വീട്ടുകാര്‍ വിവാഹം അംഗീകരിച്ചില്ല, അവസാനം കാമുകനെയും കൊണ്ട് കാമുകി പോലീസ് സ്‌റ്റേഷനില്‍ എത്തി

തൃശ്ശൂര്‍ :മിശ്രവിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതം കൊടുത്തില്ല .പ്രതിക്ഷേധം ശക്തമായപ്പോല്‍ കാമുകനെയും കൊണ്ട് കാമുകി പോലീസ് സ്‌റ്റേഷനില്‍ എത്തി വിവാഹം നടത്തിത്തരാന്‍ ആവശ്യപ്പെട്ടു.
കേട്ടിട്ട് സിനിമക്കഥയിലെ രംഗം പോലെ തോന്നുന്നുണ്ടോ? എന്നാല്‍ ഞെട്ടേണ്ട, സംഭവിച്ചത് സത്യമാണ് . കഴിഞ്ഞ ദിവസമാണ് മലപ്പുറം ചങ്ങരംകുളം സ്‌റ്റേഷനില്‍ നാടകീയ സംഭവങ്ങള്‍ക്ക് വേദിയായത്. കല്യാണം നടത്താനിറങ്ങിയ പോലീസ് ഒടുവില്‍ പുലിവാലു പിടിക്കുകയും ചെയ്തു.

തൃശ്ശൂര്‍ സ്വദേശിയായ 25 കാരിയാണ് കഥാനായിക. സംഭവം ഇങ്ങനെ ഞായറാഴ്ച രാവിലെ കൂട്ടുകാരിയുടെ വീട്ടിലേക്കെന്നു പറഞ്ഞിറങ്ങിയതാണ് തൃശൂര്‍ സ്വദേശിയായ യുവതി. നേരെ പോയത് കാമുകനെ കാണാന്‍. കഥാനായകന്‍ ചങ്ങരംകുളം സ്വദേശിയായ 26കാരനാണ്. ഒരേ സ്ഥാപനത്തില്‍ ജീവനക്കാരായ രണ്ടുപേരും കുറച്ചുനാളായി പ്രണയത്തിലാണ്. വ്യത്യസ്ത മതസ്ഥരായതുകൊണ്ട് വിവാഹത്തിന് വീട്ടുകാര്‍ക്ക് താല്പര്യമില്ലായിരുന്നു. പെണ്‍കുട്ടിക്ക് വേറൊരു വിവാഹം വീട്ടുകാര്‍ ഉറപ്പിക്കുകയും ചെയ്തു.LOVE jiha

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലപ്പുറത്തെത്തിയ യുവതി കാമുകനെ കണ്ടെത്തിയതോടെ വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് പറയുന്നു. എന്നാല്‍ കാമുകന് കലശലായ പേടി. കാമുകിയെ വിട്ടുകളയാനും ഒരുക്കമല്ല. ഇരുവരും നേരേ കാമുകന്റെ വീട്ടിലെത്തിയെങ്കിലും ഇതരമതക്കാരിയായ കാമുകിയെ സ്വീകരിക്കാന്‍ വീട്ടുകാര്‍ വിസമ്മതിച്ചു. ഇതോടെ യുവതിയും കാമുകനും ചങ്ങരംകുളം സ്‌റ്റേഷനിലെത്തുകയായിരുന്നു.

പോലീസ് യുവതിയുടെ വീട്ടുകാരുമായി ബന്ധപ്പെട്ടെങ്കിലും, വീട് വിട്ടിറങ്ങിയ യുവതിയെ സ്വീകരിക്കാന്‍ യുവതിയുടെ വീട്ടുകാര്‍ വിസമ്മതിച്ചതോടെ പോലീസ് വെട്ടിലായി. തുടര്‍ന്ന് യുവതിയെ തവനൂര്‍ മഹിളാമന്ദിരത്തിലേക്ക് മാറ്റി. ഇപ്പോള്‍ ഇരുകൂട്ടരുമായി സന്ധിസംഭാക്ഷണം നടത്തുന്നതിന്റെ തിരക്കിലാണ് പോലീസുകാര്‍!

Top