പകല്‍ കൊള്ള മുത്തൂറ്റേ നിനക്ക് 10രൂപാ അധികം തരാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ലാ, കാരണം അതില്‍ കൂടുതല്‍ ഞാന്‍ പിച്ച കൊടുക്കാറുണ്ട്”പുലിമുരുകന്റെ പേരില്‍ തിയേറ്ററുകള്‍ നടത്തുന്ന കൊള്ള

കൊല്ലം : സൂപ്പര്‍ ഹിറ്റ് പടം പുലിമുരുകന്റെ പേരില്‍ തിയേറ്ററുകള്‍ നടത്തുന്ന കൊള്ളയുടെ മുഖമൂടി മാറ്റി ഒരു പ്രേക്ഷകന്‍ രംഗത്ത് .’‘മുത്തൂറ്റേ നിനക്ക് 10രൂപാ അധികം തരാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ലാ, കാരണം അതില്‍ കൂടുതല്‍ ഞാന്‍ പിച്ച കൊടുക്കാറുണ്ട് ” എന്ന പഞ്ച് പോസ്റ്റും സോഷ്യല്‍ മീഡിയായില്‍ ഹിറ്റാകുന്നതിനൊപ്പം പകല്‍ കൊള്ളയുടെ കണക്കുകളും ചര്‍ച്ചയാവുകയാണ്. നികേഷ് ചാത്തന്നൂര്‍ എന്ന വ്യക്തി കൊല്ലം വാര്‍ത്തകള്‍ എന്ന ഗ്രൂപ്പില്‍ മറ്റൊരാളുടെ കടപ്പാട് വെച്ച് ഇട്ട പോസ്റ്റാണ് മുത്തൂറ്റ് ധന്യ തിയേറ്റര്‍ അടക്കമുള്ളവരുടെ തട്ടിപ്പ് പുറത്തു കൊണ്ടുവന്നിരിക്കുന്നത് .റിസര്‍വേഷന്റെ പേരില്‍ വമ്പന്‍ കൊള്ളയാണ് നടക്കുന്നത്. മുത്തൂറ്റിന്റെ ധന്യ തിയേറ്ററിലെ കൊള്ളയാണ് ഉയര്‍ത്തിക്കാട്ടുന്നത്.

Also Read : വെള്ളച്ചാട്ടത്തില്‍ കണ്ടത് പ്രേതം …?ഞെട്ടിവിറച്ച് കാണികള്‍ …  

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രേക്ഷകന്‍ തിയേറ്ററിന്റെ കൊള്ള വിശദീകരിക്കുന്നത് ഇങ്ങനെ- കണ്മുന്നില്‍ നടക്കുന്ന പകല്‍ കൊള്ള….. ഇന്നലെ കൊല്ലം കടപ്പാക്കട ധന്യ തീയേറ്ററില്‍ പുലിമുരുകന്‍ കാണാന്‍ രണ്ട് സുഹൃത്തുക്കള്‍ക്ക് ഒപ്പം പോയ്. സെക്കന്റ് ഷോ കാണാന്‍ ആണ് പോയത്. നല്ല തിരക്കായിരിക്കും എന്നറിയാവുന്നത്‌കൊണ്ട് 7. 30ന് തന്നെ തീയേറ്ററില്‍ എത്തി. ഗേറ്റിന് മുന്നില്‍ എത്തിയപ്പോ സെക്യൂരിറ്റി പറഞ്ഞു ടിക്കറ്റ് എല്ലാം തീര്‍ന്നു ഇനി രാത്രി 12. 30നുള്ള സ്‌പെഷ്യല്‍ ഷോക്ക് മാത്രേ ടിക്കറ്റ് ഉള്ളൂ എന്ന്. ഞാന്‍ ചോദിച്ചു അതെങ്ങനാ ചേട്ടാ ഷോ 9. 30നല്ലേ ഇപ്പോ 7. 30അല്ലേ ആയുള്ളൂ, ടിക്കറ്റ് എങ്ങനാ തീരുന്നെന്ന്. പുള്ളി പറഞ്ഞു 12. 30നുള്ള ഷോ റിസര്‍വേഷന്‍ നടക്കുന്നുണ്ട് വേണമെങ്കില്‍ പോയ് ടിക്കറ്റ് എടുത്തോളാന്‍. അകത്തു കൗണ്ടറില്‍ എത്തി കാര്യം ചോദിച്ചു

Also Read : സ്ത്രീകള തങ്ങളുടെ പീരിയഡ് കാലയളവില്‍ കൂടുതല്‍ സ്മാര്‍ട്ട് ആകുന്നുവോ ? തലച്ചോറ് സ്കാന്‍ പഠനത്തില്‍ പുതിയ കണ്ടെത്തല്‍

 

അവര്‍ പറഞ്ഞു 9. 30നുള്ള ഷോ ടിക്കറ്റ് ഒക്കെ റിസര്‍വേഷന്‍ ഫുള്‍ ആയ് ഇനി ടിക്കറ്റ് ഇല്ലാന്ന്. ഞാന്‍ ചോദിച്ചു ചേട്ടാ ആകെ മൊത്തം സീറ്റിന്റെ മാക്‌സിമം 30ശതമാനം മാത്രം അല്ലേ റിസര്‍വേഷന്‍ കൊടുക്കുന്നെ പിന്നെ എങ്ങനാ എന്ന്, ഇവിടെ ഇങ്ങനേ പറ്റൂ താന്‍ പോയ് പണി നോക്ക് എന്ന തരത്തിലുള്ള മറുപടിയാണ് കിട്ടിയത്. അതായത് ആകെ മൊത്തം 520സീറ്റ്, അതില്‍ സാധാരണ റിസര്‍വേഷന്‍ കൊടുക്കുന്നത് 156സീറ്റ്, ഇതിപ്പൊ 520സീറ്റും റിസര്‍വേഷന്‍ കൊടുത്തു. ഒന്നും മിണ്ടാതെ ഞാന്‍ 12.30നുള്ള ഷോക്ക് 3ടിക്കറ്റ് തരാന്‍ പറഞ്ഞു. അപ്പൊ കിട്ടിയതാണ് ഈ മഞ്ഞ കടലാസ്സ്.ticket-pulimurukan റിസര്‍വേഷന്‍ എന്ന് പറഞ്ഞിട്ട് സീറ്റ് നമ്പരോ ടിക്കറ്റോ ഇല്ല. ആകെ ഉള്ള ഗുണം ടിക്കറ്റ് ഒന്നിന് 10രൂപാ അധികം കൊടുക്കണം. തീര്‍ന്നില്ല ഞാന്‍ ടിക്കറ്റ് എവിടെ കിട്ടും എന്ന് ചോദിച്ചപ്പോ അയാള്‍ പറഞ്ഞു ഈ മഞ്ഞ കടലാസ്സ് സാധാരണ ടിക്കറ്റ് എടുക്കുന്ന കൗണ്ടറില്‍ പോയ് കൊടുത്താല്‍ ടിക്കറ്റ് കിട്ടുമെന്ന്.ചുരുക്കി പറഞ്ഞാല്‍ സാധാരണ ടിക്കറ്റ് എടുക്കും പോലെ കൗണ്ടറില്‍ ക്യു നിന്ന് തന്നെ ടിക്കറ്റ് എടുക്കണം, വ്യത്യാസം കയ്യിലെ കാശിന് പകരം 10രൂപാ അധികം കൊടുത്തു വേടിച്ച മഞ്ഞ കടലാസ്സ് കാണിക്കണം. 520ടിക്കറ്റിന് 10രൂപാ അധികം വാങ്ങുമ്പോ 520ത10=5200, ഒരു ഷോ കഴിയുമ്പോ 5200രൂപാ അധിക ലാഭം. സ്‌പെഷ്യല്‍ ഷോ അടക്കം ആകെ 6ഷോ. 5200ത6=31200, ഒരു ദിവസം 31200രൂപാ അധിക ലാഭം. എന്താല്ലേ, ഈ പകല്‍കൊള്ള അധികൃതരുടെ ശ്രദ്ധയില്‍ പെടുന്ന വരെ ഷെയര്‍ ചെയ്യുക. ‘മുത്തൂറ്റേ നിനക്ക് 10രൂപാ അധികം തരാന്‍ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ലാ, കാരണം അതില്‍ കൂടുതല്‍ ഞാന്‍ പിച്ച കൊടുക്കാറുണ്ട് ‘….-സിനിമാ പ്രേമി വിശദീകരിക്കുന്നു.pulimurukan

ഇത് തന്നെയാണ് കേരളത്തിലെ മുഴുവന്‍ തിയേറ്ററും ചെയ്യുന്നത്. എല്ലാ ടിക്കറ്റും റിസര്‍വേഷനില്‍ കിട്ടും. ഓണ്‍ലൈനിലൂടേയും ഇവ ബുക്ക് ചെയ്യാം. ഓണ്‍ലൈനില്‍ ബുക്ക് ചെയ്താല്‍ ഓരോ ടീക്കറ്റിനും വീണ്ടും 30 രൂപ അധികം നല്‍കണം. ഇങ്ങനെയാണ് കേരളത്തിലെ മൊത്തം തീയേറ്ററുകളുടേയും അവസ്ഥ. ടിക്കറ്റിന് പുറത്തുള്ള റിസര്‍വേഷന്‍ തുക വിതരണക്കാര്‍ക്ക് നല്‍കുകയും ഇല്ല. അതുകൊണ്ട് തന്നെ പണം വാരിപ്പടങ്ങള്‍ തിയേറ്ററുകാര്‍ക്കും ചാകരക്കാലമാണ് നല്‍കുന്നത്. പുലി മുരുകന്‍ എല്ലാ അര്‍ത്ഥത്തിലും തിയേറ്ററുകള്‍ക്കും കൊയ്തുകാലം. അധിക മുടക്ക് മുതലൊന്നുമില്ലാതെ കിട്ടുന്ന അധിക പണം.സൂപ്പര്‍ ഹിറ്റാണ് പുലി മുരുകന്‍. എല്ലാ ഷോയ്ക്കും നല്ല തിരക്ക്. എട്ട് ദിവസം കൊണ്ട് 30 കോടി നിര്‍മ്മാതാവിന് നല്‍കിയ സിനിമ. 25 കോടി മുതല്‍മുടക്കിലെടുത്ത സിനിമ ലാഭം നേടി കുതിക്കുകയാണ്. ഈ തിരിക്ക് മുതല്‍കൂട്ടാക്കുകയാണ് കേരളത്തിലെ തിയേറ്ററുകളും.

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKEചെയ്യുക:https://www.facebook.com/DailyIndianHeraldnews/www.dailyindianherald.com

Top