സിസിലി സെബാസ്റ്റ്യന്റെ പൊതുദര്‍ശനനം ബുധനാഴ്ച വൈകിട്ട് നാലുമണിക്ക് ഡബ്ലിനിൽ .സംസ്കാരം പിന്നീട് കേരളത്തിൽ

ഡബ്ലിന്‍ :കഴിഞ്ഞ ദിവസം അന്തരിച്ച സിസിലി സെബാസ്റ്റ്യൻ (71) കോരക്ക് ഐറീഷ് മലയാളികൾ ബുധനാഴ്ച്ച അന്ത്യോപചാരം അർപ്പിക്കും.അയർലന്റിലെ ആദ്യകാല കുടിയേറ്റ മലയാളികളിൽ ഒരാളായ സിസിലി സെബാസ്റ്റ്യന്റെ (71) പൊതുദർശനം ബുധനാഴ്ച ബുധനാഴ്ച വൈകുന്നേരം 4 മുതല്‍ 9 വരെ ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളേജിന് ഓപ്പോസിറ്റുള്ള ക്രാൻഫോർഡിലെ ഫ്യൂണറൽ സെന്ററിൽ നടക്കും ക്രാൻഫോർഡ് -ബെല്‍ഫീല്‍ഡ് റോം മാസീസ് ആന്‍ഡ് സണ്‍സ് ഫ്യൂണറല്‍ ഹോമിലാണ് പൊതുദർശനം. സംസ്‌കാരം കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ പള്ളിയില്‍ പിന്നീട് നടക്കും.

പൊതുദർശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:  Rom Massey & Sons Funeral Home, Unit 6, Cranford Centre, Stillorgan Road, Dublin 4, D04 X446 (opposite UCD Flyover) www.rommassey.ie ,[email protected] ,01-283 7006

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം രാവിലെ 7 .30 മണിയോടെ ഡബ്ലിനിലെ സെന്റ് വിന്‍സെന്റ്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ചാണ് ഐറീഷ് മലയാളികളുടെ പ്രിയപ്പെട്ട സിസിലി ചേച്ചി മരണമടഞ്ഞത്. ഇതേ ഹോസ്പിറ്റലിലെ മുന്‍ ക്ലിനിക്കല്‍ നഴ്‌സ് മാനേജരായിരുന്നു.എല്ലായിടത്തും ഓടി ചാടി നടന്നിരുന്ന സിസിലി ചേച്ചി കുറച്ച് നാളുകളായി അസുഖ ബാധിതയായിരുന്നു.ഡബ്ലിനിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ സജീവമായി ഇടപ്പെട്ടിരുന്ന സിസിലി സെബാസ്റ്റ്യന്‍ അയർലന്റിലെ ഒട്ടുമിക്ക മലയാളികൾക്കും സുപരിചിതയായിരുന്നു .

ഡബ്ലിന്‍ ബ്ലാക്ക് റോക്ക് ബൂട്ടേഴ്‌സ് ടൗണിലെ കോര സി. തോമസിന്റെ (തമ്പിച്ചായന്‍, റിട്ട. ഉദ്യോഗസ്ഥന്‍, ടിക്കോ ലിമിറ്റഡ്, സ്റ്റിലോര്‍ഗന്‍) ഭാര്യയാണ്. മക്കള്‍: ടോണി (മെയ്‌നൂത്ത്), ടിന. മരുമകള്‍: ഡോ. അമ്പിളി ടോണി (സെന്റ് വിന്‍സെന്റ്സ് ഹോസ്പിറ്റല്‍), ബെല്‍സ് (പാലാ) .കൊച്ചുമക്കള്‍: ഐറ, ആരോണ്‍, ഐഡന്‍, ആര്യ.

ഡബ്ലിന്‍ മേഖലയില്‍ ഏവര്‍ക്കും സുപരിചിതയായിരുന്ന സിസിലി സെബാസ്റ്റ്യന്റെ മരണത്തിൽ ഏറെ ദുഃഖിതരാണ് മലയാളി സമൂഹം. ഐറിഷ് ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ആദ്യ വൈസ് പ്രസിഡന്റ് ആയിരുന്നു.അയർലന്റിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ മുൻ പന്തിയിൽ നിന്നിരുന്ന സിസിലി ചേച്ചി മലയാളികളെ പോലെ തന്നെ ഐറീഷുകാരുടേയും മറ്റു രാജ്യക്കാരുടെയും പ്രിയപ്പെട്ടവൾ ആയിരുന്നു. സിസിലി ചേച്ചിയുടെ മരണം അറിഞ്ഞു രാവിലെ തന്നെ ഒരുപറ്റം ആളുകൾ ആശുപത്രിയിൽ എത്തി പൊട്ടിക്കരയുകയായിരുന്നു. കൂടെ ജോലി ചെയ്യുന്ന സമയത്ത് മിക്ക ദിവസങ്ങളിലും ബിരിയാണിയും ഇഷ്ടപ്പെട്ട ഭക്ഷണങ്ങളും ഉണ്ടാക്കി കൊണ്ടുവന്നു തരുന്ന കാര്യം പറഞ്ഞുകൊണ്ട് ഫിലിപ്പിയൻസുകാരായ നേഴ്‌സുമാർ ,കെയറമാർ ഏങ്ങലടിച്ചു കരഞ്ഞു .

Top