അമിത് ഷായുടെ രഥയാത്ര കടന്നുപോയ വഴികള്‍ ശുദ്ധീകരിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്; ചാണകവെള്ളവും ഗംഗാജലവും ഉപയോഗിച്ചായിരുന്നു ശുദ്ധീകരണം

ബിജെപി പ്രസിഡന്റ് അമിത്ഷാ നടത്തിയ രഥയാത്ര കടന്നു പോയ വഴികള്‍ ചാണകവെള്ളവും ഗംഗാജലവും ഉപയോഗിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വൃത്തിയാക്കി. രഥയാത്ര കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശുദ്ധീകരണം നടത്തിയത്. ജനാധിപത്യത്തിന് പകരം വര്‍ഗ്ഗീയത ഇളക്കി വിടുന്ന സന്ദേശങ്ങളാണ് അമിത് ഷാ പ്രചരിപ്പിക്കുന്നതെന്നാണ് ആരോപണം.

പ്രാദേശിക ദേവനായ മദന്‍മോഹന്‍ ഭഗവാന്റെ നാട്ടില്‍ മദന്‍മോഹന്റെതല്ലാത്ത മറ്റൊരു രഥം ഉരുളുന്നത് ശരിയല്ലെന്നാണ് കുച്ചബീഹാര്‍ ടിഎംസി അണികള്‍ വ്യക്തമാക്കിയത്. അതുകൊണ്ടാണ് ഹിന്ദു ആചാരപ്രകാരം ശുചിയാക്കിയത് എന്നും ടിഎംസി പ്രാദേശിക നേതാക്കള്‍ പറയുന്നു. ഡിസംബര്‍ 7 നായിരുന്നു കുച്ച് ബീഹാറില്‍ അമിത്ഷായുടെ രഥയാത്ര പ്രവേശിച്ചത്. 9 വരെ നടന്ന ശേഷം 14 നാണ് കുച്ച്ബീഹാറില്‍ നിന്നും അടുത്തഘട്ടം തുടങ്ങുക. 24 പര്‍ഗാനകള്‍ വഴി 42 ലോക്സഭാ മണ്ഡലങ്ങളിലൂടെ രഥം സഞ്ചരിക്കും. പടുകൂറ്റന്‍ റാലിയുടെ അകമ്പടിയില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന പരിപാടിയില്‍ മോഡി പങ്കെടുക്കുകയും ചെയ്യും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യാത്രയെ വിമര്‍ശിച്ച് നേരത്തേ മമതാബാനര്‍ജിയും രംഗത്ത വന്നിരുന്നു ‘രാവണയാത്ര’ എന്നാണ് മമതാ ബാനര്‍ജിയുടെ ആക്ഷേപിച്ചത്. ഇത്തരം രാഷ്ട്രീയ തരികിടകള്‍ അവഗണിക്കപ്പെടേണ്ടതാണെന്ന് അവര്‍ പ്രതികരിച്ചു. പഞ്ചനക്ഷത്ര ഹോട്ടലിനോട് കിടപിടിക്കുന്ന സൗകര്യങ്ങള്‍ ഒരുക്കി എന്ത് രഥയാത്ര എന്ന് ചോദിച്ച അവര്‍ അമിത്ഷായുടെ രഥം പോയ പാത ശുചീകരണം നടത്തി ഐക്യയാത്രകള്‍ നടത്താന്‍ താന്‍ പാര്‍ട്ടി അണികളോട് നിര്‍ദേശം നല്‍കുകയായിരുന്നു. അതേസമയം അടുത്ത തെരഞ്ഞെടുപ്പില്‍ പൊട്ടിപ്പോകുമോ എന്ന ആശങ്ക മമതാബാനര്‍ജിയെയും തൃണമൂലിനെയും പിടികൂടിയിരിക്കുകയാണെന്നാണ് ബിജെപി തിരിച്ചടിച്ചത്.

സംസ്ഥാനത്തെ ജനാധിപത്യം പുന:സ്ഥാപിക്കാന്‍ വേണ്ടിയാണ് രഥയാത്രയെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ 22 സീറ്റുകളെങ്കിലൂം പിടിക്കുകയാണ് അമിത്ഷായുടെ ലക്ഷ്യം. റാലി നടത്താനുള്ള ബിജെപിയുടെ അപേക്ഷ അനുവദിക്കാത്തതില്‍ നേരത്തേ തൃണമൂല്‍ സര്‍ക്കാരിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു.

Top