കുലീനത്വമുള്ള കാമം എന്താണെന്ന് മക്കളെ പഠിപ്പിക്കണം: കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു എഴുതുന്നു

മകള്‍, കാമുകന് അയച്ച മൊബൈല്‍ സന്ദേശങ്ങളെ പകര്‍ത്തി മുന്നില്‍ കൊണ്ട് വന്ന ഒരു ‘അമ്മ.. അവരുടെ ഒപ്പം രോഷാകുലനായ അച്ഛന്‍..! വളര്‍ത്തു ദോഷം..,.തള്ള വളര്‍ത്തി വഷളാക്കി അവളെ…! അയാള്‍ മുരണ്ടു..

കാമുകനോട് ഒത്തു സിനിമ കാണാന്‍ പോയ നേരം , അവര്‍ തമ്മില്‍ ഉണ്ടായ ശാരീരിക അടുപ്പത്തെ കുറിച്ചാണ് ആ സന്ദേശങ്ങള്‍ നിറച്ചും… പതിനാറു വയസ്സുള്ള മകള്‍ക്കു എന്തോ വലിയ മാനസിക രോഗമാണ് എന്ന നിലയ്ക്കാണ് അവരുടെ ചിന്തകള്‍… ‘അമ്മ ഒറ്റയ്ക്കു ഒരുപാടു നേരം സംസാരിച്ചു.,., ”അവളെ ഞാന്‍ അങ്ങനെ അല്ല വളര്‍ത്തിയത്.., സെക്‌സ് എന്താണെന്നു പോലും അറിയിക്കാതെ.. ഒരു വനിത പോലും വീട്ടില്‍ വരുത്താറില്ലായിരുന്നു…!

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതാണ് ഓരോ വാക്കിനും ഇടയ്ക്കും പറയുന്നത്.. മകള്‍ക്കു ഒരു കാമുകന്‍ ഉണ്ട് എന്നതിനെ കാള്‍, അവള്‍ക്കു ലൈംഗികമായ ഇഷ്ടങ്ങള്‍ വന്നു എന്നതാണ് അവരെ ചൊടിപ്പിച്ചത്.,. പതിനാറു വയസ്സുള്ള ഒരു പെണ്‍കുട്ടി , അവള്‍ക്കു സ്വന്തം ജീവിതം തിരഞ്ഞെടുക്കാനുള്ള പ്രായം ആയിട്ടില്ല.. അത് പ്രായോഗിക ബുദ്ധി..!

പക്ഷെ , അവളുടെ മനസ്സില്‍ ലൈംഗിക ചിന്തകള്‍ വളരരുത് എന്ന് ശഠിക്കുന്നത് കഷ്ടമാണ്.. പ്രായമറിയിച്ച ഏത് ആണ്‍കുട്ടിയെ പോലെ പെണ്‍കുട്ടിയിലും ലൈംഗികത വളരുക ആണ്. അവര്‍ അകറ്റി നിര്‍ത്തിയാലും ഹോര്‍മോണ്‍ എന്ന പ്രതിഭാസം ലൈംഗികതയോടു താല്പര്യം ഉണ്ടാക്കുക തന്നെ ചെയ്യും.. ഇല്ലെങ്കില്‍ അവള് സ്ത്രീ എന്ന നിലയ്ക്ക് അപൂര്‍ണ്ണമാണ്..

ലൈംഗിക തലങ്ങളെ മൂല്യങ്ങളില്‍ ചേര്‍ത്ത് വെച്ച് സന്തുലിതമാക്കുക എന്നതാണ് അവള് നേടിയെടുക്കേണ്ട പക്വത.. അതൊക്കെ ബുദ്ധിമുട്ടാണ് എന്ന് വിപ്ലവം പറഞ്ഞാലും , അതിനെ മാറി കടക്കുമ്പോള്‍ ഒരുപാടു പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരും..

ഒറ്റയ്ക്കാകും… പ്രശ്‌നങ്ങളെ അതിജീവിക്കാനുള്ള കരുത്ത് ഇല്ല എങ്കില്‍ ആ അവസ്ഥയില്‍ മാനസിക പിരിമുറുക്കവും വിഷാദവും ആത്മഹത്യ പ്രവണതയും വരാനും മതി. എന്നിരുന്നാലും , ഇഷ്ടമുള്ള ഒരു ആണിനോട് പെണ്ണിന് ശാരീരികമായ അടുപ്പം ഉണ്ടാകുക സ്വാഭാവികമായ ഒരു സംഭവം ആണ്..!

വിവാഹം കഴിച്ച യുവതി ഭാര്തതാവിനു ലൈംഗികമായ താല്പര്യം ഇല്ല എന്ന് പരാതി പറഞ്ഞാലും, അതൊരു കൗണ്‍സലര്‍ന്റെ അടുത്താണെങ്കില്‍ കൂടി ക്രൂശിക്കപ്പെട്ട കഥ കേട്ടു… അമിത താല്പര്യം ഉള്ള അവളെ കൗണ്‍സിലോര്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ., പരാതി പെട്ടപ്പോള്‍ അവള്‍ക്കെതിരെ മോശമായ ആരോപണം നടത്തുകയും ചെയ്തത്രേ..

ഒരു ജീവിത പങ്കാളി എന്ന നിലയ്ക്ക് തന്റെ ന്യായമായ അവകാശത്തെ ആവശ്യപ്പെട്ടതിന് nymphomaniac എന്ന പഴി..! തിരിച്ചു ഭാര്യയില്‍ നിന്നും സംതൃപ്തി ലഭിച്ചില്ല എന്ന പരാതി ഒരു ഭാര്‍ത്താവ് പറഞ്ഞാല്‍ ,
എന്ത് കൊണ്ടോ Satyriasis [the corresponding condition to nymphomania in men ] എന്ന് വിശേഷിപ്പിക്കുന്നില്ല..?

” ചില കാര്യങ്ങളില്‍ അവള് കുറച്ചു over smart ആണ്… മുന്‍പരിചയം കാണുമോ..? ഈ ചോദ്യം ഉന്നയിച്ചത് ഒരു അധ്യാപകനാണ്..

വിവാഹം കഴിച്ചു അധിക കാലം ആയിട്ടില്ല.. ഇനിയിപ്പോള്‍ , പഴയ കഥ അറിഞ്ഞിട്ടു എന്തിനാ.. നിങ്ങള്‍ വിവാഹം കഴിഞ്ഞുള്ള കാര്യം അറിഞ്ഞാല്‍ പോരെ..? ആ ചോദ്യം പുള്ളിക്ക് അത്ര ഇഷ്ടം ആയില്ല..
അയാളിലെ പുച്ഛഭാവത്തിലെ നോട്ടത്തിനെ നേരിട്ട് കൊണ്ട് ഞാന്‍ പറഞ്ഞതൊന്നും സ്വീകാര്യമല്ലാത്ത ആ മനുഷ്യന്‍ ഇറങ്ങി …

ശവം പോലെ ” എന്ന പഴി ഒരു വശത്തു..! മറ്റേ വികാരം ഇച്ചിരി കൂടുതല്‍ അല്ലെ..? മുന്‍പരിചയം കാണുമോ എന്ന ചോദ്യം ഇപ്പുറത്തും.. ഇതിന്റെ രണ്ടിന്റെയും ഇടയ്ക്കാകണം കുടുംബത്തില്‍ പിറന്ന വധുവിന്റെ ലൈംഗികതാല്‍പര്യം..

സെക്‌സ് എന്നാല്‍, അതൊരു ഭീമന്‍ കോട്ട ആണ്..! അവകാശം ഉണ്ടെങ്കില്‍ കൂടി അകത്ത് കടക്കാന്‍ ആഗ്രഹം ഉണ്ടാകാന്‍ പാടില്ല, ഓഛാനിച്ചു ഇപ്പുറം നില്‍ക്കണം അവളുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും…!
ഈ വിഷയത്തില്‍ ഇച്ഛ ശൂന്യമായ യാന്ത്രികത അവളില്‍ പ്രായം അറിയിക്കുന്ന നാള്‍ മുതല്‍ അടിച്ചേല്‍പ്പിക്കുക ആണ് .. നാളെ അവള്‍ക്കു വിധിച്ചിരിക്കുന്ന ദാമ്പത്യത്തിലെ കുറവുകളെ ചോദ്യം ചെയ്യാതെ മൂകമായി സ്വീകരിക്കാനും തന്നിലെ ലൈംഗികമായ കരുത്തിനെ പുറത്തേയ്ക്കു വരാതെ നശിപ്പിക്കാനും ഉള്ള ചിട്ടകളാണ് ഓരോ പെണ്‍കുട്ടിയിലും നിറയ്ക്കുന്നത്…

സംതൃപ്തി”’ എന്ന വാക്കിന്റെ അര്‍ത്ഥം പോലും അറിയാത്ത എത്രയോ സ്ത്രീകള്‍.. അവരുടേതല്ലാത്ത പ്രശ്‌നങ്ങളാല്‍ എരിത്തീയില്‍ ജീവിതം ഹോമിക്കുന്നു..! പുരുഷന്മാര്‍ പീഡിപ്പിക്കുന്നതിനെ കുറിച്ച് പരാതി പറയുമ്പോഴും.., എത്രയോ ഭാര്തതാക്കന്മാര്‍ , ഒന്നിനും കഴിവില്ലാത്ത ഭാര്യയെ താലി കെട്ടിപോയി എന്ന കാരണത്താല്‍ സഹിച്ചു കൂടെ ജീവിപ്പിക്കുന്നു…

Low sexual desire.,Sexual arousal disorder, Sexual pain disorder… അങ്ങനെ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉള്ള സ്ത്രീകള്‍.. എത്രയോ ഭാര്‍ത്താക്കന്മാര്‍ ക്ഷമയോടെ ചികിത്സയ്ക്ക് സഹകരിക്കുന്നു…
വര്‍ഷങ്ങളായി പച്ചയുടെ ചെറു ലാഞ്ജന ഇല്ലത്ത മരുഭൂമി പോലെ ഉള്ള ദാമ്പത്യ ബന്ധങ്ങളില്‍ സ്ത്രീയുടെ ഇത്തരം കുറവ് എത്രയോ കേസുകളില്‍ കണ്ടിരിക്കുന്നു.. പലപ്പോഴും ഈ പ്രശ്‌നങ്ങളുടെ പിന്നില്‍ അടിച്ചമര്‍ത്തപ്പെട്ട , ഭയക്കുന്ന , ലൈംഗികത തന്നെ ആണ്..

മകന്റെ ഫോണില്‍ ഒരു സെക്‌സ് വീഡിയോ കണ്ടാല്‍ ., അതവന്റെ പ്രായത്തിന്റെ എന്ന് പറയുന്ന അച്ഛനമ്മമാര്‍ , മകളുടെ ചിന്തയില്‍ അത്തരമൊന്നു കടക്കുന്നതിനെ വല്ലാതെ ചെറുക്കുന്നു.. ലൈംഗികതയെ കുറിച്ച് സംസാരിക്കാന്‍ പോലും വിലക്ക്..! നിശ്ശബ്ദമായി അവള് അനുഭവിക്കുന്ന അനീതിയും അസ്വാതന്ത്ര്യവും ഭാവിയില്‍ അവളെ കൂടുതല്‍ പ്രശ്നങ്ങളിലേയ്ക്കു നയിക്കുക ആണ്.. അവളിലെ സ്ത്രീത്വത്തെ, അല്ലേല്‍ ശരീരത്തിന്റെ തൃഷ്ണകളെ അവഗണിക്കാന്‍ സ്വയം പര്യാപ്തത നേടുക എന്നതാണ് ഓരോ പെണ്ണിനേയും കുടുംബത്തില്‍ പിറന്നവള്‍ ആകുന്നത്.. ആത്മാവും ശരീരവും ഒന്നിയ്ക്കുമ്പോള്‍ മാത്രമേ ഒരു ബന്ധം പൂര്ണമാകുന്നുള്ളു..

സ്ത്രീയുടെ ലൈംഗിക താല്പര്യങ്ങള്‍ ഒക്കെ മനസ്സ് മാത്രമാണ് എന്ന് പറയുന്നത് വെറും പൊള്ളത്തരം.. മനസ്സിലൂടെ ശരീരത്തില്‍ എത്തുന്ന സ്‌നേഹപ്രകടനങ്ങള്‍ ആണ് അവളില്‍ ഉന്മാദം നിറയ്ക്കുക.. കാരണമില്ലാതെ അവളുടെ തലവേദനയ്ക്കും മൂകതയ്ക്കും പിന്നിലെ വില്ലന്‍, സ്വയം സൃഷ്ടിച്ച താക്കീതിനുള്ളിലെ രഹസ്യമാണ്…!

കൗമാര പ്രായത്തില്‍ എന്ത് കൊണ്ട് സെക്‌സ് എഡ്യൂക്കേഷന്‍ മകള്‍ക്കു കൊടുക്കാന്‍ ഒരു അമ്മയ്ക്ക് കഴിയുന്നില്ല..? തങ്ങളുടെ കുടുംബത്തിന്റെ പാരമ്പര്യം പറയാം.. സമൂഹത്തിന്റെ മൂല്യങ്ങള്‍ പഠിപ്പിക്കാം.. അതേ പോലെ സെക്‌സ് എഡ്യൂക്കേഷന്‍ കൊടുക്കാന്‍ എന്തിനാണ് സങ്കോചം..? കുലീനത്വമുള്ള കാമം എന്താണെന്നു മകളെ പഠിപ്പിക്കാന്‍ അമ്മയോളം നല്ല അദ്ധ്യാപിക മറ്റാരാണ്..?

Top