യുപി പിടിക്കാന്‍ കോണ്‍ഗ്രസ്: തന്ത്രങ്ങള്‍ മെനയുന്നത് രാഹുലും പ്രിയങ്കയും, നാളെ കോര്‍ കമ്മിറ്റി

ഡല്‍ഹി: ഉത്തര്‍പ്രദേശ് പിടിക്കാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുന്നു. എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കിയത് തിരിച്ചടിയായെങ്കിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുപിയിലെ 80 സീറ്റിലും മല്‍സരിക്കാനാണ് തീരുമാനം. 60 സീറ്റില്‍ മല്‍സരിച്ചാല് മതി എന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 27 സീറ്റില്‍ വിജയപ്രതീക്ഷയുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. 2009ല്‍ കോണ്‍ഗ്രസ് തനിച്ചുമല്‍സരിച്ചപ്പോള്‍ കിട്ടിയ സീറ്റിന്റെ ബലത്തിലാണ് ഈ കണക്ക്.

2009ല്‍ ഇപ്പോഴുള്ളതിന് സമാനമായ സാഹചര്യമായിരുന്നു കോണ്‍ഗ്രസിന്. സഖ്യത്തിന് വേണ്ടി ആരും തയ്യാറായില്ല. ഒടുവില്‍ കോണ്‍ഗ്രസ് തനിച്ചു ജനവധി തേടി. കിട്ടിയത് 21 സീറ്റ്. ഈ സീറ്റുകള്‍ ഇത്തവണയും കോണ്‍ഗ്രസിന് ലഭിക്കുമെന്ന് നേതാക്കള്‍ കണക്കുകൂട്ടുന്നു. മാത്രമല്ല മറ്റൊരു ആറ് സീറ്റിലും കോണ്‍ഗ്രസിന് പ്രതീക്ഷയുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടാന്‍ തന്ത്രങ്ങള്‍ മെനയുകയാണ്. കാര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തുക. രാഹുലിന് പിന്തുണയുമായി സഹോദരി പ്രിയങ്കയും കൂടെയുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഉത്തര്‍ പ്രദേശില്‍ പ്രിയങ്ക മല്‍സരിക്കണമെന്ന് അഭിപ്രായമുള്ള ഒട്ടേറെ നേതാക്കളുണ്ട്. മല്‍സര രംഗത്ത് അവര്‍ ഉണ്ടായേക്കില്ല. എങ്കിലും തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലും മറ്റും മുഖ്യ പങ്ക് വഹിക്കും.

അലഹാബാദില്‍ ചൊവ്വാഴ്ച മുതല്‍ കുംഭമേള നടക്കുകയാണ്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യം കുംഭമേളയിലുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. മാര്‍ച്ച വരെയാണ് കുംഭമേള. ഹിന്ദു വിഭാഗത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന തന്ത്രത്തോടെയാണ് കോണ്‍ഗ്രസ് കുംഭമേളയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ആലോചിക്കുന്നത്.

Top