കോട്ടയം കൂട്ടായ്മ പൾസോക്‌സിമീറ്റർ വിതരണം ചെയ്തു

മന്ദിരം: കോട്ടയം കൂട്ടായ്മയുടെ നേതൃത്വത്തിൽ പൾസ് ഓക്‌സിമീറ്റർ വിതരണം ചെയ്തു. മന്ദിരം സർക്കാർ ആശുപത്രിയിൽ വെച്ച് നടന്ന ചടങ്ങിലാണ് അടിയന്തര സഹായമായി ആദ്യ ഘട്ടത്തിൽ 15 പൾസ് ഓക്‌സിമീറ്ററുകൾ വിതരണം ചെയ്തത്.

പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ ടോമിച്ചൻ ജോസഫ് , ആശുപത്രി സൂപ്രണ്ട്, കുറിച്ചി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാത ഗോപാലൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്, അനീഷ് ജോസഫ്, കോട്ടയം കൂട്ടായ്മയുടെ അംഗവും പൊതു പ്രവർത്തകനുമായ മുരളി സർ, പ്രൊഫ. പദ്മ കുമാർ, പഞ്ചായത്ത് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ സുഗതൻ, പഞ്ചായത്ത് അംഗം ബിജു മേനോൻ, മറ്റു ജന പ്രതിനിധികൾ, എന്നിവരുടെ സാന്നിദ്ധ്യത്തിൽ കോട്ടയം കൂട്ടായ്മയുടെ കോർഡിനേറ്റർ അനിൽ കുമാർ പൾസ് ഓക്‌സിമീറ്റർ അധികൃതർക്ക് കൈമാറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടാതെ ആശാ പ്രവർത്തകർക്ക് വേണ്ടി മാസ്‌ക് വിതരണവും നടത്തി. 250 ൽ അധികം വരുന്ന മാസ്‌ക് ആശ പ്രവർത്തകരുടെ പ്രതിനിധി കോട്ടയം കൂട്ടായ്മയിൽ നിന്നും ഏറ്റു വാങ്ങി. പൾസ് ഓക്‌സിമീറ്റർ സ്‌പോൺസർ ചെയ്ത കോട്ടയം കൂട്ടായ്മയുടെ അംഗങ്ങൾക്കും 1500 രൂപ വിലയുള്ള ഓക്‌സിമീറ്റർ കോട്ടയം കൂട്ടായ്മയ്ക്ക് വേണ്ടി 999 രൂപയ്ക്ക് നല്കിയ വ്യാപാരി വ്യവസായി കോൺഗ്രസ് നേതാക്കളായ ജോയിസ് കൊറ്റത്തിനും,സാം ചെല്ലിമറ്റത്തിനും കോട്ടയം കൂട്ടായ്മ ഭാരവാഹികൾ നന്ദി അറിയിച്ചു.

കോട്ടയം ജില്ലയിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ കോട്ടയം കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് പ്രമോദ് ചിറത്തലാട്ട്, ആശ ദീപ ടീച്ചർ, അനിൽ കുമാർ, ജിജിലി റോബി, സുമോദ് കുര്യൻ, ഗോർബി രാജു, വിനോദ് സാമുവേൽ എന്നിവർ നേതൃത്വം നൽകുന്നു.

Top