തിരുവനന്തപുരം: മുതലപ്പൊഴിയിലെത്തിയ മന്ത്രിമാര്‍ക്ക് നേരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മത്സ്യതൊഴിലാളികളും മന്ത്രിമാരുമായി വാക്കുതര്‍ക്കമുണ്ടായി. മന്ത്രിമാരായ വി.ശിവന്‍കുട്ടി, ജി.ആര്‍ അനില്‍ ആന്റണി രാജു എന്നിവരാണ് മുതലപ്പൊഴിയിലെത്തിയത്. പ്രതിഷേധിച്ചവരോട് ഷോ വേണ്ടെന്ന് മന്ത്രിമാര്‍ പറഞ്ഞെന്നും ആക്ഷേപമുണ്ട്.
ഹാര്‍ബര്‍ നിര്‍മാണം അശാസ്ത്രീയം എന്നാരോപിച്ചാണ് മത്സ്യതൊഴിലാളികളുടെ പ്രതിഷേധം, രാവിലെ മത്സ്യബന്ധനത്തിനുപോയ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേരെ കാണാതാകുകയും ചെയ്തിരുന്നു. ഇതും പ്രതിഷേധക്കാര്‍ ഉന്നയിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രിമാര്‍ സ്ഥലത്തുനിന്ന് മടങ്ങി.
നിരന്തരം അപകടം നടക്കുന്ന പ്രദേശമായെങ്കിലും എന്തുകൊണ്ടാണ് അടിയന്തര രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ ഒരുക്കാത്തതെന്നും നാട്ടുകാര്‍ ചോദിച്ചു.