എൻജിഒ യൂണിയൻ ഒരു ലക്ഷം രൂപയുടെ ഓക്‌സി പ്രോ മീറ്റർ മന്ത്രി വി എൻ വാസവന് കൈമാറി

കോട്ടയം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എൻജിഒ യൂണിയൻ കോട്ടയം ജില്ലാ കമ്മറ്റി ഒരു ലക്ഷം രൂപ വില വരുന്ന 50 ഓക്‌സി പ്രോ മീറ്ററുകൾ മന്ത്രി വി എൻ വാസവന് കൈമാറി.

കോട്ടയം കളക്ട്രേറ്റിൽ വച്ച് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായരിൽ നിന്നും ഓക്‌സി പ്രോ മീറ്ററുകൾ മന്ത്രി ഏറ്റുവാങ്ങി കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസിന് കൈമാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചടങ്ങിൽ ജില്ലാ കളക്ടർ എം അഞ്ജന, യൂണിയൻ ജില്ലാ സെക്രട്ടറി ഉദയൻ വി കെ, ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ, സംസ്ഥാന കമ്മറ്റിയംഗം ടി ഷാജി തുടങ്ങിയവർ സന്നിഹിതരായിരുന്നു. എൻജിഒ യൂണിയന്റെ ഇത്തരം പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

കോവിഡ് മഹാമാരിക്കാലത്ത് 15 ലക്ഷം രൂപയിലേറെ വിലവരുന്ന വിവിധ സാധനങ്ങൾ എൻജിഒ യൂണിയൻ ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ നല്കിയിട്ടുണ്ട്. അരി, പലവ്യഞ്ജനങ്ങൾ, സാനിറ്റൈസർ, മാസ്‌ക്, പിപിഇ കിറ്റുകൾ, ഓക്‌സി പ്രോ മീറ്ററുകൾ തുടങ്ങിയവ വിവിധ സർക്കാർ ആശുപത്രികൾക്കും ‘അഭയം’ പോലുള്ള സന്നദ്ധ സംഘടനകൾക്കും കൈമാറിയിട്ടുണ്ട്.

Top