ഒരു വിഭാഗത്തിനും വിലക്കേര്‍പ്പെടുത്താന്‍ നിങ്ങള്‍ക്കാവില്ലെന്ന് ട്രംപിനോട് പ്രിയങ്ക ചോപ്ര

Priyanka-Chopra-admits-to-be-in-a-relationship

ന്യൂയോര്‍ക്ക്: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രശസ്ത താരം പ്രിയങ്ക ചോപ്ര. അമേരിക്കയിലേക്ക് പലരെയും വിലക്കുന്ന ട്രംപിനെ വിമര്‍ശിച്ചാണ് പ്രിയങ്ക എത്തിയത്. ഒരു വിഭാഗത്തിനും വിലക്കേര്‍പ്പെടുത്താന്‍ നിങ്ങള്‍ക്കാകില്ലെന്ന് പ്രിയങ്ക പറയുന്നു. അമേരിക്കയില്‍ നിന്ന് കുടിയേറ്റക്കാരായ മുസ്ലിംഗങ്ങളെ വിലക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രിയങ്ക പ്രതികരിച്ചത്.

ആര്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നാണ് ഞാന്‍ കരുതുന്നത്. ഒരു പ്രത്യേക വിഭാഗം ജനതയെ സമാന്യവത്കരിക്കുന്നത് പ്രാകൃതമാണ്. പ്രിയങ്ക പറഞ്ഞു. ഇനി മുതല്‍ ഒരു പ്രത്യേക മുഖം ചൂണ്ടിക്കാണിക്കാന്‍ കഴിയാത്തതിനാല്‍ തീവ്രവാദത്തിനെതിരായ പോരാട്ടം വളരെ ദുഷ്‌കരമായിരിക്കുമെന്നും താരം അഭിപ്രായപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ടൈം പ്രസിദ്ധീകരിച്ച ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രിയങ്ക തീവ്രവാദത്തെ കുറിച്ചുള്ള തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ഓസ്‌കാര്‍ ജേതാവ് ലിയനാഡോ ഡികാപ്രിയോ, മാര്‍ക്ക സക്കര്‍ബര്‍ഗ്ഗ്, നിക്കി മിനാഗ്, ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക ടൈം മാഗസിന്റെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

Top