കൊച്ചി:ഇന്ത്യൻ ജനതയെ ആവേശത്തിലാക്കി ഇന്ദിര രണ്ട് കടന്നു വന്നു.ഇന്ദിരയുടെ പ്രതിഫലനം എന്നാണ് ജനങ്ങൾ ആർത്ത് വിളിച്ച് പറയുന്നത് . തുറന്ന ബസിന് മുകളിലും ജീപ്പിന് മുകളിലും ഇരുന്ന് കൈവീശി കാട്ടിയും ഫ്ളയിങ് കിസ് നൽകിയും കാത്ത് നിന്നവരുടേയെല്ലാം മനസ്സിൽ കയറി പറ്റിയായിരുന്നു പ്രിയങ്കയുടെ ജൈത്രയാത്ര. കണ്ണീരോടും കൈയടിയോടെയും ഇന്ദിരയെന്ന് വിളിച്ച് പ്രവർത്തകർ.2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുപിയുടെ ഭരണം പിടിക്കാൻ ലക്ഷ്യമിടുന്ന കോൺഗ്രസ്, പ്രിയങ്കയെ അവിടെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഭാവിയിൽ ഉയർത്തിക്കാട്ടുമെന്നാണ് സൂചന.
യുപിയിലെ തങ്ങളുടെ പുതിയ നേതാവിനു കരുത്തു പകരാൻ പ്രിയങ്ക സേനയ്ക്കു തന്നെ രൂപം നൽകി കഴിഞ്ഞു.ഇതോടെ യുപിയിലെ പാർട്ടിയുടെ സംസ്ഥാന ഘടകവും പുതു വഴിയിലൂടെ നീങ്ങുകയാണ്. പ്രിയങ്കയ്ക്കായി ജീവൻ വരെ നൽകാൻ തയ്യാർ എന്ന പ്രതിജ്ഞയെഴുതിയ പിങ്ക് ടീഷർട്ട് ധരിച്ച യുവാക്കളാണു സേനയിലെ അംഗങ്ങൾ. പ്രിയങ്ക പ്രചാരണത്തിനിറങ്ങുന്ന സ്ഥലങ്ങളിലെല്ലാം പ്രവർത്തകരിൽ ആവേശമുയർത്താൻ ‘പ്രിയങ്ക സേന’ എത്തും. ഇതിലൂടെ എല്ലാം വോട്ടായി മാറുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. അത് വാനോളം ഉയർത്തുന്നതാണ് ഇന്നലെ യുപിയിൽ കണ്ട കാഴ്ചകൾ. പ്രിയങ്കയെ കാണാനെത്തിയവരെല്ലാം ഇന്ദിര പുനരവതരിച്ചതിന്റെ ആവേശത്തിലായിരുന്നു. പ്രിയങ്കയുടെ പുഞ്ചിരി പ്രവർത്തകരുടെ കണ്ണിൽ കണ്ണീരാണ് നിറച്ചത്. കണ്ണു നീർ തുടച്ചും അവർ ഭാവി ഇന്ദിരയ്ക്കായി മുദ്രാവാക്യം വിളിച്ചു. പ്രവർത്തകരെ തന്നിലേക്ക് അടുപ്പിക്കാനുള്ള മാസ്മരികത പ്രിയങ്കയ്ക്കുണ്ടെന്ന് ഇന്ത്യൻ രാഷ്ട്രീയത്തെ ബോധ്യപ്പെടുത്തുന്നതായിരുന്നു ഇന്നലത്തെ റോഡ് ഷോ. ഇത് നിരീക്ഷിച്ച ബി ജെ പി ഭയത്തിലാണ് .കോൺഗ്രസിന്റെ വോട്ട് റിക്രൂട്ടർ ആയി പ്രിയങ്ക മാറുന്നത് ബി ജെ പി യെ വലിയ തോതിൽ ആശങ്കയിലാക്കിയിരിക്കയാണ് .