തിരുവനന്തപുരം: കോടികള്‍ വാരിക്കൂട്ടി മുന്നേറുന്ന മോഹല്‍ ലാല്‍ ചിത്രത്തിലെ കയ്യടി നേടിയ ദൃശ്യങ്ങളായിരുന്നു. കടുവയും ലാലും തമ്മിലുള്ള ഉഗ്ര പോരാട്ടങ്ങള്‍ എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസമായി ഡമ്മിയുമായാണ് ലാല്‍ സിനിമയില്‍ പോരാട്ടം നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് തുറന്ന് പറയുകയാണ് സംവിധായകന്‍.
ചിത്രങ്ങളില്‍ കടുവ ബൊമ്മയ്ക്കൊപ്പം പുലിമുരുകന്‍ മേക്കപ്പില്‍ മോഹന്‍ലാലുമുണ്ട്. സംഘട്ടനരംഗങ്ങളില്‍ യഥാര്‍ഥ പുലിയെ ഉപയോഗിച്ചെന്ന പുലിമുരുകന്‍ അണിയറക്കാരുടെ അവകാശവാദം തെറ്റാണെന്നാണ് ഈ ചിത്രങ്ങള്‍ തെളിവെന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ പലരുടെയും ആരോപണം.എന്നാല്‍ സിനിമയ്ക്ക് ആവശ്യമായ ഷോട്ട് എടുക്കുന്നതിന് മുന്‍പ് അത് ക്യാമറയില്‍ എങ്ങനെ പതിയണമെന്നും എന്തൊക്കെയാണ് അളവുകളെന്നും മുന്‍കൂട്ടി തീരുമാനിച്ചുറപ്പിക്കാന്‍ ഉപയോഗിക്കുന്ന ഡമ്മിയാണ് അതെന്നാണ് സംവിധായകന്‍ വൈശാഖിന്റെ മറുപടി. ചിത്രീകരണത്തിന് മുന്‍പുള്ള ഈ തയ്യാറെടുപ്പുകളുമായി സഹകരിക്കണമെന്ന് കടുവയോട് പറയാനാവില്ലല്ലോ? അതിനാല്‍ ഫ്രെയിം ഫിക്സ് ചെയ്യുമ്പോള്‍ ഡമ്മി ഉപയോഗിച്ച് അളവുകളെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തുകയായിരുന്നു.
നടീനടന്മാര്‍ അഭിനയിക്കുന്ന ഷോട്ടുകളാണെങ്കില്‍ അവരെവച്ചോ പകരം മറ്റാരെയെങ്കിലും വച്ചോ ഇത്തരം തയ്യാറെടുപ്പുകള്‍ സാധിക്കും. പക്ഷേ ഇവിടെ കടുവ ആയതിനാല്‍ ഡമ്മി ഉപയോഗിക്കേണ്ടിവന്നു.
ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ലൊക്കേഷന്‍ ചിത്രങ്ങളിലുള്ളത് ഞങ്ങള്‍ ഉണ്ടാക്കിയ കടുവയുടെ ഡമ്മിയാണ്. യഥാര്‍ഥ ചിത്രീകരണം ആരംഭിക്കും മുന്‍പ് ക്യാമറയില്‍ നിന്നുള്ള കടുവയുടെ ദൂരവും ആംഗിളുമൊക്കെ അറിയാനാണ് അത്തരത്തില്‍ ഡമ്മി ഉണ്ടാക്കിയത്. ചിത്രീകരണത്തിന് ഉപയോഗിച്ച ജീവനുള്ള കടുവയുടെ അതേ വലുപ്പവും ഭാരവുമൊക്കെയുള്ള ഡമ്മി നിര്‍മ്മിച്ചെടുക്കുകയായിരുന്നു. ഫിലിംമേക്കിംഗിന്റെ സാങ്കേതിക വശത്തുനിന്ന് പറഞ്ഞാല്‍ അത് ചിത്രീകരണസമയത്ത് മികച്ച റിസല്‍ട്ട് ലഭിക്കാന്‍വേണ്ടി മുന്‍കൂട്ടിയുള്ള ഒരു തയ്യാറെടുപ്പാണ്. തീര്‍ത്തും സാങ്കേതികമായ ഒരു ജോലി.
സിനിമയുടെ സാങ്കേതിരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം അറിയാവുന്ന കാര്യമാണിത്. പിന്നെ ഒന്ന് ചിന്തിച്ചുനോക്കിയാല്‍ പോരേ? ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രത്തില്‍ കടുവയുടെ ഒരു ബൊമ്മയല്ലേ കാണുന്നത്? അതുപയോഗിച്ച് എങ്ങനെയാണ് സിനിമയില്‍ കണ്ടതുപോലെ മൂവ്മെന്റ് സാധ്യമാവുക എന്നും വൈശാഖ് ചോദിക്കുന്നു.