പുലിമുരുകന്‍ ചോര്‍ത്തി ഇന്റര്‍നെറ്റിലിട്ട മുന്ന് പേര്‍ പിടിയില്‍; അറസ്റ്റിലായത് തമിഴ് റേക്കേഴ്‌സ ഉടമകള്‍

കോയമ്പത്തൂര്‍ : തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്നതിനിടെ സിനിമകള്‍ പതിവായി ഇന്റര്‍നെറ്റില്‍ പോസ്റ്റുന്ന ശ്യംഖലയിലെ പ്രധാന കണ്ണികളായ മൂന്നുപേര്‍ പിടിയില്‍. തമിഴ് റോക്കേഴ്സ് വെബ്സൈറ്റിന്റെ നടത്തിപ്പുകാരായ സതീഷ്, ശ്രീനി, ഭുവനേഷ് എന്നിവരാണ് കോയമ്പത്തൂരില്‍ പിടിയിലായിരിക്കുന്നത്. ഡിവൈ എസ്.പി ഇക്ബാലിന്റെ നേതൃത്വത്തിലുള്ള ആന്റി പെറസി സെല്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

മലയാളം, തമിഴ്, തെലുങ്ക് സിനിമകള്‍ റിലീസ് ചെയ്താല്‍ ഉടന്‍ ചോര്‍ത്തി ഇന്റര്‍നെറ്റില്‍ ഇട്ടിരുന്നത് ഇവരാണ്. ഇതിനായി കോയമ്പത്തൂരില്‍ ഓഫീസും പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ ടൊറന്റ് സൈറ്റുകളിലും സിനിമ ചോര്‍ത്ത് അപ്ലോഡ് ചെയ്തിരുന്നതാണ് വിവരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുലി മുരുകന്‍ സിനിമ ചോര്‍ന്നതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണമാണ് അറസ്റ്റിലേയ്ക്ക് നയിച്ചത്. അന്താരാഷ്ട്ര പൈറസി മാഫിയയുമായി ഇവര്‍ക്ക് ബന്ധമുള്ളതായാണ് റിപ്പോര്‍ട്ട്.

Top