മോഹന്‍ലാലിന്റെ പുലിമുരുകന്‍ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്. മോഹന്‍ലാല്‍ പുലിയുമായി ഏറ്റുമുട്ടുന്ന പ്രധാന രംഗങ്ങളാണ് ഇനി ഷൂട്ട് ചെയ്യാനുള്ളത്. ഈ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ഉടനെ തന്നെ മോഹന്‍ലാല്‍ വിയറ്റാനാമിലേക്ക് പോകും.
ഇന്ത്യയില്‍ ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് വിലക്കുള്ളതുകൊണ്ടാണ് അങ്ങോട്ടു പോകുന്നത്. അതുപോലെതന്നെ പരിശീലനം നേടിയ പുലികള്‍ വിയറ്റ്‌നാമിലാണുള്ളത്. ഇതുകൂടി കഴിഞ്ഞാല്‍ പുലിമു രുകന്റെ ചിത്രീകരണം പൂര്‍ത്തിയാകും. ആകെ 120 ദിവസമാണ് പുലിമുരുകനു വേണ്ടി ലാല്‍ നീക്കിവച്ചത്.
മോഹന്‍ലാലിന്റെ അഭിനയജീവിതത്തില്‍ ഏറ്റവുമധികം ഷൂട്ട് ചെയ്തതും ഏറ്റവുമധികം പണം ചെലവാക്കിയതും പുലിമുരുകന് വേണ്ടിയാണ്. ഗ്രാഫിക് ജോലികള്‍ അധികമുള്ളതിനാല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടുപോകാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് ഇതു വരെ റിലീസ് തീയതി
നിശ്ചയിച്ചിട്ടില്ല.
പ്രിയദര്‍ശന്റെ ഒപ്പം എന്ന ചിത്രം കൊച്ചിയില്‍ തുടങ്ങിവച്ചിട്ടായിരിക്കും മോഹന്‍ലാല്‍ വിയറ്റ്‌നാമിലേക്ക് പോകുക. ഒപ്പത്തില്‍ വിമലാരാമനാണ് നായികമാരിലൊരാള്‍. ജനതാ ഗാരേജ്, മനമന്താ എന്നീ തെലുങ്ക് ചിത്രങ്ങളിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. ഇതിന് ശേഷം ജിബു ജേക്കബിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലും മോഹന്‍ലാല്‍ നായകനാകും. വി. ജെ ജയിംസിന്റെ പ്രണയോപനിഷത്ത് എന്ന നോവലിന്റെ ചലച്ചിത്രാവിഷകാരമായ ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിലില്‍ ഒടുവില്‍ ആരംഭിക്കും.
മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി ഒരുക്കുന്ന 71 വാര്‍ എന്ന പട്ടാള ചിത്രത്തിന്റെ ചിത്രീകരണവും ഇതേത്തുടര്‍ന്നുണ്ടാകും. പ്രജിത്ത് സംവിധാനം ചെയ്യുന്ന ബെന്‍സ് വാസുവിലും മോഹന്‍ലാലാണ് നായകന്‍. ലാല്‍ ജോസും ഒരു മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നുണ്ട്. പുലി മുരുകന്‍ വിഷു ചിത്രമായി എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ