ഷയില്‍ തന്നെ ! ഇനി കോണ്‍ഗ്രസ് യുഗം. സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കെസി വേണുഗോപാല്‍

Entertainment2 weeks ago

ഒരു പെണ്ണിനു ഏതു കോടീശ്വരനെ കിട്ടിയെന്നു പറഞ്ഞാലും ഭര്‍ത്താവില്‍ നിന്നും ചില ചെറിയ കാര്യങ്ങളായിരിക്കും അവര്‍ ഇഷ്ടപ്പെടുക:റിമി ടോമിയുടെ ആ വാക്കുകൾ !..

News2 weeks ago

റിമിയുമായുള്ള വിവാഹബന്ധം മൂലം കിട്ടിയത് കുറേയേറെ കേസുകളും ചീത്തപ്പേരും..എനിക്ക് നഷ്ടമായത് പന്ത്രണ്ടുവര്‍ഷം.റിമിടോമിയുമായുള്ള വിവാഹമോചനത്തെപ്പറ്റി ഭര്‍ത്താവ്

uncategorized1 week ago

ബിജെപിക്ക് 337 സീറ്റുകൾ!..തനിച്ച് ഭൂരിപക്ഷം തികയ്ക്കും!.55 സീറ്റുകൾ അധികം നേടും,യുപിയിലും ബംഗാളിലും മുന്നേറ്റം.

uncategorized2 weeks ago

വോട്ടെടുപ്പ് പൂർത്തിയായ 371 സീറ്റുകളിൽ 30 സീറ്റുകളിൽ യുപിഎ മുന്നിൽ !!ബിജെപിക്ക് ആശങ്കയായി ഐബി റിപ്പോർട്ട്

Entertainment1 week ago

വിവാഹ മോചനത്തിന് ശേഷം അതീവ ഹാപ്പിയായി റിമിടോമി; ഇന്‍സ്റ്റഗ്രാമില്‍ തകർപ്പൻ ഫോട്ടോ

mainnews5 days ago

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ

Crime2 weeks ago

ഭാര്യയെ കൊലപ്പെടുത്താന്‍ കാമുകിയെ കൈയില്‍ ജ്യൂസുമായി പറഞ്ഞയച്ചു, നാടിനെ നടുക്കി ഒരു ടെക്കി കൊലപാതകം നടപ്പിലാക്കിയത് കാമുകി

Entertainment2 weeks ago

ബിക്കിനി അണിഞ്ഞ് ‘ജോസഫ്’ നായിക…സോഷ്യൽ മീഡിയായിൽ വൈറൽ

News1 week ago

മാണിസാർ മരിക്കാൻ കിടന്നപ്പോൾ ജോസും ഭാര്യയും കയ്യില്‍ കുപ്പിവളയും ഇട്ട് വോട്ട് തേടുകയായിരുന്നു! അപ്പന്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ കളിച്ചയാളാണ് ജോസ് കെ മാണിയെന്ന് പിസി ജോർജ്

Trending

Copyright © 2019 Dailyindianherald